ഞാൻ 22 വയസ്സുള്ള പെൺകുട്ടിയാണ്. എനിക്ക് ലിപ്സ്റ്റിക് ഇടാൻ ഇഷ്‌ടമാണ്. പക്ഷേ എന്‍റെ ചുണ്ടുകൾ ഇപ്പോൾ ഇരുണ്ടു തുടങ്ങിയിരിക്കുന്നു. ഇത് ലിപ്സ്റ്റിക് മൂലമാണോ?
ലിപ്സ്റ്റിക് ഇടുന്നത് ചൂണ്ടുകൾ ഇരുണ്ടതാക്കുന്നു. പക്ഷേ നിങ്ങളുടെ ലിപ്‌സ്‌റ്റിക്കിൽ എന്തെങ്കിലും കുറവുണ്ടാകുമ്പോൾ മാത്രമേ ഇത് സംഭവിക്കൂ. ഇതിനായി നല്ല നിലവാരമുള്ള ലിപ്‌സ്‌റ്റിക് ഉപയോഗിക്കുന്നതാണ് നല്ലത്. ചുണ്ടുകൾ ഇരുണ്ടതായിരിക്കരുതെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ രാത്രിയും ഉറങ്ങുന്നതിനുമുമ്പ് ചുണ്ടുകളിൽ നിന്ന് ലിപ്സ്റ്റിക്ക് വൃത്തിയാക്കി ബദാം അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടുക. ചൂണ്ടുകളുടെ കറുപ്പ് നീക്കം ചെയ്യാൻ കറ്റാർ വാഴ ജെൽ ഉപയോഗിക്കാം.
വിപണിയിൽ ലഭ്യമായ ഫെയർനസ് ക്രീം യഥാർത്ഥത്തിൽ മുഖത്തിന് തിളക്കം കൂട്ടുന്നുണ്ടോ?
മിക്ക ഫെയർനസ് ക്രീമുകളും തൽക്ഷണം തിളക്കം നൽകുന്നു. പക്ഷേ മുഖം കൂടുതൽ തിളക്കമുള്ളതാക്കുമെന്ന അവരുടെ അവകാശവാദം ശരിയല്ല. ഈ ക്രീമുകൾ പലപ്പോഴും താൽക്കാലികമായി ചർ മ്മത്തെ ബ്ലീച്ച് ചെയ്യുന്നു. ഇത് ചർമ്മത്തെ അൽപം കൂടുതൽ തിളക്കമുള്ളതാക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇവയുടെ അമിതമായ ഉപയോഗം ചർമ്മത്തെ മങ്ങിയതും വരണ്ടതുമാക്കുകയും ചിലപ്പോൾ പിഗ്മെൻഷൻ വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനു പകരം നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉദാഹരണത്തതിന് സൺ പ്രൊട്ടക്ഷൻ, ജലാംശം നിലനിർത്തൽ, എക്സ്‌ഫോളിയേഷൻ, ശരിയായ ഭക്ഷണക്രമം എന്നിവയിലൂടെ സ്വാഭാവിക നിറം കൈവരിക്കാൻ കഴിയും.
മുഖത്ത് ഐസ് പുരട്ടുന്നത് നല്ലതാണോ?
വിയർപ്പ് കുറയ്ക്കുക, നീർവീക്കം കുറയ്ക്കുക, വേനൽക്കാലത്ത് ചർമ്മം തണുപ്പിക്കുക തുടങ്ങിയ പല സാഹചര്യങ്ങളിലും മുഖത്ത് ഐസ് മസാജ് ഗുണം ചെയ്യും. ചർമ്മത്തിൽ നേരിട്ട് ഐസ് പുരട്ടുന്നത് ശരിയല്ല. മൃദുവായ കോട്ടൺ തുണിയിൽ ഐസ് പൊതിഞ്ഞ് മുഖത്ത് വൃത്താകൃതിയിൽ മൃദുവായി തടവുന്നതാണ് നല്ലത്. കൂടാതെ ചർമ്മം വളരെ വരണ്ടതോ സെൻസിറ്റീവായതോ ആണെങ്കിൽ നിങ്ങൾ ഐസ് ഒഴിവാക്കുകയോ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുകയോ ചെയ്യണം.
