ഭൂമിയിൽ ജീവിച്ചു മരിക്കാൻ ജാതിയും മതവും ആവശ്യമില്ലെന്ന് തെളിയിച്ച കുറച്ചു പേരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അവരുടെ ആരുടെയും ജീവിതം പൂവിട്ട പാതകളിലൂടെയുമായിരുന്നില്ല.

ഇന്ത്യയിൽ ആദ്യമായി തനിക്ക് ജാതിയും മതവും ഇല്ലെന്ന കാര്യം ഒരു സർട്ടിഫിക്കറ്റാക്കി സ്വന്തമാക്കിയ ഒരു വ്യക്‌തിയുണ്ട്. തമിഴ്നാട്ടുകാരിയായ സ്നേഹ പാർത്ഥിബരാജ. അഭിഭാഷകയും, സാമൂഹ്യ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമെല്ലാമാണവർ.

9 വർഷം നീണ്ട പരിശ്രമത്തിലാണ് അവർ നൊ കാസ്‌റ്റ് നൊ റിലിജയൻ സർട്ടിഫിക്കറ്റ് സർക്കാരിൽ നിന്ന് നേടിയെടുത്തത്. നിരവധി പേരെ പ്രചോദിപ്പിക്കാനുതകുന്ന തന്‍റെ ജീവിതത്തെ കുറിച്ച് എംഎ സ്നേഹ എന്ന സ്നേഹ പാർത്ഥിബരാജ പറയുന്നത് കേൾക്കാം.

മിശ്ര വിവാഹിതരുടെ മകൾ

“ഞാൻ തമിഴ്നാട്ടുകാരിയാണ്. ശരിക്കും സ്‌ഥലം തിരുപ്പത്തൂർ. 1983 ലാണ് ജനിച്ചത്. അച്‌ഛൻ ആനന്ദ കൃഷ്ണൻ അമ്മ മണിമൊഴി. രണ്ടുപേരും തമിഴ്നാട്ടുകാരാണ്. അവർ നിയമ പഠനം നടത്തിയത് മദ്രാസ് ലോ കോളേജിൽ നിന്നാണ്. അവർ പഠനകാലത്തിനിടയിൽ പരിചയപ്പെട്ടു പ്രണയിക്കുകയായിരുന്നു. അവരുടേത് മിശ്ര വിവാഹം ആയിരുന്നു. ഞാൻ ജനിച്ച സമയത്ത്, അവർക്ക് മുന്നിൽ വന്ന ചോദ്യം കുട്ടിയെ ഏതു ജാതിയായി വളർത്തണമെന്നതായിരുന്നു. അവർ എന്തായാലും ബോൾഡായൊരു തീരുമാനമെടുത്തു. മിശ്രവിവാഹിതരായവർ തങ്ങളുടെ ജാതിയെയും മതത്തെയും നിരാകരിച്ചു കൊണ്ടാണ് ഒരുമിച്ചു ചേരുന്നത്. അങ്ങനെയെങ്കിൽ ഭാവിയിൽ അവരുടെ ജീവിതത്തിൽ ജാതിയും മതവും ആവശ്യമില്ല. അങ്ങനെയെങ്കിൽ സ്വന്തം കുട്ടികളുടെ ജീവിതത്തിൽ അത് ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന ചിന്തയ്ക്കൊടുവിൽ കുട്ടികൾക്കു പ്രത്യേക മതവും ജാതിയും വേണ്ട എന്നു തീരുമാനിച്ചു. എന്നെ സ്ക്കൂളിൽ ചേർത്തപ്പോൾ, സ്ക്കൂൾ ഫോമിൽ നോ റിലീജയൻ എന്നാണ് എഴുതി കൊടുത്തത്.

അതൊരു ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂഷനായിരുന്നു. അവിടത്തെ സിസ്‌റ്റർ എന്‍റെ അചഛനോടുമമ്മയോടും മതമെങ്കിലും മെൻഷൻ ചെയ്യാൻ നിർദ്ദേശിച്ചു. “ഞങ്ങൾ ഒരു മതവും മെൻഷൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഹിന്ദുമതത്തിൽ ജാതി വ്യവസ്‌ഥയുണ്ട്. ജാതിയും മതവും വേർതിരിച്ചു കാണാൻ ഇവിടെ നിർവാഹവുമില്ല. അതിനാൽ നോ റിലീജിയൻ എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു” എന്നാണവർ പറഞ്ഞത്.

ഞാനൊരു ഇന്ത്യൻ

റെക്കോർഡുകളിൽ ഇന്ത്യൻ എന്നു മാത്രം ചേർത്താൽ മതി എന്നായിരുന്നു അവരുടെ തീരുമാനം. എന്‍റെ പേര് സ്നേഹ എന്ന് ഇട്ടതിനെ ചൊല്ലിയും പലരും സംശയം ചോദിച്ചിരുന്നു. അതൊരു ഹിന്ദു പേരാണല്ലോ എന്ന്. തെലുങ്കാനയിലെ ഒരു വിപ്ലവ നായികയുടെ പേരാണ് സ്നേഹ. പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ആ നേതാവിന്‍റെ പേരാണ് അച്‌ഛൻ എനിക്ക് നൽകിയത്.

അടുത്ത കുട്ടിയുണ്ടായപ്പോൾ അവൾക്ക് മുംതാസ് സൂര്യ എന്നാണ് പേരിട്ടത്. ഒരു ക്രിസ്ത്യൻ സ്ക്കൂളിൽ അവളെ ചേർക്കാൻ ചെന്നപ്പോൾ അവർ തമാശയ്ക്ക് ചോദിച്ചു എന്താണ് നിങ്ങൾ ഒരു ക്രിസ്ത്യൻ പേര് ഉപയോഗിക്കാത്തതെന്ന്. അച്‌ഛൻ അന്ന് തമാശയ്ക്ക് തന്നെ മറുപടി പറഞ്ഞു, ഇനി ഒരു കുട്ടിയുണ്ടായാൽ തീർച്ചയായും ക്രിസ്ത്യൻ പേര് നൽകും. അങ്ങനെ മൂന്നാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ അവളെ ജെന്നിഫർ എന്നു വിളിച്ചു. ജെന്നിഫറിനു ശേഷം സിസ്റ്റർമാർ പിന്നെ ഒരു ചോദ്യമുയർത്തിയില്ല. അതിനാൽ മൂന്ന് കുട്ടികളിൽ നിർത്തി എന്ന് അച്‌ഛൻ കളിയായി പറയുമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...