മഴക്കാലത്തായാലും വേനൽക്കാലത്തായാലും ശരി ചർമ്മം മോയ്സ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചർമ്മം ആന്തരികമായി ഹൈഡ്രേറ്റഡ് ആയി മാറി ചർമ്മവരൾച്ച പോലെയുള്ള പ്രശ്നങ്ങൾ അകന്ന് ചർമ്മത്തിന് നല്ല തിളക്കം പകരാൻ ഇഅത് സഹായിയ്ക്കും. ചർമ്മത്തിൽ ശരിയായ ഹൈഡ്രേഷൻ ഇല്ലാതെ വന്നാൽ സ്കിൻ ഡ്രൈ ആകുന്നതിനൊപ്പം അക്‌നെ, ടാനിംഗ്, തടിപ്പ്, ചുവന്ന പാടുകൾ, തിണർപ്പുകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ചർമ്മം ശരിയായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ ഹെൽത്തി സ്കിൻ സെൽസ് ബൂസ്റ്റ് ചെയ്യപ്പെടും.
പലപ്പോഴും സ്കിൻ ഹൈഡ്രേറ്റ് ചെയ്യുന്നതിനായി നമ്മൾ ചർമ്മത്തെ അമിതമായി മോയ്സ്ചറൈസ് ചെയ്യാറുണ്ട്. എന്നാൽ ഇത് ചർമ്മത്തിൽ മോയ്‌സ്ചർ പ്രൊഡ്യൂസ് ചെയ്യുന്നതിനെ കുറയ്ക്കും. ഇക്കാരണത്താൽ ചർമ്മോപരിതലത്തിലെ മോയ്‌സ്ചർ ക്രീം ഉള്ള ലെയറിനടിയിലെ സ്കിൻ ഡ്രൈ ആയി പോകും. അതിനാൽ സ്കിൻ മോയ്സ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിലും ആവശ്യത്തിലധികമാകുന്നത് ചർമ്മത്തിന് ദോഷം ചെയ്യും.
സ്കിൻ അമിതമായി മോയ്സ്ചറൈസ് ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് ബ്യൂട്ടി എക്സ്പെർട്ട് നമിത ചൂണ്ടിക്കാട്ടുന്നു:
ക്ലോഗ് പോഴ്‌സ്
ചർമ്മം അമിതമായി മോയ്സ്ചറൈസ് ചെയ്യുന്നതിന്‍റെ ഫലമായി ചർമ്മ സുഷിരങ്ങളിൽ മോയ്‌സ്ചർ അംശങ്ങൾ കടന്ന് സുഷിരങ്ങൾ അടഞ്ഞുപോകും. ഒപ്പം ഇതിന്‍റെ ഹെവി ടെക്സ്ചർ ചർമ്മ ശ്വസനത്തെ പ്രതികൂലമായി ബാധിച്ച് പോഴ്‌സ് ക്ലോഗ് ആയി പോകാൻ ഇടവരുത്തും. ചർമ്മ സുഷിരത്തിൽ നിന്നും ഡെഡ് സ്കിൻ സെല്ലുകളും എണ്ണമയവും പുറത്തുപോകാൻ കഴിയാതെ അക്‌നെ, മുഖക്കുരു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഇത് ഇടവരുത്തുകയും ചെയ്യും. ഈ അവസ്ഥ ചർമ്മ സൗന്ദര്യത്തെ സാരമായി ബാധിക്കും. അതിനാൽ ചർമ്മത്തിൽ മികച്ച മോയിസ്ചറൈസർ അപ്ലൈ ചെയ്യുന്നതിനായി ഒരുങ്ങുമ്പോൾ അതിന്‍റെ അളവിലും ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്.
സ്കിൻ ഡ്രൈനസ്സ് ഉണ്ടാകും
ഒരുപക്ഷെ ഇക്കാര്യം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാൽ ഇത് സത്യമാണ്. മോയിസ്ചറൈസർ അമിതമായി ഉപയോഗിക്കുക വഴി ചർമ്മത്തിൽ ഡ്രൈനസ്സ് പോലെയുള്ള പ്രശ്നങ്ങൾ ഉടലെടുക്കാം. ഒപ്പം ചർമ്മം ഡള്ളും സെൻസിറ്റീവും ആകും.
ചർമ്മത്തിൽ അമിതമായി മോയിസ്ചറൈസർ പ്രയോഗിക്കുകവഴി ചർമ്മത്തിൽ സ്വാഭികമായുണ്ടാകുന്ന എണ്ണമയം കുറയുകയും ചർമ്മം സ്വാഭാവികമായി ഡ്രൈ ആവുകയും ചെയ്യും. ചർമ്മത്തിൽ മോയിസ്ചറൈസറിന്‍റെ ലെയർ ഉണ്ടായിരിക്കുന്ന അത്രയും സമയം വരെ മാത്രമേ ചർമ്മം മൃദുലമായിരിക്കുകയുള്ളൂ. മോയിസ്ചറൈസർ നീങ്ങുന്നതോടെ ചർമ്മം വരണ്ടു തുടങ്ങും. ചർമ്മത്തിൽ നാച്ചുറൽ ഓയിലിന്‍റെ സാന്നിധ്യം ഉണ്ടാകാത്തതാണ് ഇതിന് കാരണം. ഈ ഡ്രെനസ്സ് ചർമ്മത്തിളക്കം നഷ്ടപ്പെടുത്തുന്നതിനൊപ്പം ചർമ്മത്തെ കൂടുതൽ സെൻസിറ്റീവും ആക്കും. അതോടനുബന്ധിച്ച് മറ്റ് ധാരാളം ചർമ്മപ്രശ്നങ്ങളും പ്രത്യക്ഷപ്പെടും.
അക്‌നെ
ഹെയർ ഫോളിക്കിളുകളിൽ എണ്ണമയം, മൃതകോശങ്ങൾ എന്നിവകൊണ്ട് നിറയുന്നതോടെ ചർമ്മത്തിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമാകും. അക്‌നെ, എരിച്ചിൽ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. മുഖം മുഴുവനും അക്‌നെ ഉണ്ടായി ചർമ്മസൗന്ദര്യത്തെ വികലമാക്കും. അതിനാൽ ആവശ്യത്തിലധികമായി മോയിസ്ചർ ഉപയോഗിക്കുന്നത് അപകടകരമാണ്.
കുണ്ടും കുഴിയുമുള്ള ചർമ്മം