ഇക്കാലത്ത് സാനിറ്ററി പാഡുകളും ഡയപ്പറുകളും നമ്മുടെ ഒരു അവശ്യ ഉൽപ്പന്നമായി മാറിയിരിക്കുന്നു. വ്യക്തിഗത ശുചിത്വവും സൗകര്യവും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ നമുക്ക് ആശ്വാസവും സൗകര്യവും നൽകുന്നുണ്ടെങ്കിലും പരിസ്‌ഥിതിക്ക് വലിയ വില നൽകേണ്ടിവരുന്നു. അവയുടെ ഉത്പാദനം, ഉപഭോഗം, നിർമാർജനം എന്നിവ വന നശീകരണം, മലിനീകരണം, മാലിന്യക്കുമ്പാരങ്ങൾ കവിഞ്ഞൊഴുകൽ തുടങ്ങിയ നിരവധി പാരിസ്‌ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വാട്ടർ എയ്‌ഡ് ഇന്ത്യയും മെൻസ്ട്രൽ ഹൈജീൻ അലയൻസ് ഓഫ് ഇന്ത്യയും (2018) നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിൽ ഏകദേശം 336 ദശലക്ഷം സ്ത്രീകൾ ആർത്തവമുള്ളവരാണ്. അതിന്‍റെ ഫലമായി പ്രതിവർഷം 12 ബില്യൺ സാനിറ്ററി പാഡുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. അതായത് ഏക ദേശം 1,13,000 ടൺ.
ഉപയോഗശേഷമുള്ള സാനിറ്ററി പാഡുകളുടെ നിർമ്മാർജനം ലോകമെമ്പാടും പ്രശ്‌നമായി മാറിയിരിക്കുന്നു. സാനിറ്ററി പാഡുകൾ മാത്രമല്ല. ബേബി ഡയപ്പറുകളും ആരോഗ്യത്തിനും പരിസ്‌ഥിതിക്കും ഒരുപോലെ ആശങ്കാജനകമായ വിഷയമാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ 2018-19 റിപ്പോർട്ട് അനുസരിച്ച് സാനിറ്ററി പാഡുകളിൽ 90 ശതമാനം പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. ഇത ഇന്ത്യയിൽ പ്രതിവർഷം 33 ലക്ഷം ടൺ പ്ലാസ്‌റ്റിക് മാലിന്യം ഉൽപാദിപ്പിക്കുന്നു. രണ്ടു വർഷം മുമ്പ് പുറത്തിറങ്ങിയ “ആർത്തവ മാലിന്യം” റിപ്പോർട്ട് അനുസരിച്ച് സാനിറ്ററി നാപ്കിനുകളിൽ താലേറ്റ്സ് എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഈ രാസവസ്‌തു കാൻസർ വന്ധ്യത, പിസിഒഡി, എൻഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത് പക്ഷാഘാതത്തിനും ഓർമ്മക്കുറവിന് പോലും കാരണമാകും.
ടോക്സിക് ലിങ്കിന്‍റെ ഗവേഷണ പ്രകാരം സാനിറ്ററി പാഡുകളിലും വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (VOCs) എന്ന രാസവസ്തു ഉപയോഗിക്കുന്നു. പെയിന്‍റ്, ഡിയോഡറന്‍റ്, എയർ ഫ്രഷനർ, നെയിൽ പോളിഷ് എന്നിവയിൽ ഈ രാസവസ്തു ചേർക്കുന്നു. ഈ രാസവസ്‌തുവിന്‍റെ സഹായത്തോടെ സാനിറ്ററി പാഡുകളിൽ സുഗന്ധം ചേർക്കുന്നു. അവരുടെ പരിസ്ഥിതി ഗ്രൂപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് 2021-ൽ ഇന്ത്യയിൽ 1230 കോടി സാനിറ്ററി പാഡുകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുന്നു. ഒരു സാനിറ്ററി പാഡ് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷം നാല് പ്ലാസ്‌റ്റിക് ബാഗുകൾ വരുത്തുന്ന അത്രയും തന്നെയാണ്. ഈ ഡയപ്പറുകളും സാനിറ്ററി പാഡുകളും നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നുവെന്നും ഈ ദിശയിൽ സർക്കാർ ശ്രദ്ധ ചെലുത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്നും നമുക്ക് മനസ്സിലാക്കാം.
വിദഗ്ദ്ധരുടെ അഭിപ്രായം
ഇതുസംബന്ധിച്ച് പരിസ്ഥിതി പ്രവർത്തക ഡോ. ഭാരതി ചതുർവേദി പറയുന്നത് ഇപ്പോൾ സർക്കാർ ഇതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതുവരെ സാനിറ്ററി പാഡുകളോ ഡയപ്പറുകളോ നിർമ്മിക്കുന്നവരോട് പരിസ്‌ഥിതി സൗഹ്യദ സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ശരിയായ സംസ്കരണത്തിന്‍റെ ഉത്തരവാദിത്തം അവർക്ക് നൽകുകയും ചെയ്യുന്നു. അത് വളരെക്കാലം മുമ്പ് ചെയ്യേണ്ടതായിരുന്നു.
വാസ്തവത്തിൽ ഇതുവരെ വലിയ കമ്പനികൾ സാനിറ്ററി പാഡുകളും ഡയപ്പറുകളും വിൽക്കുന്നുണ്ട്. അവയിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് പരിസ്‌ഥിതിയെ ഭൗതികമായും രാസപരമായും മലിനമാക്കുന്നു. ഇക്കാരണത്താൽ സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും ശരിയായ സംസ്കരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എത്രത്തോളം പ്രവർത്തിക്കാൻ കഴിയുമെന്ന് കണ്ടറിയണം.
പ്ലാസ്റ്റിക് മണ്ണിൽ നിക്ഷേപിക്കുന്നത് സാധ്യമല്ല
500 അല്ലെങ്കിൽ 700 വർഷത്തിനുള്ളിൽ പ്ലാസ്‌റ്റിക് അലിഞ്ഞുചേരുമെന്ന് പറയുന്നത് ശാസ്ത്രീയ വീക്ഷണകോണിൽ നിന്ന് പൂർണ്ണമായും തെറ്റാണെന്നും ഇത് ഒരിക്കലും സംഭവിക്കുന്നില്ലെന്നും ഡോ.ഭാരതി പറയുന്നു. അതുകൊണ്ടാണ് ഇന്ന് മനുഷ്യ രക്‌തത്തിലും ശ്വാസകോശത്തിലും പ്ലാസ്‌റ്റിക് കാണപ്പെടുന്നത്. വാസ്തവത്തിൽ പ്ലാസ്‌റ്റിക് ചെറുതാകുകയും ഒരു സുക്ഷ്‌മകണികയായി മാറുകയും ചെയ്യുന്നു. ഈ രീതിയിൽ അത് വായുവിലൂടെയും ശ്വസനത്തിലൂടെയും ശ്വാസകോശത്തിലേക്ക് പോകുന്നു. അതേസമയം അത് ഭക്ഷണത്തിലൂടെ രക്തത്തിൽ പ്രവേശിക്കുന്നു. ഉദാഹരണത്തിന് നിങ്ങൾ മത്സ്യം കഴിച്ചിട്ടുണ്ടെങ്കിൽ മത്സ്യം മൈക്രോ പ്ലാസ്റ്റിക് കഴിച്ചിട്ടുണ്ടെങ്കിൽ മത്സ്യത്തിലൂടെ നിങ്ങൾ പ്ലാസ്‌റ്റിക് കഴിക്കുകയാണ്. മൈക്രോ പ്ലാസ്‌റ്റിക് വളരെ ചെറുതായതിനാൽ ബൈനോക്കുലർ ഇല്ലാതെ കണ്ണുകൊണ്ട് അത് കാണാൻ കഴിയില്ല. ഈ രീതിയിൽ നാമെല്ലാവരും ഇപ്പോൾ പ്ലാസ്‌റ്റിക് പാവകളായി മാറിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തെ ബാധിക്കുന്നു.
ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകേണ്ടത് അത്യാവശ്യമാണ്. കൂടാതെ ജോലി ചെയ്യുന്ന എല്ലാ പെൺകുട്ടികൾക്കും ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭിക്കേണ്ടത് അ്യാവശ്യമാണെന്ന് അവർ പറയുന്നു. നമ്മുടെ രാജ്യത്തെ നിരവധി പെൺകുട്ടികൾ ഇപ്പോഴും വൃത്തി ശൂന്യമായ വസ്ത്രങ്ങൾ ആർത്തവ കാലത്ത് ഉപയോഗിക്കുന്നു. ബയോഡീഗ്രേഡബിൾ ആയ നിലവാരമുള്ള തുണികൊണ്ട് നിർമ്മിച്ച സാനിറ്ററി പാഡുകളോ ആർത്തവ കപ്പുകളോ വാങ്ങണം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സാനിറ്ററി പാഡുകൾ ജൈവ വസ്തുക്കൾ കൊണ്ടാണ് നിർമ്മിക്കേണ്ടത്. പ്ലാസ്‌റ്റിക് കൊണ്ടല്ല എന്നതാണ്. ഇന്ന് വിപണിയിൽ പുനഃരുപയോഗിക്കാവുന്ന ധാരാളം വസ്തുക്കൾ ലഭ്യമാണ്… മുതിർന്ന പെൺകുട്ടികളാണെങ്കിൽ അവർക്ക് മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കാം. അവർക്ക് ഒരു തരത്തിലുള്ള പ്രശ്നവും നേരിടുന്നില്ല.
ഇതുവരെ സംഭവിച്ച തെറ്റായ കാര്യങ്ങൾ പരിസ്‌ഥിതി സൗഹൃദപരമാക്കണമെന്ന് ഡോ. ഭാരതി പറയുന്നു. ഇതിനായി പരിസ്ഥിതി സൗഹ്യദ വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കൂടുതൽ മികച്ചതും വലുതുമായ അളവിൽ അവ നിർമ്മിക്കാൻ കഴിയുന്നതിന് ധനസഹായത്തോടൊപ്പം പ്രോത്സാഹനങ്ങളും നൽകേണ്ടി വരും. മൂന്നാമത്തെ പ്രധാന കാര്യം പണമില്ലാത്ത പെൺകുട്ടികൾക്ക് ബയോഡീഗ്രേഡബിൾ മെറ്റീരിയൽ സൗജന്യമായി നൽകണം.
പൊതു നേതാക്കൾക്കുള്ള സന്ദേശം
സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസ്, വൈദ്യുതി, അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കൽ എന്നിവയ്ക്ക് പകരം നേതാക്കൾ അവർക്ക് സൗജന്യമായി പരിസ്‌ഥിതി സൗഹൃദ സാനിറ്ററി പാഡുകളും ഡയപ്പറുകളും നൽകണം. അവ അവരുടെ ആരോഗ്യത്തിനും ശുചിത്വത്തിനും വളരെ പ്രധാനമാണ് എന്ന് ഇവിടെ പറയേണ്ടതുണ്ട്.
12 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ഗ്രീൻ ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങൾ നൽകണം. കാരണം നിങ്ങൾ ഒരു ദരിദ്ര സ്ത്രീക്ക് പണം നൽകിയാൽ സ്ത്രീ അത് വീട്ടിലേക്ക് ചെലവഴിക്കും.
സർക്കാർ ശ്രദ്ധിക്കണം
ഡയപ്പറുകളെക്കുറിച്ച് ഡോ. ഭാരതി പറയുന്നത് തുണി ഡയപ്പറുകൾ വളരെ നല്ലതാണെന്നും ഒരിക്കൽ ഉപയോഗിച്ചാൽ അവ അണുവിമുക്‌തമാക്കി വീണ്ടും ഉപയോഗിക്കാമെന്നുമാണ്. അത്തരം സേവനങ്ങൾ പുനഃരാരംഭിക്കേണ്ടതുണ്ട്. പക്ഷേ പുതിയ രീതിയിൽ ഉദാഹരണത്തിന് വാഷിംഗ് മെഷീനിനൊപ്പം ഒരു സ്റ്റെറിലൈസിംഗ് മെഷീനും ഉണ്ടായിരിക്കണം. അതുവഴി ഡയപ്പറുകൾ എല്ലാ ദിവസവും കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയും. ഗ്രാമങ്ങളിൽ പലരും ഇപ്പോഴും തുണി ഡയപ്പറുകൾ വീണ്ടും ഉപയോഗിക്കാറുണ്ട്.
