ഓരോന്ന് ഓർത്ത് ആകുലപ്പെടുന്നത് സമയം പാഴാക്കലാണെന്ന് എത്രപേർക്കറിയാം? ഇങ്ങനെ സ്വയം ഉരുകുന്നതു കൊണ്ട് നമ്മുടെ ജീവിതത്തിൽ യാതൊരു മാറ്റവുമുണ്ടാവുകയില്ല. എന്നു മാത്രമല്ല നമ്മുടെ ഉള്ള സന്തോഷവും ജോലി ചെയ്യാനുള്ള താൽപര്യവും അത് കെടുത്തിക്കളയും.

ടെൻഷൻ, സ്ട്രസ്സ് എന്നീ വാക്കുകൾ ഇപ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണല്ലോ. ദിവസവും ഈ വാക്കുകൾ ആവർത്തിക്കാത്തവർ ചുരുക്കമായിരിക്കും. അമിതമായ ഉത്കണ്ഠ ഒരു കൂട്ടം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വഴി വയ്ക്കാം. ഉദാ: ഹെപ്പോകോണ്ട്രിയ, മസിൽ ടെൻഷൻ, ഗുരുതരമായ ദഹനക്കേട്, ഉറക്കമില്ലായ്മ, അകാരണമായ ഭയം, പരിഭ്രാന്തി, സ്വയം ബോധം, സഭാകമ്പം, കർക്കശ സ്വഭാവം, സമ്പൂർണ്ണ താവാദി (പെർഫക്ഷനിസ്റ്റ്) ഒരു പക്ഷേ ഉത്കണ്ഠപ്പെടുന്നത് ജീവിതത്തിൽ മോശം കാര്യങ്ങൾ നടക്കുന്നത് തടയുമെന്ന് നാം ചിന്തിച്ചേക്കാം. അതുമല്ലെങ്കിൽ അത്തരം സാഹചര്യം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്ന് ധരിക്കുന്നവരുമുണ്ട്. യഥാർത്ഥത്തിൽ ഉത്കണ്ഠ ആണ് ഏറ്റവും വലിയ പ്രശ്നം അല്ലാതെ അതൊരു പരിഹാരമാർഗ്ഗമല്ല.

തുടർച്ചയായുള്ള ഉത്കണ്ഠ ആരും ഇഷ്‌ടപ്പെടുന്ന കാര്യമല്ല. പിന്നെന്തു കൊണ്ടാണ് അത് തടയാനാവാത്തത്? അതിനുള്ള ഉത്തരം വ്യക്‌തിയുടെ നിലപാടുകളിൽ തന്നെയുണ്ട്. ഒരു വ്യക്‌തിക്ക് ഉത്കണ്ഠയെ സംബന്ധിച്ച് പോസിറ്റീവും നെഗറ്റീവുമായ ധാരണയുണ്ടാകാം.

നെഗറ്റീവ് വശങ്ങൾ: അമിതമായ ഉത്കണ്ഠ വ്യക്തിയെ പൂർണ്ണമായും ചുറ്റിപ്പിണയും. മനസ്സിന് മേലുള്ള അയാളുടെ നിയന്ത്രണം ഇല്ലാതാക്കാം. ആരോഗ്യത്തെയും ചിന്തകളേയുമൊക്കെ അത് ദോഷകരമായി ബാധിക്കും.

പോസിറ്റീവ് വശങ്ങൾ: ജീവിതത്തിലുണ്ടാകാവുന്ന മോശം കാര്യത്തെ തടയാൻ അത് സഹായിക്കുമെന്ന് വ്യക്‌തി വിശ്വസിക്കുന്നു. മോശം കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുന്നത് വഴി പരിഹാരം കാണാൻ ഉത്കണ്ഠ സഹായിക്കുമെന്ന് വ്യക്‌തി ചിന്തിക്കാം.

നെഗറ്റീവായ വിശ്വാസങ്ങൾ, ഉത്കണ്ഠയെപ്പറ്റി ഉത്കണ്ഠപ്പെടൽ എന്നിവ ഇരട്ടി ചിന്താക്കുഴപ്പം സൃഷ്ടിക്കാം. എന്നാൽ  ഉത്കണ്ഠ രക്ഷിക്കുമെന്ന ചിന്താഗതിയുള്ളവരുടെ ഉത്കണ്ഠ ഇല്ലാതാക്കാൻ വളരെ പ്രയാസകരമായിരിക്കും. ഉത്കണ്ഠപ്പെടുന്നത് നല്ലതിനാണെന്ന വിശ്വാസം വെടിഞ്ഞാൽ മാത്രമേ അവരിലെ മാനസിക പിരിമുറുക്കവും ടെൻഷനും ഇല്ലാതാക്കാൻ കഴിയൂ. ഉത്കണ്ഠപ്പെടുന്നതാണ് പ്രശ്നമെന്ന് ഒരിക്കൽ തിരിച്ചറിയപ്പെടുകയാണെങ്കിൽ മനസ്സിനെ ചൊൽപ്പടിയിൽ നിർത്തുന്നതിൽ വിജയിക്കും.

ഉത്കണ്ഠ നിങ്ങളുടെ ജീനിലുള്ളതാണോ?

ഉത്കണ്ഠയെന്ന വികാരം തലമുറകളായി കുടുംബത്തിലുണ്ടോയെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ധാരാളം സ്‌ഥിതിവിശേഷങ്ങൾ ചേർന്നുള്ളതാണ് ആങ്സൈറ്റി ഡിസോഡർ (ഉത്കണ്ഠ), പരിഭ്രമം, ഒബ്സസ്സീവ് കംപൾസീവ് ഡിസോഡർ, (എത്ര ചെയ്‌താലും മതിവരാതെ ആവർത്തിക്കുന്ന ചില കാര്യങ്ങൾ) എന്തെങ്കിലും ആഘാതം സംഭവിച്ചതിനു ശേഷമുള്ള ഉത്കണ്ഠ എന്നിവയൊക്കെ ചേർന്നതാണ്.

ഇതിൽ ജനിതകപരമായ ഘടകങ്ങൾ ഒരു പക്ഷേ സ്വാധീനിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരേ ജനിതക ഘടകങ്ങൾ ഉള്ള രണ്ട് വ്യക്‌തികളാണെങ്കിൽ അവർക്ക് ഉത്കണ്ഠ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതവരുടെ അനുഭവങ്ങളേയും ജീവിത സാഹചര്യങ്ങളേയും ആശ്രയിച്ചായിരിക്കും നിലകൊള്ളുന്നത്.

ചിലതരം സാഹചര്യങ്ങൾ ഉത്കണ്ഠ വർദ്ധിപ്പിക്കാം. അപമാനം, ആഘാതം സൃഷ്ടിക്കുന്ന സംഭവങ്ങൾ, സംഘർഷഭരിതമായ ജീവിത സംഭവങ്ങൾ, സുഖകരമല്ലാത്ത കുടുംബ ബന്ധങ്ങൾ, സാമൂഹിക പിന്തുണയുടെ അഭാവം, സാമ്പത്തികമായ പിന്നോക്കാവസ്‌ഥ മോശമായ ആരോഗ്യാവസ്‌ഥ എന്നിവയൊക്കെയാണ് ആ സാഹചര്യങ്ങൾ. ചുവടെ കൊടുത്തിരിക്കുന്ന പരിഹാര മാർഗ്ഗങ്ങൾ ഇത്തരം ചിന്തകളെയും ആകുലതകളേയും നിയന്ത്രിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...