ഗായത്രി ടീച്ചറും രഞ്ജൻ മാഷും പിണങ്ങി? കോളേജിൽ വാർത്ത കാട്ടുതീപോലെ പടർന്നു. മരത്തണലുകൾക്ക് കീഴെ ചെറുസംഘങ്ങളുടെ അടക്കിപ്പിടിച്ച ചിരികൾ. സ്റ്റാഫ് റൂമിൽ ഒരു അപസർപ്പക കഥയുടെ ചുരുളഴിക്കാനുള്ള ത്വരയോടെ അധ്യാപകർ.

“രഞ്ജൻ മാഷിനും ഗായത്രി ടീച്ചർക്കും എന്താണ് സംഭവിച്ചത്?” കഥകൾ മെനയുന്ന കൗമാരത്തിന്‍റെ ലഹരിയിൽ കുട്ടികൾ ടീമുകളായി തിരിഞ്ഞ് ഡിബേറ്റ് തുടങ്ങി.

ഒന്നാമത്തെ പീരിയഡ് തുടങ്ങുന്നതിനുമുമ്പാണ് ആ സംഭവം. കോളേജിന്‍റെ മുഖ്യകവാടത്തിന് സമീപം കുട്ടികൾ നോക്കിനിൽക്കെ ആയിരുന്നല്ലോ അവരുടെ ശണ്ഠ...

രണ്ടുവർഷം മുമ്പാണ് രഞ്ജൻ മാഷ് കോഴിക്കോട്ടെ പ്രശസ്തമായ കോളേജിൽ രസതന്ത്രാധ്യാപകനായി എത്തുന്നത്. അധ്യാപകർക്കിടയിലെ ജൂനിയർ. വിദ്യാർത്ഥികളുടെ റോമിയോ, കാണാൻ സുമുഖനും അവിവാഹിതനുമാണ്. ഗായത്രി ടീച്ചറും സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല, വിവാഹിതയാണെന്ന് ആരും പറയുകയില്ല. ഏറിയാൽ വയസ്സ് 25 വയസ്സ് തോന്നും. അധ്യാപനത്തിലും ബഹുമിടുക്കി.

ബയോളജി അധ്യാപികയായ ഗായത്രിയും രസതന്ത്രാധ്യാപകനായ രഞ്ജനുമിടയിൽ സൗഹൃദത്തിന്‍റെ പാത വിരിച്ചത് ജീവിതത്തിലെ ഏകാന്തതയാണെന്ന് പറയാം. കമ്പ്യൂട്ടർ എൻജിനീയറാണ് ഗായത്രിയുടെ ഭർത്താവ്. മൂന്നുവർഷമായി അമേരിക്കയിലാണ്. വീട്ടിൽ തനിച്ചായതിനാൽ ഗായത്രി കൂടുതൽ സമയവും കോളേജിൽത്തന്നെ. മംഗലാപുരത്തുകാരനായ രഞ്ജൻ കോളേജിനടുത്തുള്ള ഫ്ളാറ്റിലാണ് താമസം.

സ്റ്റാഫ് റൂമിൽ നിന്ന് കോളേജ് ക്യാന്‍റീനിലേക്കുള്ള സൗഹൃദത്തിന്‍റെ വളർച്ച അവർപോലുമറിയാതെ സംഭവിക്കുകയായിരുന്നു.

മൂന്നുമണിക്കുള്ള അവരുടെ പതിവ് ചായ സൗഹൃദത്തിൽ എന്തോ ഒന്ന് മണക്കുന്നുവെന്ന് പറഞ്ഞുപരത്തിയത് ക്യാമ്പസിൽ ആകാശവാണിയെന്ന് ഇരട്ടപ്പേരുള്ള കെമിസ്ട്രിയിലെ ജിനുവാണ്. അങ്ങനെ രഞ്ജൻ മാഷും ഗായത്രി ടീച്ചറും ക്യാമ്പസിലെ ഹോട്ട് ടോക്കായി.

ഗോസിപ്പുകൾ അതിരുവിടുന്നത് അവരറിയുന്നുണ്ടായിരുന്നു. സംസ്കൃതാധ്യാപികയായ സുഹാസിനിയെ കൂട്ടപിടിച്ച് ചായസൗഹൃദത്തിന് മറയിടാൻ ശ്രമിച്ചെങ്കിലും എല്ലില്ലാത്ത നാവുകൾക്കുണ്ടോ വിശ്രമം?

സുഹാസിനിടീച്ചർ അൽപം മോഡേണാണ്. സാരിയോടത്ര പ്രിയമില്ല ടീച്ചർക്ക്. ലൈറ്റ്കളർ ചുരുദാറിൽ ഒരുങ്ങിയെത്തുന്ന ടീച്ചറോട് കുട്ടികൾക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. കർക്കശക്കാരിയാണെങ്കിലും സുഹാസിനിടീച്ചറുടെ ക്ലാസ് കട്ട് ചെയ്യാൻ ഒരുത്തനും തയ്യാറല്ല.

രഞ്ജനും ഗായത്രിയും ഉച്ചഭക്ഷണ ഇടവേളകളിലും സുഹാസിനി ടീച്ചറെ നിർബന്ധിച്ച് കൂടെ കൊണ്ടുപോകും. എന്നാൽ ചില വൈകുന്നേരങ്ങളിൽ സുഹാസിനിയില്ലാതെ ഇരുവരും സിനിമയ്ക്ക് പോയെന്ന കഥയും കാമ്പസിലെ ചൂടുവാർത്തയായി. ഇതിനിടയിലാണ് അത് സംഭവിച്ചത്.

ഗായത്രിടീച്ചറുടെ ഭർത്താവ് നികേഷ് അമേരിക്കാവാസം മതിയാക്കി മടങ്ങിയെത്തിയിരിക്കുന്നു. നാട്ടിൽ സ്വന്തമായി കമ്പനി തുടങ്ങാനാണ് വരവ്. നികേഷ് കോളേജിനടുത്ത് ബംഗ്ലാവ് വാങ്ങിയതോടെ കോളേജ് വക ഫ്ളാറ്റ് ടീച്ചർ ഒഴിഞ്ഞു. വരവും പോക്കും പുതുപുത്തൻ നീല സാൻട്രോ കാറിൽ.

നികേഷ് ഇപ്പോൾ ഒരു പക്കാ ബിസിനസ്സുകാരനാണ്. തിരക്കേറിയ ജീവിതം. കോളേജിലെ ഗോസിപ്പുകൾക്ക് ചെവികൊടുക്കാൻ അയാൾക്ക് എവിടെ സമയം? എങ്കിലും ഗായത്രി രഞ്ജനുമായുള്ള സൗഹൃദത്തിന് അതിർവരമ്പിടണമെന്ന് ആഗ്രഹിച്ചു. മൂന്നാമതൊരാളുടെ സാന്നിധ്യം ദാമ്പത്യത്തിലുണ്ടാക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് അവളോർത്തു. രഞ്ജനെ കാണരുത്, സംസാരിക്കരുത് ഓരോ ദിവസവും അവൾ രഞ്ജനിൽ നിന്നൊഴിഞ്ഞുമാറാൻ പണിപ്പെടുകയായിരുന്നു. പക്ഷേ, രഞ്ജൻ നീറിപ്പുകഞ്ഞു. ഗായത്രി തന്നെ അവഗണിക്കുന്നതെന്തേ, ഇത്രയധികം സ്നേഹിച്ചിട്ടും. അവളെ ഇത്തിരിനേരം തനിച്ച് കിട്ടിയിരുന്നെങ്കിൽ... ഓരോ നിമിഷവും അയാൾ ആഗ്രഹിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...