പീരിയഡ് സമയത്തുള്ള അസഹ്യമായ വേദന പലരുടെയും വലിയൊരു പേടി സ്വപ്നം ആണ്.. വേദന ഒഴിവാക്കാൻ വേദന സംഹാരി മരുന്നുകൾ നിരന്തരം ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ സ്ത്രീകളുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ് ഇത്.

സ്ത്രീകൾക്ക് അവരുടെ ആർത്തവസമയത്തു നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഈ സമയത്ത് സ്ത്രീകൾക്ക് വളരെ തീവ്രമായ വേദന അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ പെയിൻ കില്ലറുകൾ കഴിക്കാൻ തുടങ്ങുന്നു. പീരിയഡ് പെയിൻ മാറാൻ ഉപയോഗിക്കുന്ന മരുന്നുകൾക്കു ഉയർന്ന ശക്തിയുണ്ട്. അവ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു.

ഈ സാഹചര്യത്തിൽ കഴിയുന്നത്ര പ്രകൃതിദത്തമായി വേദന പരിഹരിക്കാൻ ശ്രമിക്കാം. ഇതിന് സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.. എല്ലാ മാസവും ഉണ്ടാകുന്ന ഈ പ്രശ്‌നത്തിൽ നിന്ന് അതിലൂടെ ആശ്വാസം ലഭിക്കും.

വറുത്ത ഭക്ഷണം ഒഴിവാക്കുക

പീരിയഡ് സമയത്തു നിങ്ങളുടെ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത്, വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങളിൽ നിന്ന് മാറി നിൽക്കുക. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചൂടുവെള്ളം കുടിക്കുക

കറുവപ്പട്ട

പീരിയഡുകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ കറുവപ്പെട്ട ഇട്ടു തിളപ്പിച്ച വെള്ളം ഫലപ്രദമാണ്. ആർത്തവ വേദന ഒഴിവാക്കാൻ ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഹോട്ട് ബാഗ്

ആർത്തവ വേദനയ്ക്ക് ