സ്ത്രീകളുടെ ജോലി എന്നാൽ വെറും വീട്ടുഭരണം മാത്രമായി സമൂഹം ഇപ്പോഴും കണക്കാക്കപ്പെടുന്ന നാടാണ് നമ്മുടേത്. മാത്രമല്ല വീട്ടിലെ പുരുഷന്മാരെ ദൈവങ്ങളായി കണക്കാക്കുകയും അവരുടെ ആജ്‌ഞകൾ അനുസരിക്കുകയും ചെയ്യുന്ന രാജ്യത്ത് ഒരു സ്ത്രീ അധികാരത്തിലിരിക്കുന്ന പുരുഷന്മാരെ ചോദ്യം ചെയ്യുകയും അവരുടെ ഇഷ്ട‌ാനിഷ്ടങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്‌താൽ അത് എളുപ്പമുള്ള കാര്യമല്ലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നോയിഡയിൽ താമസിക്കുന്ന 52 വയസ്സുള്ള അഞ്ജ‌ലി ഭരദ്വാജ്, സമൂഹത്തിൽ പ്രബലമായ അഴിമതിക്കെതിരെ ശബ്ദമുയർത്താനും ഉദ്യോഗസ്‌ഥരോട് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം പറയാൻ അവരെ നിർബന്ധിക്കാനും മറ്റ് നിരവധി സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ കഴിയില്ല. 1999 മുതൽ 25 വർഷത്തിലേറെയായി അഞ്ജലി ആർടിഐ പ്രസ്ഥാനത്തിൽ സജീവമാണ്. 20 വർഷത്തിലേറെയായി അവർ എൻസിപിആർഐ (ഇന്‍റർനാഷണൽ കാമ്പെയ്ൻ ഫോർ പീപ്പിൾസ് റൈറ്റ്സ് ടു ഇൻഫർമേഷൻ) യുമായി ബദ്ധപ്പെട്ടിരിക്കുന്നു. 2004 മുതൽ വർക്കിംഗ് കമ്മിറ്റിയിൽ അംഗമാണ്. നിലവിൽ അതിന്‍റെ കോ-കൺവീനറാണ്. വിവരാവകാശത്തിനായി പ്രവർത്തിക്കുന്ന രാജ്യവ്യാപകമായ ജനകീയ കാമ്പെയ്നാണിത്.

2021-ൽ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഇന്‍റർ നാഷണൽ ആന്‍റികറപ്ഷൻ ചാമ്പ്യൻ അവാർഡ് അഞ്ജലി ഭരദ്വാജിന് ലഭിച്ചു. 2011-ൽ ലേഡി ശ്രീറാം കോളേജിന്‍റെ ഓണേഴ്സ‌് റോളും 2009-ൽ സോഷ്യൽ എന്‍റർപ്രണേഴ്‌സ് ഫോർ അശോക ഫെലോഷിപ്പും അഞ്ജലിക്ക് ലഭിച്ചിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തനങ്ങളിൽ താൽപര്യം

ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ പഠിക്കുമ്പോഴാണ് അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന അവരുടെ കഥ ആരംഭിക്കുന്നത്. കോളേജിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റായിരുന്നു. എഴുത്തിലും താൽപ്പര്യമുണ്ടായിരുന്നു. അമ്മ ഡൽഹി സർവകലാശാലയിൽ പ്രൊഫസറായിരുന്നു. അച്‌ഛൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു. കോളേജ് പഠനത്തിനുശേഷം ദാരിദ്ര്യ നിർമാർജനത്തിനും സാമ്പത്തിക മാനേജ്‌മെന്‍റിലും ലോകബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങി. പൊതുജനങ്ങൾക്കായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചെങ്കിലും അഴിമതി കാരണം അവ അവരിലേക്ക് എത്താതിരുന്നത് എങ്ങനെയെന്ന് അവ നേരിട്ട് കണ്ടു. ഈ അഴിമതി തടയാൻ എന്തെങ്കിലും ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു. ഇതിനിടെ അഞ്ജലി ഓക്സ‌്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനു പോയി. പരിസ്‌ഥിതി മാറ്റവും മാനേജ്‌മെൻറും പഠിച്ചു. തിരിച്ചെത്തിയ ശേഷം ലോകബാങ്കിൽ കുറച്ചുകാലം ജോലി ചെയ്തു. തുടർന്ന് അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ചേർന്ന് പരിവർത്തൻ എന്ന സംഘടന സ്ഥാപിക്കുകയും അഴിമതിക്കെതിരെ "സേ നോ ടു ബ്രൈബ്" എന്ന കാമ്പയിൻ ആരംഭിക്കുകയും ചെയ്‌തു. പിന്നീട് സമാന ചിന്താ ഗതിക്കാരായ സ്ത്രീകൾക്കൊപ്പം 2003-ൽ അവർ "സതർക്ക് നാഗരിക് സംഘതാൻ" സ്‌ഥാപിച്ചു. ഇത് പ്രധാനമായും ദക്ഷിണ ഡൽഹിയിലും തെക്കുപടിഞ്ഞാറൻ ഡൽഹിയിലും 15 വർഷത്തിലേറെയായി സജീവമാണ്.

ചേരി നിവാസികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ദൗത്യം. റേഷൻ, പെൻഷൻ, വെള്ളം, ശുചിത്വം എന്നിവ നൽകുന്നതിനൊപ്പം, സ്കൂ‌ളുകളിൽ ശരിയായ വിദ്യാഭ്യാസവും ആശുപത്രികളിൽ മതിയായ വൈദ്യ പരിചരണവും ഉറപ്പാക്കാൻ അഴിമതി ഇല്ലാതാക്കുകയും സ്ഥാപനങ്ങൾ ശരിയായി പ്രവർത്തിക്കുകയും ആളുകൾക്ക് അവരുടെ അവകാശങ്ങൾ ലഭ്യമാക്കുകയും ചെയ്യുമ്പോൾ മാത്രമേ സാധ്യമാകൂ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...