ചോ: 26 വയസുള്ള അവിവാഹിതയാണ്. മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഓഫീസ് അന്തരീക്ഷത്തിന് യതൊരു കുഴപ്പവുമില്ല. പക്ഷേ ഒരു സഹപ്രവർത്തകനാണ് പ്രശ്നം. അയാൾ വാട്സാപ്പിൽ രാത്രിയും പകലുമെന്നില്ലാതെ മെസേജുകൾ അയച്ചു കൊണ്ടിരിക്കും. മറുപടി അയക്കാനും അയാൾ ആവശ്യപ്പെടും. പക്ഷേ എനിക്ക് മടിയാണ്. ഇക്കാരണത്താൽ ജോലിയിലുള്ള എന്‍റെ ശ്രദ്ധയും പോയി. അയാൾ കാരണം എന്‍റെ ജോലിയ്ക്ക് തടസ്സമൊന്നും ഉണ്ടാകരുതെന്നാണ് ആഗ്രഹം. അതുപോലെ അയാളുടെ ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?  - കൃഷ്ണ പ്രിയ, തൃശൂർ

ഉ: സഹപ്രവർത്തകൻ വാട്സാപ്പ് സന്ദേശമയക്കുന്നത് ഇഷ്ടമല്ലെങ്കിൽ അക്കാര്യം അയാളെ നേരിട്ട് അറിയിക്കുക. ജോലിയുമായി ബന്ധപ്പെട്ട സന്ദേശം മാത്രമേ അയക്കാവൂ എന്ന് പറയാം. ഓഫീസ് ടൈമിൽ ടൈംപാസിനായി വാട്സാപ്പ് സന്ദേശമയക്കരുതെന്ന് കർശനമായി വിലക്കുക.

ഇനി വാട്സാപ്പ് സന്ദേശമയച്ചാൽ തന്നെ അത് നിരാകരിക്കുക. അതിന് ഒരു മറുപടിയും അയക്കേണ്ടതില്ല. മറുപടി കിട്ടാതാവുമ്പോൾ അയാൾ സ്വയം അതിൽ നിന്നും പിന്മാറും. ഇത്രയൊക്കെ താക്കീത് ചെയ്തിട്ടും അയാൾ അതേ നിലപാട് തുടരുകയാണെങ്കിൽ മേൽ ഉദ്യോഗസ്‌ഥനോട് പരാതിപ്പെടാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...