ചേരുവകൾ

ബൺ - 2 എണ്ണം

കാപ്സിക്കം അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

സവാള - ഒന്ന് ചെറുതായി അരിഞ്ഞത്

മിക്സഡ് ഇറ്റാലിയൻ ഹെർബ്സ് - ആവശ്യത്തിന്

മൊജറീല ചീസ് - ഒരു സ്പൂൺ

പർമേസൺ ചീസ് - ഒരു സ്പൂൺ

ടുമാറ്റോ സോസ് - ഒരു ചെറിയ സ്പൂൺ

മസ്റ്റാഡ് സോസ് - അര ചെറിയ സ്പൂൺ

ക്രീം - ഒരു സ്പൂൺ

എണ്ണ - ഒരു വലിയ സ്പൂൺ

കുരുമുളക്, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി, മിക്സഡ് ഹെർബ്, കാപ്സിക്കം എന്നിവയിട്ട് 2 മിനിറ്റ് നേരം ഫ്രൈ ചെയ്യുക.

ബൺ 2 ലെയറായി മുറിക്കുക. ഒരു ലെയറിൽ ഫ്രൈ ചെയ്‌തു വച്ച മിക്സ് നിരത്തുക. ഈ മിക്സിന് മുകളിലായി ടുമാറ്റോ സോസ്, മസ്റ്റാഡ് സോസ് പുരട്ടുക.

മൊജറീല, പർമേസൺ ചീസ് നിരത്തി ക്രീം ലെയർ തയ്യാറാക്കാം.

ബണ്ണിന്‍റെ മറ്റേ ലെയർ കൊണ്ട് കവർ ചെയ്ത് ഗ്രിൽ പാനിൽ ചീസ് ഉരുകും വരെ ഗ്രിൽ ചെയ്‌ത് ചൂടോടെ സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...