ചേരുവകൾ

മൈദ - 1 കപ്പ്

മൊജറീല ചീസ് - 5 ക്യൂബ്സ്

മിക്സ് സ്പ്രൗട്ട്സ് വേവിച്ചത് - ഒന്നേകാൽ കപ്പ്

വറുക്കാൻ എണ്ണ - ആവശ്യത്തിന്

പച്ചമുളക് - അൽപം

മല്ലിയില - 2 വലിയ സ്പൂൺ

ചില്ലി സോസ് - 2 ചെറിയ സ്പൂൺ

പാൽ - അര ഗ്ലാസ്

4നെയ്യ് - 2 വലിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദയിൽ നെയ്യ് നല്ലവണ്ണം ചേർക്കുക. അൽപം ഉപ്പും കൂടി ചേർത്ത് പാൽ തളിച്ച് കട്ടിയായി കുഴച്ചെടുക്കുക. ഇനി ചെറിയ ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തുക.

സ്പ്രൗട്ട്സ്, ചീസ്, ഉപ്പ്, സോസ്, മല്ലിയില, പച്ചമുളക് എന്നിവ മിക്സ് ചെയ്യുക. ഇത് രണ്ട് സ്പൂൺ വീതം ഓരോ ചപ്പാത്തിയിലും വച്ച് പകുതിയായി മടക്കി ഷെയ്പ് ചെയ്ത് അരികു വശം ഫോർക്കു കൊണ്ട് അമർത്തുക.

ചൂട് എണ്ണയിലിട്ട് ഗോൾഡ് നിറത്തിൽ വറുത്തെടുക്കുക. ചട്നിക്കൊപ്പം ചൂടോടെ സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...