പണ്ടുകാലം തൊട്ടേ ഉരുക്കു വെളിച്ചെണ്ണ അഥവാ വെർജിൻ വെളിച്ചെണ്ണയുടെ ഗുണഗണങ്ങളെ കുറിച്ച് കേൾക്കാത്തവരായ ആരും ഉണ്ടാവില്ല. ചർമ്മ പരിപാലനത്തിനുള്ള ഒരു സമ്പൂർണ്ണ ഔഷധയെണ്ണയാണിത്. അതുകൊണ്ടാണ് പ്രകൃതിദത്തമായ ചർമ്മസംരക്ഷണ മേഖലയിൽ ഇതിന് ഏറെ പ്രചാരം ലഭിച്ചിരിക്കുന്നത് തന്നെ. കൂടാതെ, ഈ എണ്ണയ്ക്ക് ചില ചികിത്സാഗുണങ്ങളുമുണ്ട്. ദൈനംദിന ചർമ്മ സംരക്ഷണ ദിനചര്യയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണിത്. ചർമ്മത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളെയും അകറ്റാനും ഉള്ളിൽ നിന്ന് ചർമ്മത്തെ നന്നായി പരിപോഷിപ്പിക്കാനും കഴിയുന്ന ഗുണങ്ങളുടെ ഒരു ശക്തി കേന്ദ്രമാണിത്. വെർജിൻ വെളിച്ചെണ്ണ എപ്രകാരമാണ് ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നതെന്ന് അറിയേണ്ടേ...

വെർജിൻ വെളിച്ചെണ്ണയുടെ ഗുണങ്ങൾ

വെർജിൻ വെളിച്ചെണ്ണ ദിവസവും ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിന്‍റെ കാന്തി വീണ്ടെടുക്കാൻ സഹായിക്കും. പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ എണ്ണ ചർമ്മത്തെ മൃദുലവും മിനുസമാർന്നതുമാക്കുകയും ജലാംശം നിലനിർത്തി ചർമ്മത്തെ സുഖപ്പെടുത്തുകയും ചെയ്യും.

സൺസ്ക്രീൻ ആയി പ്രവർത്തിക്കുന്നു: പുറത്തു പോകുന്നതിന് മുമ്പ് വെർജിൻ വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മത്തെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കും. വെർജിൻ വെളിച്ചെണ്ണയ്ക്ക് എസ്പിഎഫ് ഗുണങ്ങളുണ്ട്. ഇത് ഒരു സ്വാഭാവിക സൺസ്ക്രീനായി പ്രവർത്തിക്കും.

ഏജിംഗിനെ ചെറുക്കുന്നു: വെർജിൻ വെളിച്ചെണ്ണയിൽ ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിൻ എ, ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും ഇതിന് കഴിയും. കൂടാതെ, കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചർമ്മത്തെ മുറുക്കമുള്ളതാക്കാനും ഇലാസ്തികത മെച്ചപ്പെടുത്താനും ഇതിന് കഴിയും. അതുവഴി ചുളിവുകളെ ചെറുക്കുകയും മുഖത്തിന് സ്വാഭാവിക തിളക്കം പകരുകയും ചെയ്യും.

ഒരു മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു: ചർമ്മത്തെ മൃദുലവും മിനുസമാർന്നതുമാക്കുന്നതിനൊപ്പം ചർമ്മത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വെർജിൻ വെളിച്ചെണ്ണ അതിന് അത്യുത്തമമാണ്. വെർജിൻ വെളിച്ചെണ്ണ നിത്യവും ഉപയോഗിക്കുക. ചർമ്മത്തെ സ്വാഭാവികമായി പോഷിപ്പിക്കാനും ഉള്ളിൽ നിന്ന് സുഖപ്പെടുത്താനുമുള്ള മികച്ച ലളിതമായ മാർഗ്ഗമാണിത്.

ഹൈപ്പർ പിഗ്മെന്‍റേഷനും കണ്ണിന് ചുറ്റുമുള്ള കറുപ്പും അകറ്റും: മിക്കവരെയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണിത്. അതിനുള്ള ഒരു ഉത്തമ പരിഹാരമാണ് വെർജിൻ വെളിച്ചെണ്ണ. കണ്ണിനു താഴെയുള്ള ഇരുണ്ട പാടിനെയും മറ്റ് കലകളെയും ലഘൂകരിക്കാനും ഹൈപ്പർ പിഗ്മെന്‍റേഷൻ മൂലമുണ്ടാകുന്ന പാടുകൾ കുറയ്ക്കാനും ഇതിന് കഴിയും. കൂടാതെ, ഇതിൽ ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളുടെ വീക്കത്തെ കുറയ്ക്കും.

പാടുകൾ ഇല്ലാതാക്കുന്നു: ചതവുകളും പോറലുകളും സുഖപ്പെടുത്താനും ഇത് ഫവത്താണ്. ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ട ഫാറ്റി ആസിഡായ മോണോലൗറിൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുറിവുകൾ സുഖപ്പെടുത്താനും വേദന ലഘൂകരിക്കാനുമുള്ള ഗുണവുമുണ്ട് ഈ എണ്ണയ്ക്ക്. ചർമ്മം സുഖപ്പെടുത്തിയ ശേഷം പാടുകളെയും മറ്റും ഇത് നിശ്ശേഷം ഇല്ലാതാക്കും.

ചർമ്മത്തിളക്കം വർദ്ധിപ്പിക്കാൻ വെർജിൻ വെളിച്ചെണ്ണ കൊണ്ടുള്ള ചില നുറുങ്ങുവിദ്യകൾ

വെളിച്ചെണ്ണയും ചെറുപയർ പൊടിയും: തിളങ്ങുന്ന മുഖത്തിന് വെർജിൻ വെളിച്ചെണ്ണയും ചെറുപയർ പൊടിയും ചേർത്തുള്ള സൗന്ദര്യക്കൂട്ട് മികച്ചതാണ്. രണ്ട് ടേബിൾസ്പൂൺ ചെറുപയർപൊടിയിൽ വെർജിൻ വെളിച്ചെണ്ണ ചേർത്ത് മുഖത്ത് പുരട്ടുക. ഫേസ്പാക്ക് ഉണങ്ങുന്നത് വരെ വയ്ക്കുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ രീതി ആഴ്ചയിൽ 2-3 തവണ ആവർത്തിക്കുക വഴി രണ്ടാഴ്ചയ്ക്കുള്ളിൽ ചർമ്മത്തിൽ നല്ല മാറ്റങ്ങൾ പ്രകടമാകും. ചർമ്മം പുതുമയുള്ളതുമാകും. ചർമ്മത്തിൽ അഴുക്കും എണ്ണയും അടിഞ്ഞു കൂടാതെ സൂക്ഷിക്കുക. വെർജിൻ വെളിച്ചെണ്ണയ്ക്ക് മറ്റ് ആരോഗ്യ ഗുണങ്ങളും ഉണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...