“പുതിയ രാജ്യം, പുതിയ ആളുകൾ... എനിക്കെന്തോ വിചിത്രമായി തോന്നുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങി പോകാനാ തോന്നുന്നത്.” സമീക്ഷ പതിവ് പരാതി അന്നും ആവർത്തിച്ചു.

“ഇത് ആസ്ട്രേലിയ ആണ്. ഏറ്റവും ഡെവല്പ്ഡായ രാജ്യങ്ങളിലൊന്ന്. എല്ലാവരും ഇങ്ങോട്ട് മൈഗ്രേറ്റ് ചെയ്യാനാ ആഗ്രഹിക്കുന്നത്. പക്ഷേ നീ മാത്രമെന്താ ഇങ്ങനെ... വെറും ബാലിശം.”

“പിന്നെന്താ ചെയ്യേണ്ടത്? പ്രതീകിന് ജോലിയുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ സർക്കിൾ ഇവിടെ ഉണ്ട്. കുട്ടികൾക്കാകട്ടെ സ്ക്കൂളിൽ ഫ്രണ്ട്സും കിട്ടും. പക്ഷേ എനിക്ക് മാത്രം പകൽ മുഴുവനും ഈ നാലു ചുവരും നോക്കിയിരിക്കാനാ വിധി. ഒറ്റയ്ക്ക് ഇരുന്ന് മടുത്തു.”

“ശരിയാണ്... സംഗതി സീരിയസ് തന്നെ.” പ്രതീക് തമാശ ഭാവത്തിൽ ചിരിച്ചു.

“പ്രതീകിന് തമാശയായി തോന്നും. പക്ഷേ ഞാൻ സീരിയസായി പറയുവാ. കുണ്ടിൽ കിടക്കുന്ന തവളയുടെ അവസ്‌ഥയാ എനിക്ക് ഇപ്പോൾ. കല്യാണം കഴിഞ്ഞ് ഉത്തരവാദിത്തങ്ങളായതോടെ പണ്ട് പഠിച്ചതൊക്കെ മറന്നു പോയി.”

“ആര് പറഞ്ഞു നീ കുണ്ടിലെ തവളയെ പോലെയാണെന്ന്. നീ ഏറെ ഉയരത്തിലെത്തി ഈ ആകാശത്തെ തൊടണമെന്നാ എന്‍റെ ആഗ്രഹം.”

“ഈ നാലു ചുവരിനിപ്പുറം 3 ജീവികളെയല്ലാതെ നാലാമതൊരെണ്ണത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. പിന്നെങ്ങനെയാ ഞാൻ ആകാശത്തെ തൊടുന്നത്?”

“നിനക്ക് ജീവിതത്തെക്കുറിച്ച് മാറിയൊന്ന് ചിന്തിച്ചു കൂടെ... ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ പഠിക്കൂ. നമുക്ക് എന്താണോ ജീവിതം തരുന്നത് അതിൽ നിന്നും ഏറ്റവും മനോഹരമായ നിമിഷങ്ങളുണ്ടാക്കുക.” പ്രതീക് സമീക്ഷയുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി കൊണ്ട് അവളെ വിളിച്ച് അടുത്തിരുത്തി ഒരു തത്ത്വജ്ഞാനിയെപ്പോലെ ഉപദേശിച്ചു കൊണ്ടിരുന്നു.

“എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല. നിങ്ങൾ തന്നെ എന്തെങ്കിലും പരിഹാരം കാണണം” സമീക്ഷ നിരാശ ഭാവത്തിൽ പറഞ്ഞു.

“ഞാൻ കുറച്ച് ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു. കുട്ടികൾ വളർന്ന് വലുതായി നമ്മളിൽ നിന്നും വിട്ട് അവർ സ്വന്തമായ ഒരു ലോകമുണ്ടാക്കും. അവർ അവരുടെ ജീവിതത്തിൽ മുഴുകും. അപ്പോൾ നിനക്ക് കടുത്ത ഏകാന്തത തോന്നും. ഓരോ ദിവസം കഴിയുമ്പോഴും അത് കൂടി വരും. അതുകൊണ്ട് ഇപ്പോഴെ അതിനു വേണ്ടി എന്തെങ്കിലും തയ്യാറെടുപ്പ് നടത്തുന്നത് ഉചിതമായിരിക്കും. നീ എന്തെങ്കിലും പഠിക്കണം.”

“ഈ പ്രായത്തിലോ... അങ്ങനെയാണെങ്കിൽ പ്രതീക് പറയുന്നതു പോലെ ഞാനെന്തെങ്കിലും കോഴ്സ് ചെയ്യാം. പക്ഷേ അതുകൊണ്ടെന്ത് ചെയ്യാൻ പറ്റും? 1-2 വർഷം കൊണ്ട് കോഴ്സ് കഴിയും. അത് കഴിഞ്ഞാലോ വീണ്ടും പഴയ ആ സ്‌ഥാനത്ത്. ഈ പ്രായത്തിൽ എനിക്ക് ആര് ജോലി തരാനാണ്. അതും ആസ്ട്രേലിയയിൽ.”

“ഇന്ത്യയിൽ പ്രത്യേക ഏജ് ലിമിറ്റുള്ളതു പോലെ ആസ്ട്രേലിയയിൽ ഇല്ല. ഇവിടെ കുട്ടികൾ കുറച്ച് വലുതാകുമ്പോഴാണ് അമ്മമാർ സ്വയം റീബിൽഡ് ചെയ്യുന്നത്. ഏറ്റവും അത്യാവശ്യമുള്ള കോഴ്സൊക്കെ ചെയ്‌ത് അവർ പുതിയ ജോലിയിൽ പ്രവേശിക്കും.”

“ങ്ഹാ... ഇപ്പോൾ എനിക്ക് ഏറെക്കുറെ കാര്യം പിടികിട്ടി. ഞാൻ നാളെ തന്നെ യൂണിവേഴ്സിറ്റി വെബ്സൈറ്റൊക്കെ സർച്ച് ചെയ്യാം.” സമീക്ഷ പുതിയൊരു വഴി തുറന്ന് കിട്ടിയ ആശ്വാസത്തോടെ പ്രതീകിനെ നോക്കി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...