സ്ത്രീ ശാക്തീകരണം, സ്ത്രീ മുന്നേറ്റം... എന്നൊക്കെ എല്ലാവരും മുറവിളി കൂട്ടാറുണ്ടെങ്കിലും അതിനിടയിൽ നമ്മൾ മറന്നു പോകുന്ന പരമ പ്രധാനമായ ഒരു കാര്യമുണ്ട് സ്ത്രീയുടെ ആരോഗ്യം. സ്ത്രീകൾ സ്വന്തം ആരോഗ്യത്തെയത്ര ഗൗരവമായി പരിഗണിക്കുന്നില്ലെന്നതാണ് ഗൗരവമർഹിക്കുന്ന കാര്യം. അങ്ങനെയായിക്കൂടാ ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഊർജ്‌ജവും സ്വപ്നങ്ങളും ഉണ്ടാവുകയേയുള്ളൂ. അത്തരമൊരു വ്യക്‌തി ചുറ്റിലും പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും.

“പീരിയഡ്സ് ഉള്ളപ്പോൾ വയറിലോ, മുതുകിലോ അതുമല്ലെങ്കിൽ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തോ വേദനയുണ്ടെങ്കിൽ അത് അവഗണിക്കരുത്. അതായത് നല്ല ആരോഗ്യമുള്ള അവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനേ പാടില്ല.” സെലിബ്രിറ്റി ന്യൂട്രിഷ്യനിസ്റ്റ് രുജുത ദിവേകർ  പറയുന്നു. (രുജുത ദിവേകർ  ബോളിവുഡ് താരങ്ങളുടെ ഫിറ്റ്നസ് ട്രെയിനറാണ്)

സ്ത്രീകൾക്ക് സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനായി രുജുത ദിവേകർ  നൽകുന്ന ചില സൂപ്പർ ടിപ്സുകൾ:

  • നല്ല ഭക്ഷണം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് പണ്ടുകാലത്ത് അമ്മൂമ്മമാരും മറ്റും കഴിച്ചിരുന്ന വിഭവങ്ങൾ സ്വന്തം ഡയറ്റിൽ ഉൾപ്പെടുത്തുക.
  • സ്വന്തമിഷ്ടമനുസരിച്ചുള്ള ഭക്ഷണം കഴിക്കുക. പൂർണ്ണ സംതൃപ്തിയോടെ ഭക്ഷണം കഴിക്കുമ്പോൾ അത് ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനം ചെയ്യും.
  • ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ വേണ്ടേ വേണ്ട. ഇത്തരം ഭക്ഷ്യവസ്‌തുക്കളിൽ പ്രിസർവേറ്റീവുകൾ ഉണ്ടാകും. അത് ആരോഗ്യത്തിന് ദോഷകരമാണ്.
  • വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക. ശരീരഭാരമനുസരിച്ച് ദിവസവും 3 മുതൽ 5 സ്പൂൺ വരെ നെയ്യ് സേവിക്കാം.
  • സീസണൽ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തണം.
  • അടുക്കളയിൽ ലഭ്യമായ മസാലകളും മറ്റും വിഭവങ്ങളിൽ ചേർക്കുക.
  • ഒരിക്കലും കലോറിയളന്ന് ഭക്ഷണം കഴിക്കരുത്. വിശപ്പിന് അനുസരിച്ച് കഴിക്കാം. അമിത ഭക്ഷണം ഒഴിവാക്കുക. വിശന്നിരുന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യരുത്.
  • ഭക്ഷണം കഴിക്കുന്ന വേളയിൽ ടിവി, ഫോൺ, ലാപ്ടോപ്പ് മുതലായവയുടെ സാമീപ്യം ഒഴിവാക്കുക.
  • നിങ്ങൾ ഉദ്യോഗസ്‌ഥയാണെങ്കിൽ നിങ്ങൾക്ക് നിശ്ചിതവും സന്തുലിതവുമായ ഭക്ഷണം ആവശ്യമാണ്. അതുകൊണ്ട് സീസൺ അനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്താം.
  • ഉദ്യോഗസ്ഥകൾക്ക് 2-3 മണിക്കൂർ ഇടവേളകളിലായി എന്തെങ്കിലും കഴിക്കാം. പ്രത്യേകിച്ചും വൈകുന്നേരം 4 മുതൽ 6 മണിക്കിടയിൽ വിശന്നിരിക്കരുത്. ഈ സമയത്ത് വെള്ളത്തിന് പകരമായി വയർ നിറയാൻ സഹായിക്കുന്ന വാഴപ്പഴം, പപ്പായ അല്ലെങ്കിൽ ഉപ്പുമാവ്, അവൽ തുടങ്ങിയ ലൈറ്റ് സ്നാക്ക്സ് നിർബന്ധമായും കഴിക്കണം. എന്നാൽ വറുത്ത് പൊരിച്ച ഭക്ഷ്യവിഭവങ്ങൾ ഒഴിവാക്കണം.

ആര്‍ത്തവകാല  മുൻകരുതലുകൾ

  •  അത്തരം ദിവസങ്ങളിൽ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടാകുന്നത് അസാധാരണമായ കാര്യമാണ്. കാത്സ്യം കുറവാകുന്നതു കൊണ്ടാണ് ശരീരത്തിൽ ഇത്തരം വേദനയുണ്ടാവുക. വേദന പോലെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം കാത്സ്യം, വിറ്റാമിൻ ബി എന്നിവയടങ്ങിയ സപ്ലിമെന്‍റ് കഴിക്കാം.
  • നിത്യവും വ്യായാമം ചെയ്യുന്നതു കൊണ്ട് ഇത്തരം പ്രശ്നങ്ങൾ അനായാസം തരണം ചെയ്യാനാവും.
  • മാസമുറയുള്ളപ്പോൾ വളരെ ലൈറ്റായ ഭക്ഷണം കഴിക്കുക. അമിതമായ ഭക്ഷണം കഴിച്ചാൽ ദഹനത്തിനത് തടസ്സമുണ്ടാക്കി ശരീരത്തിന് പ്രശ്നമുണ്ടാക്കും.

പെൺകുട്ടികൾക്ക്

 വണ്ണം കുറയ്ക്കുന്നതിനായി സ്വന്തം ആരോഗ്യം പോലും മറന്ന് നിത്യവും വ്യായാമം ചെയ്യുന്ന സ്ത്രീകളുണ്ടാകും. ശരീരഭാരം കുറയ്ക്കുന്നതിലൂടെ കൂടുതൽ ആരോഗ്യവതികളാകാൻ കഴിയും എന്ന് ധരിക്കുന്നവരാണിവർ. അത് തെറ്റാണ്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാൻ മറക്കരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...