ഡേറ്റ് സ്വീറ്റ്

ചേരുവകൾ

ഈന്തപ്പഴം പത്തു പന്ത്രണ്ടെണ്ണം

കട്ടിത്തൈര് ഒരു കപ്പ്

പാൽപ്പൊടി അര ടേബിൾ സ്‌പൂൺ

നാരങ്ങാ നീര് കാൽ ടീസ്‌പൂൺ

പഞ്ചസാരപ്പൊടി/ ഷുഗർഫ്രീ അര ടേബിൾ സ്‌പൂൺ

ഡ്രൈ ഫ്രൂട്ട്സ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കട്ടിത്തൈരിലേക്ക് നാരങ്ങാനീര്, പാൽപ്പൊടി, പഞ്ചസാരപ്പൊടി എന്നിവ ചേർത്ത് നന്നായി ഉടയ്ക്കുക. ഈന്തപ്പഴം നെടുകെ മുറിച്ച് കുരു കളയണം. കട്ടിത്തൈര് മിശ്രിതം ഈന്തപ്പഴത്തിനു മീതെ വച്ച് ഡ്രൈഫ്രൂട്ട്സ് കൊണ്ട് അലങ്കരിക്കാം.

കളർ പേട

ചേരുവകൾ

ഖോയ ഒന്നര കപ്പ്

പഞ്ചസാരപ്പൊടി/ ഷുഗർഫ്രീ കാൽ കപ്പ്

ഏലയ്ക്കാപ്പൊടി കാൽ ടീസ്പൂൺ

പച്ചനിറം (ഫുഡ് കളർ) രണ്ടു തുള്ളി

മഞ്ഞനിറം (ഫുഡ് കളർ) രണ്ടു തുള്ളി

ചുവപ്പുനിറം (ഫുഡ് കളർ) രണ്ടു തുള്ളി

കശുവണ്ടിപ്പരിപ്പ് വറുത്തത്

തയ്യാറാക്കുന്ന വിധം

ഖോയയിൽ പഞ്ചസാരപ്പൊടി ചേർത്ത് നന്നായി ഇളക്കി ചപ്പാത്തിമാവു പോലെ കുഴച്ച് മൂന്നായി പകുത്തു വയ്ക്കുക. തുടർന്ന് ഇവയിലോരോന്നിലും പച്ച, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ മൂന്നു നിറങ്ങളും യഥാക്രമം ചേർത്ത് വെവ്വേറെ കുഴയ്ക്കണം. പിന്നീട് ചെറിയ ഉരുളകൾ തയ്യാറാക്കി കൈ കൊണ്ടൊന്ന് അമർത്തി പേടയുടെ ആകൃതി നൽകാം. മഞ്ഞ, പച്ച, ചുവപ്പ് എന്നീ ക്രമത്തിൽ ഒന്നിനു മീതെ ഒന്നായി വച്ച് ത്രിവർണ്ണ പേട തയ്യാറാക്കാം. ഏറ്റവും മുകളിലായി കാഷ്യു വച്ച് ഗാർണിഷ് ചെയ്യാം.

മാർബിൾ ബർഫി

ചേരുവകൾ

ഖോയ ഒന്നര കപ്പ്

കൊക്കോ പൗഡർ അര ടേബിൾ സ്‌പൂൺ

ചോക്ലേറ്റ് പൗഡർ അര ടേബിൾ സ്‌പൂൺ

പഞ്ചസാരപ്പൊടി കാൽ ടേബിൾ സ്‌പൂൺ

സിൽവർ ബോൾസ്

തയ്യാറാക്കുന്ന വിധം

ഖോയ ഉടച്ച് പഞ്ചസാരപ്പൊടി ചേർത്ത് യോജിപ്പിക്കണം. ഇത് നല്ല മാർദ്ദവം വരുന്നതു വരെ കുഴച്ച് രണ്ടായി പകുത്ത് വയ്ക്കണം. ഓരോന്നിലും കൊക്കോ പൗഡർ, ചോക്ലേറ്റ് പൗഡർ, എന്നിവ ചേർത്ത് യോജിപ്പിച്ചു വയ്ക്കുക. ഇവയിൽ നിന്നും അല്പാല്പമെടുത്ത് ഒരുമിച്ച് നീളത്തിൽ റോൾ ചെയ്ത് പരത്തണം. മോൾഡിലിട്ട് ആകൃതി വരുത്താം. സിൽവർ ബോൾസ് കൊണ്ട് ഗാർണിഷ് ചെയ്ത് മാർബിൾ ബർഫി തയ്യാറാക്കാം.

സ്വീറ്റ് പേട

ചേരുവകൾ

ആട്ട (ഗോതമ്പു പൊടി) 400 ഗ്രാം

നെയ്യ് 200 ഗ്രാം

പാൽ രണ്ടു കപ്പ്

പഞ്ചസാര 200 ഗ്രാം

ബദാം കഷ്‌ണങ്ങൾ രണ്ടു ടീസ്‌പൂൺ

ക്രീം അരടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി ഗോതമ്പു പൊടിയുമിട്ട് വഴറ്റുക. വറുത്ത് നല്ല വാസന വരുമ്പോൾ പഞ്ചസാര, പാൽ, ക്രീം, ബദാം കഷ്ണങ്ങൾ എന്നിവ ചേർത്ത് പാൽ നന്നായി കുറുകുന്നതുവരെ തുടർച്ചയായി ഇളക്കുക. തണുക്കുമ്പോൾ പേട തയ്യാറാക്കി ബദാം കഷ്ണങ്ങൾ കൊണ്ട് ഗാർണിഷ് ചെയ്‌ത്‌ സർവ്വ് ചെയ്യാം.

ചോക്കോ ഡോണറ്റ്സ്

ചേരുവകൾ

ആട്ട (ഗോതമ്പു പൊടി) ഒരു കപ്പ്

മൈദ അര കപ്പ്

പാൽ അര കപ്പ്

കൊക്കോ പൗഡർ മുന്ന് ടീസ്‌പൂൺ

പഞ്ചസാര പൊടി മൂന്ന് ടീസ്‌പൂൺ

ബേക്കിംഗ് പൗഡർ അര ടീസ്‌പൂൺ

ബേക്കിംഗ് സോഡ അര ടീസ്‌പൂൺ

നെയ്യ് അര കപ്പ്

മുട്ട ഒന്ന്

ഐസിംഗ് ഷുഗർ

വറുക്കുന്നതിനാവശ്യമായ വെണ്ണ/ നെയ്യ്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി, മൈദ, പഞ്ചസാര പൊടി, ബേക്കിംഗ് പൗഡർ, കൊക്കോ പൗഡർ, ബേക്കിംഗ് സോഡ എന്നിവ നന്നായി ഇടഞ്ഞെടുക്കുക. ഇത് 10-15 മിനിറ്റോളം മാറ്റി വയ്ക്കുക. ഇനി നല്ല മാർദ്ദവം വരുന്നതു വരെ മാവ് കുഴയ്ക്കണം. ഉരുളകളാക്കി ഉഴുന്നുവട പോലെ തയ്യാറാക്കി നന്നായി വറുത്തെടുക്കുക. തണുക്കു മ്പോൾ ഐസിംഗ് ഷുഗർ കൊണ്ട് ഡെക്കറേറ്റ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...