വല്ലപ്പോഴുമൊക്കെ പതിവു ജോലികളിൽ നിന്ന് ബ്രേയ്ക്ക് എടുക്കാൻ തോന്നാത്തവർ ആരുണ്ട്? അങ്ങനെ ചെയ്യുമ്പോൾ അൽപം റിലാക്സേഷൻ ഒക്കെ കിട്ടും എന്ന് പറയാത്തവരുണ്ടാകുമോ?! പക്ഷേ അവധി ദിനങ്ങൾ പ്ലാൻ ചെയ്‌ത് ഒരു യാത്ര പോകുക എന്നത് ശരിക്കും ബുദ്ധിപൂർവ്വം ചെയ്യേണ്ട കാര്യമാണ്. അല്ലെങ്കിൽ യാത്ര കുളമായതു തന്നെ. യാത്ര എന്ന ഫൺ ടാസ്ക്, പെയിൻ ടാസ്ക് ആയി മാറാതിരിക്കാൻ മുൻകൂട്ടി തയ്യാറെടുക്കാം. ട്രാവൽ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുഖകരമായ യാത്രാവേള സ്വന്തമാക്കാം.

നാം തെരഞ്ഞെടുക്കുന്നത് അത്യാകർഷകമായ ടൂറിസ്റ്റ് ലൊക്കേഷനുകൾ ആണോ അല്ലയോ എന്നത് അവിടെ നിൽക്കട്ടെ. നല്ല ലൊക്കേഷൻ അല്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരുമെന്നു മാത്രം. നിങ്ങൾ തനിച്ചാണോ യാത്ര പോകുന്നത്? അതോ കൂട്ടുകാർക്കൊപ്പമാണോ, കുടുംബത്തിനൊപ്പമാണോ. ഗ്രൂപ്പിൽ മുതിർന്ന അംഗങ്ങളോ, കുട്ടികളോ ഉണ്ടോ? ഒരു ബിസിനസ്സ് ട്രിപ്പ് വെക്കേഷൻ ട്രിപ്പ് ആക്കുന്നതാണോ ഇങ്ങനെ നിരവധി ഘടകങ്ങൾ ചേർത്തു വച്ചു വേണം പാക്കേജ് റെഡിയാക്കുവാൻ.

പ്രധാന സംഗതി സാമ്പത്തികമായി പാക്കേജ് താങ്ങാൻ കഴിയുന്നതാകണം എന്നതു തന്നെ. അതിനൊപ്പം തന്നെ പരമാവധി പ്രയോജനകരമായ അതായത് ടൂറിസ്റ്റ് ലൊക്കേഷനിലെ പരമാവധി സ്ഥലങ്ങൾ കാണാൻ പറ്റുന്നതും, നല്ല ഭക്ഷണവും താമസവും ലഭിക്കുന്നതുമാകണം പാക്കേജ്. ഗ്രൂപ്പിൽ പ്രായമായവരും കുട്ടികളുമുണ്ടെങ്കിൽ പാക്കേജിന്‍റെ ഗുണമേന്മ അനിവാര്യമാണ്.

ട്രാവൽ പ്ലാൻ

ട്രാവൽ ഏജൻസി വഴി യാത്ര ബുക്ക് ചെയ്യുന്നവർ പലരും എല്ലാകാര്യവും ഏജൻസിയുടെ ഇഷ്‌ടത്തിനു വിടുകയാണ് പതിവ്. പക്ഷേ അങ്ങനെ ചെയ്യുന്നത് കൊണ്ട് റിസ്ക് കുറയുമെങ്കിലും, സ്വന്തം യാത്രയും, സ്വന്തം പണവും സമയവുമാണെന്ന യാഥാർത്ഥ്യം മറന്നു കൂടാ. ഒരു ഡെസ്റ്റിനേഷൻ തെരഞ്ഞെടുക്കുമ്പോൾ അവിടെ എന്തൊക്കെ നിർബന്ധമായും കാണാൻ ഉണ്ട് എന്ന കാര്യം സ്വയം മനസ്സിലാക്കേണ്ടതുണ്ട്. പരിചയ സമ്പന്നനായ ട്രാവൽ ഏജന്‍റിന് ഡെസ്റ്റിനേഷൻ വിസിറ്റ് പ്ലാൻ തയ്യാറാക്കാൻ കഴിയുമെങ്കിൽക്കൂടി, നിങ്ങളുടെ വ്യക്‌തിപരമായ താൽപര്യങ്ങൾ മനസ്സിലാവണമെന്നില്ല. ബീച്ചിൽ കുറേ സമയം ചെലവിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്കാര്യം മുൻകൂട്ടി പറയണം. ബാക്ക് വാട്ടർ, ഹിൽസ്റ്റേഷൻ അങ്ങനെ കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്‌ത താൽപര്യങ്ങളായിരിക്കാം. അതിനാൽ അത്തരം കാര്യങ്ങൾ മനസ്സിലാക്കി ട്രാവൽ പ്ലാനറോട് സൂചിപ്പിച്ചിരിക്കണം. ഇതു സാധ്യമാകണമെങ്കിൽ സ്വന്തം യാത്രയുടെ റഫ്പ്ലാൻ ആദ്യമേ മനസ്സിലുണ്ടാവണം. ലൊക്കേഷൻ, സമയം, ബജറ്റ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതു മൂന്നും.

ഒന്നിലേറെ ട്രാവൽ സൈറ്റുകൾ

മാർക്കറ്റിൽ ധാരാളം ട്രാവൽ പ്ലാനിംഗ് സൗകര്യങ്ങൾ ലഭ്യമാണെന്നിരിക്കേ ഒരു ട്രാവൽ ഏജന്‍റിനെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. ഒരു സ്‌ഥാപനവുമായി ധാരണയിലെത്തും മുമ്പ് താരതമ്യങ്ങൾ ആവാം. ഏതാനും ട്രാവൽ ഏജന്‍റുമാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും മെയിൽ ആവശ്യപ്പെടുകയും ചെയ്താൽ വിവിധ ഡിസ്ക്കൗണ്ടുകളും ഓഫറുകളും മനസ്സിലാക്കാനും ഉപയോഗപ്പെടുത്താനും കഴിയും. ഓരോ ട്രാവൽ ഏജന്‍റിനും ഒരു ഡെസ്റ്റിനേഷനിൽ തന്നെ വിവിധ പാക്കേജുകളായിരിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...