പരിസ്ഥിതി സൗഹ്യദ ഡയപ്പറുകൾ നിർമ്മിക്കുന്നവർക്ക് നികുതി രഹിത ഉൽപ്പന്നങ്ങൾക്കൊപ്പം ആനുകൂല്യങ്ങളും നൽകേണ്ടിവരും. അത്തരം കമ്പനികൾക്ക് ഓരോ ചെറിയ ദൂരത്തിലും ഓരോ വാർഡിലും കേന്ദ്രങ്ങൾ ഉണ്ടായിരിക്കണം. ഇതിനായി ആശാവർക്കർമാരെപ്പോലെയുള്ള വിവിധ സംഘടനകൾക്ക് സർക്കാർ ഫണ്ട് നൽകേണ്ടതുണ്ട്. കാരണം സർക്കാരിന്‍റെ പിന്തുണയില്ലാതെ ഒരു സാധാരണക്കാരന് അത്തരമാരു യന്ത്രം സ്‌ഥാപിക്കാൻ കഴിയില്ല. ഇപിആറിന് കീഴിൽ അതായത് എക്സ്‌റ്റൻഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം സൗജന്യമായി നേടാം. വീണ്ടും ഉപയോഗിക്കാവുന്ന ഒരു മോഡൽ നിർമ്മിക്കാം. അതിനാൽ അവബോധത്തോടൊപ്പം ഡയപ്പറുകൾ മാലിന്യത്തിലേക്ക് വലിച്ചെറിയുന്നത് തടയാനും കഴിയും. ചില ആളുകൾ സാനിറ്ററി പാഡുകൾ ഉപയോഗിച്ച് പേപ്പർ നിർമ്മിച്ചിട്ടുണ്ട്. അത് വളരെ ചെലവേറിയതാണ്. സർക്കാർ സബ്സിഡി നൽകിയാൽ ജോലി എളുപ്പമാകും.
അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് സാനിറ്ററി പാഡുകളും ഡയപ്പറുകളും ശരിക്കും സൗകര്യപ്രദമായ ഒരു ഉൽപ്പന്നമാണ്. വ്യക്തിഗത ശുചിത്വം പാലിക്കുന്നതിനൊപ്പം ഉപയോഗിക്കാൻ എളുപ്പവുമാണ്. എന്നാൽ അവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന മലിനീകരണം നിഷേധിക്കാനാവില്ല. വനവിസ്തൃതി കുറയുക, മലിനീകരണം വർദ്ധിക്കുക, ദിനംപ്രതി വർദ്ധിച്ചുവരുന്ന മാലിന്യക്കൂമ്പാരങ്ങൾ എന്നിവയാണ് ഇതിന്‍റെ അപകടകരമായ ഫലങ്ങൾ. ഇവയ്ക്കെതിരെ വേഗത്തിൽ നടപടിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ന് നിർമ്മാതാക്കൾ മുതൽ ഉപഭോക്താക്കൾ, നയരൂപീകരണക്കാർ വരെ എല്ലാവരും ഈ ദിശയിൽ ഒരു ബദൽ വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും ഉപയോഗം വർദ്ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്‌താൽ അത്തരം ഉൽപ്പന്നങ്ങൾ പരിസ്‌ഥിതിക്ക് ഹാനികരമാകില്ല. നമ്മുടെ ഭാവി തലമുറയ്ക്കും പ്രകൃതിവിഭവങ്ങൾ ജീവിതത്തിൽ ആസ്വദിക്കാൻ കഴിയും.