കറുത്ത് ഇടതൂർന്ന കൺപീലികൾ... കണ്ണുകളുടെ വശ്യ സൗന്ദര്യം വർദ്ധിപ്പിക്കുമെന്നതിൽ സംശയം വേണ്ട. മിഴികൾക്ക് മിഴിവ് നൽകുന്നതിൽ കൺപീലികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൺപീലികൾക്ക് കട്ടി തോന്നിക്കാനും കൺപീലികളുടെ കുറവ് ഫീൽ ചെയ്യാതിരിക്കാനും സാധാരണയായി ഒന്നോ രണ്ടോ കോട്ടിംഗ് മസ്കാര പുരുട്ടുന്നത് ആയിരുന്നു പഴയ കൗശലം. ഇന്ന് സീനാകെ മാറിയിരിക്കുന്നു. ഫാൾസ് ഐ ലാഷസ് ആണിപ്പോൾ ലേറ്റസ്റ്റ് സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ്. മനസിന് ഇണങ്ങിയ ലാഷസ് എടുത്ത് കണ്ണുകളിൽ ഫിറ്റ് ചെയ്യുകയേ വേണ്ടൂ... ആരും കണ്ണ് ചിമ്മാതെ നിങ്ങളെ നോക്കി നിൽക്കും.

കണ്ണുകളിൽ പുതുമ തീർക്കുന്ന ആർട്ടിഫിഷ്യൽ കൺപീലികൾ ഇന്ന് പല വർണ്ണങ്ങളിലും ഡിസൈനിലും വിപണിയിൽ സുലഭമാണ്.

സ്ട്രിപ്പ് ലാഷസ്

പാർട്ടിയിൽ ഷൈൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. മുഖത്തിന് അപ്പീലിംഗ്, ഡ്രമാറ്റിക് ലുക്ക് നൽകുന്നതിന് സ്ട്രിപ് ലാഷസ് കണ്ണുകളിൽ ഒട്ടിക്കുകയേ വേണ്ടൂ. നേരാംവണ്ണം ഒട്ടിക്കുന്നതിന് ട്വീസറുടെ സഹായം തേടാവുന്നതാണ്. നാച്ചുറലായി തോന്നുമെന്നൊന്നും കരുതേണ്ട. കണ്ണുകളിൽ ലാഷസ് ഫിറ്റ് ചെയ്തിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. ഭംഗി കൂട്ടാൻ ഒരു കോട്ട് മസ്കാരയും പുരട്ടുക. വെസ്റ്റേൺ ഔട്ട്ഫിറ്റിന് ഒപ്പമാണ് സ്ട്രിപ് ലാഷസ് ഏറ്റവും നന്നായി ഇണങ്ങുന്നത്.

ഇന്‍റിവിജ്വൽ ലാഷസ്

നാചുറൽ/ ഒറിജിനൽ ലാഷസ് എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കാഴ്ചയ്ക്ക് റിയൽ ആണെന്നേ തോന്നുകയുള്ളൂ. കൃത്രിമത്വം തോന്നിക്കുകയില്ല. ഇടതൂർന്ന കൺപീലികൾ കണ്ണുകൾക്ക് കൂടുതൽ ഭംഗി തോന്നിക്കും. ഒട്ടിക്കുവാനും എടുത്തു മാറ്റാനും എളുപ്പമാണ് എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. പല ചുരുളുകളായുള്ള ലാഷസ് വിപണിയിൽ സുലഭമായി ലഭിക്കും. എന്നാൽ ഇതിൽ ബ്രൗൺ, ബ്ലാക്ക് ലാഷസാണ് കൂടുതലായും പ്രചാരത്തിൽ ഉള്ളത്. വലുപ്പമുള്ളതോ, ചെറുതോ അല്ലാത്ത സാധാരണ കണ്ണുകൾക്ക് കൂടുതൽ ഇണങ്ങും. ട്രെഡിഷണലോ വെസ്റ്റേൺ ഔട്ട്ഫിറ്റോ ഏതുമാകട്ടെ  ഇന്‍റിവിജ്വൽ ഐ ലാഷസ് ഏത് ഡ്രസിനും ചേരും.

ത്രീ ക്വാർട്ടർ ലാഷസ്

ത്രീ ക്വാർട്ടർ ലാഷസ് റൊമാന്‍റിക് ഇംപ്രസീവ് ലുക്ക് നൽകും. മറ്റ് രണ്ടുതരം ലാഷസുകളിൽ നിന്നും തീർത്തും ഭിന്നമാണ് ഇത്. കൺകോണുകളിലായാണ് ഒട്ടിക്കുന്നത് എന്നതിനാൽ ഇത് കോർണർ ലാഷസ് എന്നും പറയാറുണ്ട്. ഇത്തരം ലാഷസ് ചെറിയ കണ്ണുകൾക്കാണ് കൂടുതൽ ഇണങ്ങുക. ഒട്ടിച്ചു കഴിഞ്ഞ ശേഷം ഐ ലൈനർ കൊണ്ട് ഷെയ്പ് നൽകുക. ഒട്ടിച്ചതായി തോന്നുകയുമില്ല. വലിപ്പവും തോന്നിക്കും. പാർട്ടികളിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികളും റാമ്പ് മോഡലുകളും ആണ്  ഇത്തരം ലാഷസ് കൂടുതൽ ഉപയോഗിക്കുന്നത്.

ക്ലസ്റ്റർ ലാഷസ്

ഇന്‍റിവിജ്വൽ ലാഷസ് പോലെ തന്നെയാണ് ക്ലസ്റ്റർ ലാഷസും. റിയൽ നാചുറൽ ലുക്ക് നൽകും. ഇന്‍റിവിജ്വൽ ലാഷസുമായി ഏറെ സാമ്യം തോന്നിക്കുന്ന ഡിസൈൻ ആണ് ഇതിലും ഉള്ളത്. 3 സിംഗിൾ ലാഷസ് ചേർത്ത് ഒരു ക്ലസ്റ്റർ തയ്യാറാക്കുന്നത് എന്നത് മാത്രമാണ് വ്യത്യാസം. ഇന്‍റിവിജ്വൽ ലാഷസിൽ ഇത് ഇടയ്ക്കിടയ്ക്കായി ഒട്ടിച്ചു വയ്ക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...