ചോദ്യം: ചർമ്മത്തിന് രണ്ട് നിറമാണെന്നതാണ് എന്‍റെ പ്രശ്നം. മറഞ്ഞിരിക്കുന്ന ശരീരഭാഗം വെളുത്തിട്ടും തുറന്നിരിക്കുന്ന ഭാഗം കറുത്തിട്ടുമാണ്. ഇക്കാരണത്താൽ എനിക്ക് പുറത്ത് പോകാനേ മടിയാണ്. തണുപ്പ് കാലത്ത് പുറത്തിറങ്ങിയാലും ഇതേ പ്രശ്നമാണ്. ഇതിന് എന്താണ് ഒരു പരിഹാരം?
ഉത്തരം: ഓരോരുത്തരുടേയും ചർമ്മത്തിന് ഓരോ സ്വഭാവമാണ്. അതിനാൽ ഇത്തരം ചർമ്മസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. വെയിലത്ത് പോകുന്ന അവസരങ്ങളിൽ അൾട്രാവയലറ്റ് രശ്മികളേറ്റ് ചർമ്മം കരുവാളിച്ച് പോകാം. അതുകൊണ്ട് പുറത്ത് പോകുന്ന അവസരങ്ങളിൽ തുറന്ന ശരീരഭാഗങ്ങളിൽ തുറന്ന ശരീരഭാഗങ്ങൾ മറയ്ക്കുക. കൈയിറക്കമുള്ള വസ്ത്രങ്ങൾ ധരിക്കണം. സൺഗ്ലാസ് ഉപയോഗിക്കുക. ഇത് കൂടാതെ പുറത്തിറങ്ങും മുമ്പ് ശരീരത്തിന്‍റെ തുറന്ന ഭാഗങ്ങളിൽ സൺസ്ക്രീൻ പുരട്ടണം. ഇതിന്‍റെ ഫലം 3 മണിക്കൂർ നേരം നീണ്ട് നിൽക്കും. വെയിലത്ത് അധികനേരം നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ മൂന്ന് മണിക്കൂറിനു ശേഷം വീണ്ടും സൺസ്ക്രീൻ ക്രീം പുരട്ടാം. തൈരും കടമാവും ചേർത്ത് പോസ്റ്റാക്കി ചർമ്മത്തിൽ പതിവായി പുരട്ടുക. 15- 20 മിനിട്ടിനു ശേഷം കഴുകി കളയുക. തക്കാളി നീര് പുരട്ടുന്നതും നിറം മെച്ചപ്പെടുത്തും. ഇടയ്ക്ക് വാക്സിംഗ് ചെയ്ത ശേഷം ബ്ലീച്ച് ചെയ്യാം. മേൽപ്പറഞ്ഞ രീതികളിലൂടെ ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താനാകും.
ചോദ്യം: കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. എന്‍റെ മുടി വല്ലാതെ വരണ്ടാണിരിക്കുന്നത്. എന്തൊക്കെ ചെയ്തിട്ടും മുടിക്ക് ഒട്ടും ആരോഗ്യവും തിളക്കവും തോന്നിക്കുന്നില്ല.
ഉത്തരം: മുടി വരണ്ടിരിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് മുടിയുടെ ആരോഗ്യമില്ലായ്മ. പോഷകാഹാരക്കുറവ് മൂലം ശരീരത്തിലുണ്ടാക്കുന്ന ദുഷ്പ്രഭാവങ്ങൾ മുടിയിലും പ്രതിഫലിക്കും. ഈ സാഹചര്യത്തിൽ ഭക്ഷണകാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രണ്ടാമതായി കടുത്ത വെയിലും പൊടിയും ഏറ്റാൽ മുടിയുടെ സ്വാഭാവിക സൗന്ദര്യവും ആരോഗ്യവും നഷ്ടപ്പെടും. പുറത്ത് പോകുന്ന അവസരങ്ങളിൽ വെയിലേൽക്കാതെ ശ്രദ്ധിക്കണം. കുട ചൂടുകയോ തലയിൽ സ്കാർഫ് കെട്ടുകയോ ചെയ്യാം മുടിയുടെ ആരോഗ്യപരിരക്ഷയ്ക്കായി ഡയറ്റിൽ ധാരാളം ഇലവർഗ്ഗങ്ങളും കാരറ്റ്, പച്ചക്കറികൾ, പാൽ നെല്ലിക്ക, മുട്ട എന്നിവയും ഉൾപ്പെടുത്തുക. മുടിയുടെ അറ്റം ചെറുതായി ട്രിം ചെയ്യുക. ആഴ്ചയിൽ മൂന്ന് ദിവസം തലയിൽ വെളിച്ചെണ്ണയെ കാച്ചിയ എണ്ണയോ പുരട്ടി വിരലുകൾ വട്ടത്തിൽ ചലിപ്പിച്ച് മസാജ് ചെയ്യുക. മസാജിംഗ് രക്തയോട്ടത്തെ ത്വരിതപ്പെടുത്തും. 20- 30 മിനിട്ടിനുശേഷം കണ്ടീഷണർ അടങ്ങിയ ഷാംമ്പൂ ഉപയോഗിച്ച് മുടി കഴുകുക. മാസത്തിൽ ഒന്നോ രണ്ടോ തവണ തലയിൽ ഹെന്നയിടുക. മേൽപ്പറഞ്ഞ പരിഹാര മാർഗ്ഗങ്ങളിലൂടെ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാം. താരൻ ശല്യമുണ്ടെങ്കിൽ ആന്‍റി ഡാൻഡ്രഫ് ഷാംമ്പൂ ഇടണം.
ചോദ്യം: 19 വയസ്സുള്ള വിദ്യാർത്ഥിനിയാണ്. എന്‍റെ മുടിയുടെ അറ്റം പിളർന്നിട്ടാണ്. വല്ലാതെ വരണ്ടാണിരിക്കുന്നത്. മുടിക്ക് ചുരുളിച്ചയും ഉണ്ട്. എനിക്ക് മുടി നീണ്ട് കിടക്കുന്നതാണ് ഇഷ്ടം. കഴിഞ്ഞ ഒരു വർഷമായി മുടി വല്ലാതെ പൊഴിയുന്നുമുണ്ട്. ഞാൻ വല്ലാത്ത വിഷമിത്തിലാണിപ്പോൾ.