എല്ലാ രംഗത്തും കേരളം ഇന്ത്യയിൽ മുൻപന്തിയിലാണ്. ആരോഗ്യരംഗത്താവട്ടെ പ്രത്യേകിച്ചും. എന്നാൽ സ്ത്രീകളുടെ ആരോഗ്യ വിഷയത്തിലാണ് പ്രശ്നം. ഒരു കുടുംബത്തിന്‍റെ ആരോഗ്യം നന്നായി നിലനിർത്തുന്നതിൽ വളരെ ഊന്നൽ നൽകുന്ന ഒരു സ്ത്രീ തന്‍റെ ആരോഗ്യകാര്യത്തിൽ ഒട്ടും തന്നെ ശ്രദ്ധിക്കാറില്ല.

ഏതു രോഗത്തിന്‍റെയും ആരംഭത്തിലെ രോഗ ലക്ഷണങ്ങളെ പാടെ അവഗണിച്ച് പിന്നീടത് ഗുരുതരാവസ്ഥയിലേക്കെത്തുന്നു.തിരിച്ച് ആരോഗ്യത്തിലേക്കെത്തിക്കുവാൻ സമയവും ധനവും അതിലേറെ മറ്റു ബുദ്ധിമുട്ടുകളും ഏറ്റുവാങ്ങേണ്ടി വരുന്നു. തെറ്റായ ഭക്ഷണക്രമങ്ങളും ജീവിത രീതികളും, കുടുംബത്തിലെയും ജോലി സ്ഥലത്തെയും സമ്മർദ്ദങ്ങളും അവഗണിക്കപ്പെടുന്ന സ്വന്തം കാര്യങ്ങളും എല്ലാം ചേർന്ന് സ്ത്രീയുടെ ആരോഗ്യ താളത്തെ ക്രമം തെറ്റിക്കുന്നു.

സ്ത്രീകളുടെ ജീവിതകാലം ഘട്ടങ്ങളായി തരം തിരിച്ചാൽ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെ ആയിരിക്കുമല്ലോ. ആ കാലഘട്ടങ്ങളിൽ അഭിമുഖീകരിക്കേണ്ടുന്ന ഓരോ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും. അതാണീ ലേഖനം പ്രതിപാദിക്കുന്നത്.

ബാല്യം

ബാല്യത്തിൽ ഓരോ പെൺകുഞ്ഞും വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. അമ്മയാവുക എന്ന പ്രകൃതിയുടെ മഹാദൗത്യത്തിന്‍റെ ഒരുക്കങ്ങൾ ഒരു പെൺകുഞ്ഞു ജനിക്കുമ്പോൾ തന്നെ ശരീരത്തിൽ നടക്കുന്നുണ്ട്. ഉറക്കക്കുറവ്, പഠനഭാരം, വേണ്ടത്ര വ്യായാമമില്ലായ്മ, വിശ്രമമില്ലായ്മ, ക്ഷീണം തുടങ്ങിയവയും ഇതിനെയെല്ലാം തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ അവസ്ഥയുമെല്ലാം തന്നെ ഇപ്പോഴത്തെ പെൺകുഞ്ഞുങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്.

8-9 വയസ്സാവുമ്പോഴേക്കും ആർത്തവ കാലമാകുന്നതും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും മാനസിക പിരിമുറുക്കങ്ങളും ബാല്യത്തിന്‍റെ ദൈർഘ്യം പെൺകുഞ്ഞുങ്ങളിൽ കുറയ്ക്കുന്നു. ഇതെല്ലാം അവരുടെ ശാരീരിക മാനസിക സം തുലനത്തെ സാരമായി ബാധിക്കുന്നു. നാം ആരും തന്നെ ഇതിനേക്കുറിച്ച് ബോധവാന്മാരാകുന്നില്ലെങ്കിലും ആർത്തവത്തുടക്കവും സമൂഹവും കുടുംബപരിസ്ഥിതികളിലെ അനാവശ്യ വേലിക്കെട്ടുകളും കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് അവരറിയാതെ എന്തൊക്കെയോ ആഘാതമേൽപ്പിക്കുമ്പോൾ പിന്നീടത് ശരീരത്തെയും ബാധിക്കുന്നു.

മാധ്യമങ്ങളേൽപ്പിക്കുന്ന പല മിഥ്യാധാരണകളും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. കുറച്ചുമുമ്പ് വരെ കാലത്തിന്‍റെ നന്മകൾ പെൺകുഞ്ഞുങ്ങളുടെ ബാല്യത്തിന് വല്ലാത്തൊരു ഗൗരവവും സംഘർഷവും നൽകിയിരുന്നില്ല.

ചിട്ടയോടെയുള്ള ജീവിതശൈലി, രുചിക്ക് മാത്രമല്ല ഭക്ഷണം ആരോഗ്യത്തിനുമാണെന്നുമുള്ള അവബോധത്തോടെ നല്ല ഭക്ഷണക്രമം, മിതമായ വ്യായാമമുറകൾ, മതാപിതാക്കളുടെ പരിചരണവും സ്നേഹമസൃണമായ ശാസനകളും കുഞ്ഞുങ്ങളുടെ പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളുടെ ബാല്യത്തിന് നിറമേകും. ഓരോന്നും വിശദമായി നോക്കാം.

ജീവിതശൈലി

ചിട്ടയോടുള്ള ജീവിതശൈലിയിൽ രാത്രി വൈകിയുള്ള ഉറക്കവും പകലുറക്കവും ഉപേക്ഷിക്കണം. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. പഠനത്തിന്‍റെ അധികഭാരവും അനാവശ്യ പിരിമുറുക്കവും ഒഴിവാക്കാനായി ചിട്ടയോടെയുള്ള പഠനക്രമങ്ങൾ ശീലിക്കണം. ധ്യാനം കുട്ടിക്കാലത്ത് പരിശീലിക്കുന്നത് അനാവശ്യ കാര്യങ്ങളിൽ അനുഭവിക്കുന്ന സംഘർഷങ്ങളെ ഒഴിവാക്കാനും അനാവശ്യവും അധികവുമായ ചിന്തകളെ കയ്യിലൊതുക്കാനും ഏകാഗ്രത, ഓർമ്മശക്‌തി ഇവയെല്ലാം കൂട്ടാനും വളരെയധികം സഹായിക്കും.

ഭക്ഷണക്രമം

പോഷകങ്ങൾ നിറഞ്ഞ ആഹാരക്രമം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. എല്ലാത്തരം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പശുവിൻ നെയ്, വെണ്ണ, മോര്, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ നിത്യേന മാറി മാറി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മൈദ ചേർന്ന ബ്രഡ്, ബിസ്ക്കറ്റുകൾ, എണ്ണയിൽ വറുത്തുപൊരിച്ച ബേക്കറി വിഭവങ്ങൾ എന്നിവ ഒഴിവാക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...