സ്ത്രീയുടെ അഴകളവുകൾക്ക് പൂർണ്ണത നൽകുന്നതിൽ സ്തനങ്ങളുടെ പ്രാധാന്യമേറെയാണ്. പ്രസവമൊന്ന് കഴിയുമ്പോൾ സ്തനസൗന്ദര്യം നഷ്ടപ്പെട്ടുവെന്ന് വ്യാകുലപ്പെടുന്നവരുടെ എണ്ണം ഇക്കാലത്ത് കൂടി വരുന്നു. എന്നാൽ ശരിയായ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിൽ സ്തനങ്ങളുടെ ആരോഗ്യവും സൗകുമാര്യവും കാലങ്ങളോളം നിലനിർത്താം. അതിന് ഏറ്റവും ഉത്തമമായ വഴിയാണ് ബ്രസ്റ്റ് മസാജിംഗ്. പ്രാചീന പേർഷ്യയിൽ പ്രചാരത്തിലുണ്ടായിരുന്ന മസാജ് തെറാപ്പിയിൽ ബ്രസ്റ്റ് മസാജിന് പ്രത്യേക പ്രാധാന്യം കൽപിച്ചിരുന്നു. സുഗന്ധ എണ്ണകൾ ഉപയോഗിച്ചുള്ള മസാജിംഗിലൂടെ രക്തസഞ്ചാരം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പേർഷ്യക്കാർ വിശ്വസിച്ചിരുന്നു. പതിവായുള്ള മസാജിംഗിലൂടെ സ്നങ്ങളുടെ ആരോഗ്യവും നൈസർഗികസൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതെങ്ങനെയെന്ന ആ മനോഹര രഹസ്യം ഇതാ...
പതിവായുള്ള മസാജ്
രക്തക്കുഴലുകൾ, പാൽഗ്രന്ഥികൾ, ഫാറ്റ് ഗ്ലാൻഡുകൾ, കലകൾ, കോംപ്ലക്സ് ലിംഫാറ്റിക് സിരകൾ എന്നിവയാലാണ് സ്തനങ്ങൾ രൂപം കൊള്ളുന്നത്. ശരീരത്തിലെ വൈറസ്, ബാക്ടീരിയ, കാൻസർ കലകൾ, ടോക്സിനുകൾ തുടങ്ങി മറ്റ് അനാവശ്യഘടകങ്ങളൊയൊക്കെ ലിംഫാറ്റിക് സിസ്റ്റമാണ് പുറന്തള്ളുന്നത്. ശരീരത്തിന്‍റെ മുഴുവൻ ഭാഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലിംഫനോഡ്സ് (ഗ്രന്ഥികൾ) ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ഇറുകിയ അടിവസ്ത്രങ്ങളുടെ ഉപയോഗം ലിംഫാറ്റിക് ഞരമ്പുകളുടെയും ഗ്രന്ഥികളുടെയും സ്വാഭാവിക പ്രവർത്തനം തടസ്സപ്പെടുത്തും. തന്മൂലം കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളുണ്ടാകാം.
ദിവസവും 15 മണിക്കൂറിലധികം ഇറുകിയ ബ്രാ അണിയുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലാണ്. കാരണം, ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ടോക്സിനുകളുടെ ഒഴുക്കിനെ ഇത് തടസ്സപ്പെടുത്തുന്നു എന്നതുതന്നെ. അതുകൊണ്ട് രാത്രിയിൽ കിടക്കാൻ നേരത്ത് ബ്രാ ഒഴിവാക്കുന്നതാണ് നല്ലത്.
ബ്രസ്റ്റ് മസാജിംഗിലൂടെ സ്തനതന്തുക്കളെ വികസിപ്പിക്കാനാവില്ലെങ്കിലും ഇടിഞ്ഞുതൂങ്ങിയ സ്തനങ്ങൾക്ക് ദൃഢത പകരാനും ആകർഷണീയത കൂട്ടാനും ഇത് ഫലവത്താണ്. മാത്രമല്ല, ചർമ്മം മൃദുലവും സ്നിഗ്ദ്ധവുമാകാനും സഹായകമാണ്.