കറ്റാർ വാഴ എല്ലാത്തരം ചർമ്മങ്ങൾക്കും അനുയോജ്യമാണോ?
കറ്റാർ വാഴ വളരെ ഗുണം ചെയ്യുന്ന ഒരു സസ്യമാണ്. എന്നാൽ വളരെ സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ഇത് അലർജിയോ ചുവപ്പോ ഉണ്ടാക്കാം. ആദ്യമായി കറ്റാർ വാഴ ഉപയോഗിക്കുന്നതിന് മുമ്പ് കൈയിൽ അൽപം ജെൽ പുരട്ടി പാച്ച് ടെസ്‌റ്റ് നടത്തുന്നത് നല്ലതാണ്. എരിച്ചിലോ ചൊറിച്ചിലോ ഇല്ലെങ്കിൽ നിങ്ങൾക്ക് അത് മുഖത്ത് ഉപയോഗിക്കാം. ഫ്രെഷ് കറ്റാർ വാഴ പുരട്ടുകയാണെങ്കിൽ അതിന്‍റെ ഇല ചെറുതായി മുറിച്ച് കുറച്ച് നേരം തലകീഴായി വയ്ക്കുക. അതിൽ നിന്ന് കറ്റാർ ദ്രാവകം പുറത്തുവരും. തുടർന്ന് അത് കഴുകി ഉപയോഗിക്കാം. കറ്റാർ വാഴ എണ്ണമയമുള്ള ചർമ്മത്തിലും നന്നായി പ്രവർത്തിക്കുന്നു. ഇത് ജലാംശം നൽകുന്നു. വരണ്ട ചർമ്മമുള്ളവർക്ക് ക്രീം അല്ലെങ്കിൽ എണ്ണയിൽ കലർത്തി ഉപയോഗിക്കുന്നതാണ് നല്ലത്.
എനിക്ക് 20 വയസ്സായി. എന്‍റെ കഴുത്ത് ചർമ്മത്തേക്കാൾ ഇരുണ്ടതാണ്. ഇത് ഭേദമാക്കാൻ കഴിയുമോ?
മിക്ക ആളുകളിലും ഈ പ്രശ്നം കാണപ്പെടുന്നു. ഇതിനായി നിങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ സ്വീകരിക്കാം. നാരങ്ങയും തേനും ചേർത്ത പേസ്റ്റ് കഴുത്തിൽ പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കഴുത്തിലെ കറുപ്പ് നിറം ഇല്ലാതാക്കാം. ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ തൈരിൽ കലർത്തി പേസ്റ്റ് തയ്യാറാക്കുക ഈ പേസ്റ്റ് കറുപ്പ് ബാധിച്ച ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ കഴുത്ത് വൃത്തിയാകും. നിങ്ങൾക്ക് വേണമെങ്കിൽ ഈ പേസ്റ്റിൽ അൽപം നാരങ്ങാനീര് കൂടി ചേർക്കാം. കഴുത്ത് വൃത്തിയാക്കാൻ ചാർക്കോൾ അല്ലെങ്കിൽ ബ്ലീച്ച് ഉപയോഗിക്കാം.
എന്‍റെ മകൾക്ക് 17 വയസ്സായി. അവളുടെ ചർമ്മത്തിൽ ബ്ലീച്ച് ഉപയോഗിക്കാമോ?
നിറം മെച്ചപ്പെടുത്താൻ ബ്ലീച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. എന്നാൽ ബ്ലീച്ചിൽ ചർമ്മത്തിന് ദോഷം ചെയ്യുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. മകളുടെ ചർമ്മം മൃദുവും സെൻസിറ്റീവും ആയിരിക്കും. കുട്ടിക്ക് ബ്ലീച്ച് ഉപയോഗിച്ചാൽ ചർമ്മത്തിന് കേടുപാടുകൾ സംഭവിച്ചേക്കാം.





