വിശേഷാവസരങ്ങളിൽ മാത്രം മേക്കപ്പ് എന്ന ട്രെൻഡ് മാറുകയാണ്... എല്ലാ ദിനവും ആഘോഷമാക്കി മാറ്റാൻ ഇഷ്‌ടപ്പെടുന്നവരാണ് അധികവും. എന്നും ഫ്രഷ് ഫീൽ കിട്ടാൻ മേക്കപ്പ് എന്നതാണ് ഇന്നത്തെ കോൺസെപ്റ്റ്. ഓരോരുത്തരിലുമുള്ള പോസിറ്റീവുകളെ ഹൈ ലൈറ്റ് ചെയ്തും ഡിഫക്ടുകളെ മറച്ചും ഏറ്റവും മികച്ച ലുക്ക് നൽകാൻ നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റിന് കഴിയും.

മേക്കപ്പ് ഉൽപന്നങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനു മേക്കപ്പ് ബേസിക് ട്രിക്‌സ് അറിഞ്ഞിരിക്കണം. മേക്കപ്പ് ചെയ്യാൻ പെർഫക്റ്റായ ഒരു ക്യാൻവാസ് സൃഷ്ടിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ചർമ്മത്തിനനുസരിച്ച് യോജിച്ച പ്രൈമർ തെരഞ്ഞെടുക്കാം. എന്നാൽ പോഴ്സ്, പാടുകൾ, ചുളിവുകൾ എന്നിവയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് അതിന് അനുസരിച്ചുള്ള പ്രൈമർ തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളുണ്ട്.

കൺസിലറും ഫൗണ്ടേഷനും

ബേസിക് മേക്കപ്പിന് ഒരുങ്ങുകയാണോ? എങ്കിൽ ആദ്യം തന്നെ മഞ്ഞ നിറത്തിലുള്ള കൺസീലർ (308) ഉപയോഗിച്ച് മുഖത്തെ വരകളും പാടുകളും മറയ്ക്കുക. ശേഷം ഇളം ബ്രൗൺ ബെയ്ജ് ഷേഡ് ഫൗണ്ടേഷൻ പുരട്ടാം. രണ്ടും സോഫ്റ്റ് ടോൺ ഷേഡുകളാണ് അതിനാൽ ചർമ്മത്തിനേറെ ഇണങ്ങുകയും ചെയ്യും. ഫൗണ്ടേഷൻ നന്നായി ബ്ലെൻഡ് ചെയ്‌തു വേണം ഉപയോഗിക്കുവാൻ. ചർമ്മത്തിന്‍റെ നിറവും ഫൗണ്ടേഷൻ നിറവും വേറിട്ടതായി തോന്നാത്ത രീതിയിൽ വേണം ഇത് അപ്ലൈ ചെയ്യേണ്ടത്.

ട്രാൻസ്‌ലുസെന്‍റ് പൗഡർ

ഫൗണ്ടേഷൻ പുരട്ടിയ ശേഷം മുഖത്ത് ട്രാൻ‌സ്‍ലുസെന്‍റ് പൗഡർ ടച്ച് ചെയ്യുക. മുഖത്തെ എണ്ണമയം മാറിക്കിട്ടും. മുഖത്ത് അവിടവിടായി പറ്റിപ്പിടിച്ചിരിക്കുന്ന പൗഡർ ബ്രഷ് ഉപയോഗിച്ച് തട്ടിക്കളയാനും മറക്കരുത്.

പൗഡർ അപ്ലൈ ചെയ്‌തശേഷം കവിളിണകളിൽ (ആപ്പിൾ ഏരിയയിൽ) ബ്ലഷർ പുരട്ടുക. നാചുറൽ പിങ്ക്, പ്ലം, ബ്രൗൺ നിറങ്ങൾ തെരഞ്ഞെടുക്കാം. ബ്ലഷർ 2 കോട്ടിലധികം പുരട്ടരുത്. ബ്ലഷറും നന്നായി ബ്ലെൻഡ് ചെയ്തു വേണം ഉപയോഗിക്കുവാൻ.

ഐബ്രോ പെൻസിൽ

മുഖത്തെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്നാണ് ഐബ്രോസ്.എന്നാൽ പല കാരണങ്ങൾ കൊണ്ട് ഐബ്രോസിന് ശരിയായ ഷെയ്പ്, തിക്ക്നസ്, നീളം എന്നിവ ഉണ്ടാകണമെന്നില്ല. ത്രഡിംഗ് ചെയ്യുന്നതു കൊണ്ട് ഷെയ്പ് നഷ്ടപ്പെട്ടതോ അല്ലെങ്കിൽ നേർത്തതായി പോവുകയോ ചെയ്യാം. എന്നാൽ ഇത്തരം കുറവുകൾ പരിഹരിക്കാൻ ഐബ്രോസിന് നല്ല ഷെയ്പ് പകരാം.

ഐ മേക്കപ്പ്

ശരിയായ മേക്കപ്പിലൂടെ കണ്ണുകളുടെ ഭംഗിയും ആകർഷണീയതയും കൂട്ടാൻ സാധിക്കും. ഇതിനു ഇളം ബ്രൗൺ / പീച്ച് കളർ ഐഷാഡോ കണ്ണുകളിൽ അപ്ലൈ ചെയ്യുക. കണ്ണുകൾക്ക് ഒട്ടും ദോഷം വരുത്താത്ത ഗുണനിലവാരമുള്ള പ്രെഡക്റ്റ്സ് തന്നെ ഉപയോഗിക്കണം. റവലോൺ, ലാക്മെ, കളർ എസൻസ് പോല ബ്രാന്‍റഡ് പ്രൊഡക്റ്റ്സ് ആവാം. ഐ ലൈനർ ഉപയോഗിച്ച് കൺകോണുകൾ ഡിഫൈൻ ചെയ്‌ത ശേഷം ബ്രൗണോ ബ്ലാക്കോ കാജൽ പുരട്ടുക.

ഇനി ലാഷ് കളേഴ്സ് ഉപയോഗിച്ച് കൺപീലികൾ സാവകാശം ചുരുട്ടുക. കൺപീലികൾക്ക് കട്ടി തോന്നിക്കുന്നതിന് ബ്ലാക് മസ്ക്‌കാര രണ്ടോ മൂന്നോ കോട്ട് അപ്ലൈ ചെയ്യുക.

ലിപ് മേക്കപ്പ്

ചുണ്ടുകളുടെ ഔട്ട്ലൈനും ലിപ്സ്‌റ്റികും വേറിട്ടതായി തോന്നിക്കാത്ത വിധം മേക്കപ്പ് ആവാം. ഇതിനു ന്യൂഡ് കളർ / ഗ്ലോസി ലുക്ക് നൽകുന്ന ലിപ്സ്റ്റിക് പുരട്ടുക. കൂടാതെ ചുണ്ടുകളിൽ ലിപ്  ഗ്ലോസ് പുരട്ടി ലിപ്‌ലൈൻ വരെ ബ്ലെൻഡ് ചെയ്യിച്ചും മേക്കപ്പ് കംപ്ലീറ്റ് ചെയ്യാൻ സാധിക്കും. ചുണ്ടുകളുടെ മധ്യഭാഗത്തുനിന്നും വശങ്ങളിലേക്ക് എന്ന വിധമാണ് ലിപ് ഗ്ലോസ് പുരട്ടേണ്ടത്. ഇതിലുപയോഗിക്കുന്ന ന്യൂട്രൽ ബഷർ മുഖത്തിനു നാചുറൽ ഗ്ലോ നൽകുന്നതാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...