മൃദുത്വവും മധുരവും ചേർത്ത് "രാജീ.." എന്ന എന്‍റെ വിളിയിൽ 'ദേ മുന്നിൽ നിൽക്കുന്നു. മറുവിളി പോലും തരാതെ എന്‍റെ ഭാര്യ രാജി
“എനിക്കറിയാം വിളിയുടെ കാ രണം" അവൾ തുടർന്നു.
"നമ്മുടെ ഏക ചെറുമകനെ കാണാനും അവിടെ താമസം തുടങ്ങാനും ഇനി മൂന്ന് ദിവസമല്ലേയുള്ളു. ഒക്കെ പായ്ക്ക് ചെയ്‌തു കഴിഞ്ഞോ എന്നല്ലേ?"
“അതെ മാത്രവുമല്ല. എന്‍റെ മുഴുവൻ മരുന്നുകളുടെ കാര്യം ഞാൻ തന്നെ വേണ്ടപോലെ എടുത്തു വച്ചോളാം എന്നുകൂടി പറയാനാ. എയർപോർട്ടിൽ ഡോക്ടറുടെ ഫുൾ പ്രിസ്ക്രിപ്ഷൻ കൂടി കരുതണം എന്ന് മോൻ വിളിച്ചു പറഞ്ഞിരുന്നു. പിന്നേ എനിക്ക് പാന്‍റ്സും ഷർട്ടും വളരെ കുറച്ചു മാത്രം കരുതിയാൽ മതി. ഞാൻ എന്‍റെ പേരക്കിടാവിനൊപ്പം മുഴുവൻ സമയവും ചിലവാക്കാനാണ് പ്ലാൻ. അതുകൊണ്ട് മുണ്ടും ബനിയനും കൂടുതൽ കരുതിക്കോളൂ. വീട്ടിൽ നിന്ന് പുത്തിറങ്ങുന്ന പ്രശ്നമില്ല." ഇത്രയും പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി. കാലിൽ ആണി രോഗം പിടിപെട്ടിട്ട് ആറ് മാസത്തോളമായി. ചികിത്സയും മരുന്നും ഞാൻ രാജിയെ ഇതുവരെ അറിയിച്ചിട്ടില്ല. പിന്നെ അതുമതി. എന്‍റെ രാജി ഒരു വിധത്തിലും എന്നെ പുറത്തേയ്ക്ക് വിടില്ല. രാമപുരം വില്ലേജിൽ മാധവൻ മാഷിനെയും ഭാര്യ രാജശ്രീ ടീച്ചറേയും അവരുടെ ചെറു കുടുംബത്തെയും അറിയാത്ത ആരുമില്ല. പ്രായം ചെന്നവർക്കും പഠിക്കുന്ന കുട്ടികൾക്കുമപ്പുറം ഇനി പഠിച്ചുയരുന്ന കൊച്ചുകുട്ടികൾക്കുപോലും മാധവൻ മാഷ് വളരെ പ്രിയപ്പെട്ടവൻ.
വില്ലേജിലെ ഒരോ ചടങ്ങുകൾക്കും എല്ലാ സത്പ്രവർത്തനങ്ങൾക്കും മാഷ് ഏറ്റവും മുമ്പിലുണ്ടാകും. മാഷ് സ്വയം മുമ്പിൽ നിൽക്കുന്നതല്ല. മറിച്ച് ജനം മാഷിനെ മുമ്പിൽ നിറുത്തുന്നതാണ്. പുസ്‌തകത്തതിലെ പാഠത്തേക്കാൾ മാഷ് കുട്ടികൾക്കും മുതിർന്നവർക്കും വിളമ്പുന്നത് ലോകോന്നത അറിവുകളാണ്. വ്യത്യസ്തരായ ആളുകൾക്ക് അവരുടെ രുചിക്കനുസരിച്ചായിരിക്കും മാഷിന്‍റെ അറിവ് പകരൽ. രാജശ്രീ ടീച്ചർ അവരുടെ ഏകമകൻ കൃഷ്‌ണദാസിന്‍റെ പഠിത്തത്തിന് മുൻഗണന നൽകി അദ്ധ്യാപക ജോലിയിൽ നിന്ന് ഇരുപത് വർഷങ്ങൾക്കു മുമ്പേ വിരമിച്ചിരുന്നു.
കുറച്ചുപേർ എന്നോട് ചോദിക്കുമായിരുന്നു. “ഇത്രേം അറിവും സ്‌കൂളിൽ നിന്നും വില്ലേജിൽ നിന്നും പ്രീതിയും സ്നേഹവും ഏറ്റുവാങ്ങിയ മാഷിന് ഒരു “ബെസ്‌റ്റ് ടീച്ചർ” സ്റ്റേറ്റ് അവാർഡ് തേടിയെത്താത്തത് നിർഭാഗ്യമായിപ്പോയി എന്‍റെ മാഷേ."
അപ്പോഴൊക്കെ ഞാൻ പറയും. “വൃദ്ധർ മുതൽ കൊച്ചുകുട്ടികൾ വരെ എന്നെ കാണുമ്പോഴോക്കെ “നമസ്തേ സർ” എന്ന് അഭിസംബോധന ചെയ്യുന്ന ഓരോ വാക്കും എനിക്ക് അവാർഡ് തന്നെയല്ലേ. ഈ മതിപ്പ് ഈ ജന്മത്തിൽ എനിക്ക് കൂടുതൽ തന്നെയാണ്.”
ഏക മകൻ കൃഷ്ണദാസിന് കുഞ്ഞ് ജനിച്ചിട്ട് പത്ത് മാസം കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഞങ്ങൾ ഫ്ളോറിഡയിലും എത്തിച്ചേർന്നു. വലിയൊരു ബംഗ്ലാവ്.
"അച്ഛഛനും അമ്മയ്ക്കും ഈ മുറി”. മകനും മരുമകൾ അഭിരാമിയും ഒരേ സ്വരത്തിൽ പറഞ്ഞു.
“മക്കളേ ഇത് വളരെ വലിയ മുറിയ . ഞങ്ങൾ നമ്മുടെ ഉണ്ണിക്കണ്ണനോ പ്പം കളിച്ചും ചിരിച്ചും പാഠങ്ങൾ ചൊല്ലിക്കൊടുത്തും ലിവിംഗ് റൂമിൽ കഴിഞ്ഞോളാം.” എന്നതിന് മറുപടിയായി മകൻ പറഞ്ഞു.





