ചർമ്മത്തിന് നിറം പകരുന്ന മെലാനിൻ എന്ന പിഗ്മെന്‍റ് അമിതമായി ഉൽപാദിപ്പിക്കപ്പെടുമ്പൊഴാണ് ചർമ്മത്തിൽ കറുപ്പ് നിറം അഥവാ പിഗ്മെന്‍റേഷൻ ഉണ്ടാവുക. പിഗ്മെന്‍റേഷൻ ഉണ്ടാകാനുള്ള കൃത്യമായ കാരണം കണ്ടെത്തുന്നതിന് ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത്  ഉചിതമായിരിക്കും.

ഒലിവ് ഓയിൽ: ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ സൺബ്ലോക്കിംഗ് മൂലികകളെ പരിപോഷിപ്പിക്കും. മാത്രമല്ല, ചർമ്മത്തിന്‍റെ സ്വാഭാവിക സംരക്ഷണ കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ സിഡെർ വിനെഗർ: ആപ്പിൾ ഡിസെർ വിനെഗറിലെ അസറ്റിക് ആസിഡ് ചർമ്മത്തിന്‍റെ പിഗ്മെന്‍റേഷൻ കുറയ്ക്കും. ആപ്പിൾ സിഡെർ വിനെഗറും വെള്ളവും തുല്യ അളവിൽ എടുത്ത് സംയോജിപ്പിച്ച് ഇരുണ്ട പാടുകളിൽ പുരട്ടാം. രണ്ടോ മൂന്നോ മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം.

കറ്റാർ വാഴ: കറ്റാർ വാഴയിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ, പിഗ്മെന്‍റ് തടയുന്ന സംയുക്തമാണ് അലോയിൻ. മികച്ച ഫലം ലഭിക്കുന്നതിനായി രാത്രി കിടക്കും മുമ്പ് കറ്റാർ വാഴ ജെൽ പിഗ്മെൻറുള്ള ഭാഗങ്ങളിൽ പ്രയോഗിക്കാവുന്നതാണ്.

ചുവന്ന ഉള്ളി: മിക്ക സ്കിൻ, സ്കാർ ലൈറ്റനിംഗ് ക്രീമുകളിലും ചുവന്ന ഉള്ളിയിൽ നിന്നുള്ള സത്ത് അടങ്ങിയിട്ടുണ്ട്. ചുവന്ന ഉള്ളിയുടെ ഉണങ്ങിയ തൊലി ചർമ്മത്തിന്‍റെ പിഗ്മെന്‍റേഷൻ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഗ്രീൻ ടീ എക്സ്ട്രാക്റ്റ്: ഗ്രീൻ ടീ എക്സ്ട്രാക്റ്റ് ചർമ്മത്തിൽ പിഗ്മെന്‍റേഷൻ തടയാൻ ഫലവത്താണ്. ചർമ്മത്തിൽ പുരട്ടാൻ ഗ്രീൻ ടീ ബാഗുകൾ കുറച്ച് മിനിറ്റ് ചൂട് വെള്ളത്തിൽ മുക്കി തണുപ്പിച്ച ശേഷം ചർമ്മത്തിൽ ഉരസാവുന്നതാണ്.

ബ്ലാക്ക് ടീ: തിളക്കുന്ന വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ബ്ലാക്ക് ടീ ഇലകൾ ചേർക്കുക. രണ്ട് മണിക്കൂർ വച്ചശേഷം ഇലകൾ അരിച്ചു മാറ്റുക. ഈ കട്ടൻ ചായയിൽ കോട്ടൺ മുക്കി ഹൈപ്പർ പിഗ്മെന്‍റേഷൻ പ്രദേശത്ത് പുരട്ടുക.

ലിക്കോറൈസ് (ഇരട്ടിമധുരം) എക്സ്ട്രാക്റ്റ്: ലിക്കോറൈസ് എക്സ്ട്രാക്റ്റിലെ സജീവ ഘടകങ്ങൾ വെയിലേറ്റും മെലാസ്മയും മൂലമുണ്ടാകുന്ന ഹൈപ്പർ പിഗ്മെന്‍റേഷൻ തടയുന്നതിന് ഫലവത്താണ്.

പാൽ: ചർമ്മത്തിന് തിളക്കം നൽകുന്നതിനും പിഗ്മെന്‍റേഷൻ നീക്കം ചെയ്യുന്നതിനും ഫലപ്രദമാണ്.

തക്കാളി പേസ്റ്റ്: തക്കാളിയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പൾപ്പാക്കി ചർമ്മത്തിൽ പുരട്ടാം.

ചർമ്മത്തിന്‍റെ പിഗ്മെന്‍റേഷൻ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

സൺസ്പോട്ടുകൾ, മെലാസ്മ അല്ലെങ്കിൽ പിഐഎച്ച് പോലുള്ള ചർമ്മത്തിന്‍റെ പിഗ്മെന്‍റേഷൻ അവസ്‌ഥകൾ കൈകാര്യം ചെയ്യുന്നതിൽ നാം കഴിക്കുന്ന ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സമീകൃതാഹാരം കഴിക്കുന്നത് പൊതുവേ സൂര്യാഘാതമേറ്റുള്ള ചർമ്മപ്രശ്നങ്ങൾക്കും ഹോർമോൺ അസന്തുലിതാവസ്‌ഥ പാരിസ്‌ഥിതിക പ്രശ്നങ്ങൾ എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കും. ശരിയായ ചർമ്മ ആരോഗ്യത്തിന്, ഈ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

കൊഴുപ്പുള്ള മത്സ്യം: അയല, മത്തി, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ സിങ്കും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ചർമ്മത്തെ ആരോഗ്യകരമുള്ളതാക്കുകയും ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...