സെൽഫ് മസാജ്
സ്തനവളർച്ചയ്ക്കും ലിംഫാറ്റിക് ക്രമക്കേടുകളെ ശരിപ്പെടുത്താനും മസാജിംഗ് ഉപകരിക്കും. ബ്രസ്റ്റ് സർജറി നടത്തിയവർക്ക് ഇതൊരു ഫലപ്രദമായ തെറാപ്പിയാണ്. ആഴ്ചയിൽ രണ്ടുതവണ സ്തനങ്ങൾ സ്വയം മസാജ് ചെയ്യാം. ഇതിന് ധാതുക്കൾ ചേർന്ന സുഗന്ധ എണ്ണകൾ ഉപയോഗിക്കാം.
എങ്ങനെ ചെയ്യാം
നിപ്പിളിൽ നിന്നും തുടങ്ങി സ്തനങ്ങളെ മെല്ലെ അമർത്തിവേണം മസാജ് ചെയ്യാൻ മൂന്ന് വിരലുകൾ ഉപയോഗിച്ച് വളരെ പതിയെ മസാജ് ചെയ്യാം. കണ്ണുകൾ മസാജ് ചെയ്യാൻ ചെലുത്തുന്ന സമ്മർദ്ദം മാത്രമേ ഇതിനും പാടുള്ളൂ. അമിത സമ്മർദ്ദം കൊടുത്താൽതന്നെ ലിംഫാറ്റിക് കുഴലുകൾ ഫ്ളാറ്റായി പോകും. ശരീരത്തിലെ ടോക്സിനുകളും മറ്റ് ദ്രവങ്ങളും പുറന്തള്ളപ്പെടുന്നത് തടസ്സപ്പെടാൻ ഇത് കാരണമാകും. മസിലുകൾക്ക് സമ്മർദ്ദം കൊടുക്കുമ്പോൾ ശരിയായ ഇടങ്ങളിൽ സമ്മർദ്ദം നൽകുകയെന്നതും പ്രധാനമാണ്.
- സ്തനങ്ങളിൽ വട്ടത്തിൽ വേണം മസാജ് ചെയ്യാൻ. സ്തനങ്ങളെ മുകളിലേക്ക് ഉയർത്തി പതിയെ തടവാം.
- കൈകൊണ്ട് നേരിയ സമ്മർദ്ദം നൽകിക്കൊണ്ടുവേണം മസാജ് ചെയ്യാൻ. ക്ലോക്ക വൈസായും ആന്‍റിക്ലോക്ക് വൈസായുമായിരിക്കണം മസാജിംഗ്.
- ഏരിയോളയെ കവർ ചെയ്യാത്തവിധം സ്തനത്തിന് മുകളിൽ കൈ വെച്ചശേഷം താഴോട്ട് എന്ന ക്രമത്തിൽ ചലിപ്പിക്കാം. സ്തനത്തിന്‍റെ അവശേഷിച്ച വശത്തിന് വേണ്ട വ്യായാമം ലഭിക്കാനാണിത്. എന്നാൽ നിപ്പിളിൽ മസാജ് ചെയ്യാതെ സൂക്ഷിക്കണം.
- സ്തനങ്ങൾ ദൃഢമാകുന്നതിന് ബ്രസ്റ്റ് ലിഫ്റ്റ് ടെക്നിക് പരിശീലിക്കാം. ഇരുകൈകളും സ്തനങ്ങൾക്ക് താഴെയായി വെച്ചശേഷം മുകളിലേക്ക് ഉയർത്തണം. സ്തനം ഫുൾ സ്ട്രച്ച് ആയശേഷം റീലിസ് ചെയ്യാം. ഈ പ്രക്രിയ 5 തവണ ചെയ്യാം.
- മലർന്ന് കിടന്നശേഷം സ്തനത്തിൽ സാവധാനം അമർത്തുന്ന രീതിയും ഗുണകരമാണ്. ഇടതുകൊണ്ട് വലത് സ്തനവും വലത് കൈകൊണ്ട് ഇടത് സ്തനവും മസാജ് ചെയ്യാം. വിരലുകൾ ഒരുമിച്ച് നിവർത്തിപ്പിടിച്ചാണ് ഇത് ചെയ്യേണ്ടത്.
പ്രധാന വസ്തുതകൾ