കുട്ടികളെ ഉറക്കുക എന്ന് പറഞ്ഞാൽ അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് അനുഭവിച്ച ആരും പറഞ്ഞു പോകും.. കുറെ കുറുമ്പ് കാട്ടി പിന്നെ തളർന്നു കണ്ണടച്ച് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കി ആശ്വാസത്തിന്‍റെ നിശ്വാസം ഇടുന്ന അമ്മമാർ ഇവിടെ ഒന്ന് ശ്രദ്ധിക്കുക.

കുഞ്ഞുങ്ങളുടെ ഉറക്കത്തിന്‍റെ പാറ്റെൺ മനസിലാക്കാൻ കഴിഞ്ഞാൽ കുഞ്ഞിനെ ഉറക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല. അമ്മയ്ക്കും അച്ഛനും രാത്രി ഉറക്കമൊഴിക്കണ്ടിയും വരില്ല.

നവ ജാതശിശു, ആദ്യത്തെ രണ്ട് മാസം ഏകദേശം 22 മണിക്കൂർ ഉറങ്ങും. ആ മാസങ്ങളിൽ ഉറക്കത്തിനിടയിൽ പലതവണ പാൽ കുടിക്കുകയും ചെയ്യുന്നു. അതിനാൽ കുഞ്ഞിന്‍റെ അടുത്ത് ഏതാണ്ട് മുഴുവൻ സമയവും അമ്മ ഉണ്ടാകേണ്ടതുണ്ട്.. കാരണം കുഞ്ഞിന് പരിചിതമായ ശബ്ദം അമ്മയുടെ ആണ്. ഗർഭ പത്രത്തിൽ നിന്ന് തന്നെ അമ്മയുടെ ശബ്ദവും ചൂടും സ്പർശവും കുഞ്ഞ് തിരിച്ചറിയുന്നുണ്ട്.. അതുകൊണ്ടാണ് കുഞ്ഞ് ഉണർന്നു കരയുമ്പോൾ അമ്മ അടുത്ത് ചെല്ലുന്ന നേരം കരച്ചിൽ നിർത്തുന്നത്.

ഉണർന്ന കുഞ്ഞ് കരയുന്നത് അമ്മയുടെ സാമീപ്യത്തിനോ വിശന്നിട്ടോ, അസ്വസ്ഥത കൊണ്ടോ ആകാം. രാത്രിയിൽ കുഞ്ഞ് കൂടെക്കൂടെ എഴുനേൽക്കുകയും കരയുകയും ചെയ്യുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

  • വൃത്തിയുള്ള കോട്ടൺ തുണി കൊണ്ട് നന്നായി പൊതിഞ്ഞു കിടത്തുക. പ്രസവിച്ച ഉടൻ നഴ്സുമാർ കുഞ്ഞുങ്ങളെ പൊതിഞ്ഞു തരുന്നത് കണ്ടിട്ടില്ലെ? അതുപോലെ പൊതിഞ്ഞു കിടത്തുക. കുട്ടിയ്ക്ക് ഏറ്റവും സുഖകരമായ കിടപ്പ് ഈ പൊതിഞ്ഞു കെട്ടലിലൂടെ ലഭിക്കുന്നു.
  • തണുപ്പുള്ള സമയം ആണെങ്കിൽ കുഞ്ഞിന് കൂടുതൽ ചൂട് ആവശ്യമാണ്. ഉറങ്ങാൻ കിടത്തുമ്പോൾ കനം കുറഞ്ഞ കുഞ്ഞുടുപ്പുകൾ, പ്രത്യേകിച്ചും കോട്ടൺ ഉടുപ്പുകൾ അണിയിച്ച ശേഷം പൊതിഞ്ഞു കെട്ടുക.
  • രാത്രിയിൽ കൃത്യമായൊരു സമയത്തു പതിവായി ഉറക്കാൻ ശ്രമിക്കുക. കുഞ്ഞ് നിത്യവും ആ സമയം ഉറങ്ങിക്കോളും.
  • ഉറക്കത്തിനു മുന്നോടിയായി ഇളം ചൂട് വെള്ളത്തിൽ തുടച്ച ശേഷം ഉടുപ്പ് ഇടുവിക്കുക.
  • കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു ഉറക്കുക. ഈ സമയം ചെറുതായി മൂളുന്നതും താളമിടുന്നതും കുഞ്ഞിന് സുരക്ഷിതത്വം നൽകും.
  • കിടത്തുന്ന കിടക്കയും വിരിയും വൃത്തിയുള്ളതാകണം. പൊടിയൊന്നും പറ്റിപ്പിടിച്ചു കുഞ്ഞിന് ചൊറിച്ചിൽ ഉണ്ടാകാതെ ശ്രദ്ധികുക.
  • തൊട്ടിലിൽ കിടത്തുന്നത് അത്ര നല്ലതല്ല എന്നാണ് പുതിയ നിഗമനം. ആട്ടി ഉറക്കുമ്പോൾ കുഞ്ഞ് ഉറങ്ങാൻ കൂടുതൽ സമയം എടുക്കാൻ സാധ്യത ഉണ്ട്.
  • കുഞ്ഞിനെ ഉറക്കുന്ന വേളയിൽ ചെറിയ വെളിച്ചം മതിയാവും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...