“എടാ ജോമോനേ... എന്നോട് സംസാരിക്കില്ലേ നീ..? ഞാൻ അപ്പോൾ അന്നത്തെ ദേഷ്യത്തിനു പറഞ്ഞതാണ്. നീ എന്നോട് ക്ഷമിക്കില്ലെടാ?" അതുചോദിച്ചു കൊണ്ടവൾ അവന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു. അവൻ ടിവിയിൽ മാത്രം ശ്രദ്ധിച്ചിരുന്നു.

"ചോദിച്ചതു കേട്ടില്ലേ ജോമോനെ? നീ എന്നോട് സംസാരിച്ചില്ലെങ്കിലും എനിക്ക് പിണക്കമില്ല. ഞാനിവിടെ തന്നെയിരിക്കും.” അതുപറഞ്ഞിട്ടവൾ അവൻ നെഞ്ചിലേക്ക് ചാരിയിരുന്നു. അതുകൂടിയായപ്പോൾ അവനൊന്നും മിണ്ടാതെ എഴുന്നേറ്റു റൂമിലേക്ക് നടന്നു പോയി...

അവൾ അവനെ അപ്പോഴും നോക്കിയിരുന്നു..അവളുടെ നിറഞ്ഞ കണ്ണിൽ നിന്നും കണ്ണീർ മറച്ചു പിടിച്ചതിനാൽ ടിവിയിലെ പ്രോഗ്രാം രൂപങ്ങൾ അപ്പോഴേക്കും അവ്യക്തമായിരുന്നു. ജോമോൻ റൂമിലെത്തിയപ്പോൾ പതിവില്ലാതെ റൂമിന്‍റെ വാതിലടച്ചു. അവൻ ഒരുപാടു മാറിപ്പോയി എന്ന് ആലീസിനു തോന്നി. രാത്രി വൈകിയും ജോമോൻ ഭക്ഷണം കഴിക്കാൻ വരാതിരുന്നത് ആലീസ് ശ്രദ്ധിച്ചു. പോയി വിളിക്കാൻ മനസ്സിൽ ആഗ്രഹം തോന്നിയെങ്കിലും ജോമോൻ റൂം അപ്പോഴും അടഞ്ഞുതന്നെ കിടന്നിരുന്നു. രാത്രിയേറെ വൈകി വെളുപ്പിന് മൂന്നു മണിയോടെയാണ് രമിത്ത് തിരിച്ചു വന്നത്. മറ്റുള്ളവരെല്ലാം ഉറങ്ങിയിട്ടും രമിത്ത് തിരിച്ചുവരും വരെ അവളുറങ്ങാതെ ടിവി കണ്ട് സെറ്റിയിൽ കാത്തിരുന്നു.

പിറ്റേന്നു രാവിലെ ഉറക്കമെണീറ്റ ജോമോൻ മുൻവശത്തേക്ക് നടന്നു. അപ്പോഴേക്കും സോണിച്ചനോട് യൂണിവേഴ്‌സിറ്റിയിൽ കൂടെ വരാൻ നിർബന്ധിക്കുന്ന ആലീസിനെയാണ് അവൻ കണ്ടത്.

“എടീ ആലീസുകൊച്ചേ നീ നിന്‍റെ കെട്ടിയോൻ രമിത്തിനെ ഒപ്പം വിളിച്ചോണ്ട് പൊക്കോ? എനിക്കുവയ്യ അങ്ങട്ടുവരാൻ." സോണിച്ചൻ പറഞ്ഞു.

“ഇച്ചായൻ കുറച്ചുമുമ്പ് വന്നേയുള്ളൂ. ഉറക്കത്തിൽ നിന്നും വിളിക്കരുതെന്നു പറഞ്ഞിട്ടാ കിടന്നത്. ആലീസ് പറഞ്ഞു."

“ജോമോനെ വിളിച്ചോണ്ട് പൊക്കോ. ബൈക്കോ കാറോ ഉണ്ടല്ലോ ഇവിടെ.." സോണിച്ചൻ പറഞ്ഞു.

"അതല്ല ചാച്ചാ, സർട്ടിഫിക്കറ്റു കിട്ടാൻ വൈകും. ചിലപ്പോൾ രാത്രിയാകും. അറിയാലോ...?" ആലീസ് പറഞ്ഞു.

"അത് അറിയാന്നോണ്ടാ ഞാൻ വരാത്തത്. എനിക്കെന്തോ അവിടെ അത്രേം പിടിച്ചില്ലായെന്നേ...എടാ, ജോമോനേ..?" സോണിച്ചൻ വിളിച്ചു.

“എന്നതാ പപ്പാ.." ജോമോൻ മുറ്റത്തേക്കിറങ്ങി നിന്നുചോദിച്ചു.

“ഇന്നു നീ രാവിലെ ആലീസുമായൊന്ന് കോട്ടയം വരെ പോണം. അവളുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ യൂണിവേഴ്‌സിറ്റിയിൽ"

ആലീസപ്പോഴും ജോമോന്‍റെ മുഖത്തുതന്നെ നോക്കി നിൽക്കുകയായിരുന്നു. ജോമോൻ തന്നെ ശ്രദ്ധിക്കാത്തത് മനപ്പൂർവം ആണെന്ന് അവൾക്കു തോന്നി.

“അയ്യോ പപ്പാ ഇന്നെനിക്ക് പറ്റില്ല. മറ്റൊരു കാര്യമുണ്ട്... അതുകൊണ്ടാ." അവൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“എന്നാ കാര്യമുണ്ടെന്ന് പറഞ്ഞാലും നടക്കുകേല. നീ കാറെടുത്തോ..... ആവശ്യത്തിന് കാശും എടുത്തോ. മോൻ ആലീസിനൊപ്പം പോയേ പറ്റൂ." സോണിച്ചൻ ഉറപ്പിച്ചു പറഞ്ഞു.

“ശരി പപ്പാ..." അവൻ സമ്മതിച്ചു. കുറച്ചുകഴിഞ്ഞ് യാത്രതിരിച്ചത് മുതൽ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആലീസ്.

“എടാ ജോമോനെ, നീ എന്നോട് പിണങ്ങരുത്. ഞാൻ അതൊക്കെ അങ്ങനെയൊരു ഉദേശത്തിൽ പറഞ്ഞതല്ല. എന്നെയൊന്നു മനസ്സിലാക്കൂ നീ. എന്നോട് നീ മിണ്ടാതെയിരിക്കുന്നത് സഹിക്കുന്നില്ല. ഓർമ്മയിൽ ആദ്യമാ ഇങ്ങനെ നമ്മൾ പിണങ്ങുന്നത്. ജോമോനെ നീ മിണ്ടില്ലേ എന്നോട്?" മറുപടി മൗനം തന്നെ ആയിരുന്നു. മുന്നോട്ടു മാത്രം നോക്കി വണ്ടിയോടിച്ചിരുന്ന അവൻ മുഖത്ത് ദേഷ്യവും നിരാശയും കൊണ്ടു മൂടിയിരുന്നു..

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...