മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. അതിനാൽ മഴക്കാലത്ത് ആഹാര കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രതിരോധശേഷിയും ഊർജ്ജസ്വലതയും നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. മഴക്കാലത്ത് കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചറിയാം.

  • മഴക്കാലത്ത് നെല്ല് കുത്തിയരിയുടെ കഞ്ഞി ചൂടോടെ കഴിക്കാം. മഴക്കാലത്ത് ഉണ്ടാവുന്ന ഡീഹൈഡ്രേഷൻ തടയാനിത് സഹായിക്കും.
  • മഴക്കാലത്ത് പഴകിയ ഭക്ഷണം ഒരിക്കലും കഴിക്കരുത്. തലേ ദിവസത്തെ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ചതായാലും കഴിക്കാതിരിക്കുന്നതാണ് നല്ലത്. അണുബാധയ്ക്ക് കാരണമാകാം.
  • വറുത്തതും പൊരിച്ചതുമായത് ഈ സീസണിൽ ഒഴിവാക്കുക.
  • നല്ലവണ്ണം വേവിക്കാത്ത ഭക്ഷണം മഴക്കാലത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. മഴക്കാലത്ത് 3 മണിക്കൂറിലധികം പഴക്കമുള്ള ഭക്ഷണം ഒഴിവാക്കിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം.
  • മഴക്കാലത്ത് വയർ ഒരിക്കലും കാലിയാക്കിയിടരുത്. വിശന്നിരിക്കരുത്. പുറത്തു പോകുമ്പോൾ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടു പോവുക. ലഞ്ച് ബോക്സിൽ സലാഡ് കരുതുക. വെള്ളവും കരുതണം.
  • തിളപ്പിച്ചാറ്റിയ വെള്ളമാണ് മഴക്കാലത്ത് കുടിക്കാൻ അനുയോജ്യം. ശുദ്ധമല്ലാത്ത വെള്ളം മലേറിയ, മലമ്പനി എന്നിവയ്ക്ക് കാരണമാകും. മുറിച്ചു സൂക്ഷിച്ച പഴങ്ങൾ കഴിക്കരുത്.
  • ഫ്രഷ് പച്ചക്കറികൾ മാത്രം കഴിക്കുക.
  • മുട്ടയുടെ ഉപയോഗവും കുറയ്ക്കുന്നതാണ് നല്ലത്.
  • പുദിന, മല്ലിയില, ചെറുള്ളി, സവാള, നെല്ലിക്ക എന്നിവയുടെ ചട്ട്നി വളരെ നല്ലതാണ്.
  • മഴക്കാലത്ത് വീട്ടിൽ പുദിനയിലയും മല്ലിയിലയും ഗ്ലൂക്കോസും സൂക്ഷിക്കുക. ഫുഡ് പോയ്സനിംഗ് പ്രശ്നം വന്നാൽ ഇവ കഴിച്ചാൽ ശമനം കിട്ടും.
  • മഴക്കാലത്തും കൃത്യമായി വ്യായാമം ചെയ്യുക.
  • മഴക്കാലത്ത് ദഹനശേഷി കുറയും. അതിനാൽ കട്ടിയാഹാരം ഒഴിവാക്കുക.
  • മഴക്കാല ഭക്ഷണത്തിൽ വെളുത്തുള്ളി, മഞ്ഞൾപൊടി, മല്ലിപൊടി, പുദിനയില, നെല്ലിക എന്നിവ കൂടുതൽ ചേർക്കുന്നത് ദഹനത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വേവിക്കാത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം.
  • ചെറു ചൂടോടെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് കുറച്ച് ഉപ്പും പുളിയുമൊക്കെ ആവാം എന്നാണ് ആയുർവേദം പറയുന്നത്.
  • സൂപ്പ് ചുക്ക് മേമ്പൊടി ചേർത്തു സേവിക്കണം. ഉദാ: പരിപ്പ് ചാറ്, വെജിറ്റബിൾ സൂപ്പ്, മാംസ രസം.
  • ആഹാരത്തിൽ കുറച്ച് തേൻ ചേർത്ത് സേവിക്കുന്നതും നന്ന്.

ഒഴിവാക്കേണ്ടത്

  • മഴക്കാലത്ത് വാത കോപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആഹാരം നിയന്ത്രിച്ചില്ലെങ്കിൽ അസുഖങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്.
  • ഒരു കാരണവശാലും തിളപ്പിക്കാത്തതും അശുദ്ധവുമായ വെള്ളം കുടിക്കരുത്.
  • ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണവും കഴിക്കരുത്. പകൽ ഉറക്കവും പാടില്ല.
  • ഫ്രിഡ്ജിൽ വച്ചവ ചൂടാക്കി കഴിക്കുന്നതും ഒഴിവാക്കുക. മഴക്കാലത്ത് ഫ്രീസറിൽ വച്ച ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം.
  • മദ്യപാനം മഴക്കാലത്ത് ഒട്ടും വേണ്ട.
  • മീനും ചെമ്മീനും പരമാവധി ഒഴിവാക്കുക.
  • മുളപ്പിച്ച പയറും കടലയുമൊക്കെ തൽക്കാലം മൺസൂൺ മെനുവിൽ നിന്നും ഒഴിവാക്കുക. ഇവ ദഹനക്കുറവും വായുവിന്‍റെ അസ്കിതയും ഉണ്ടാക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...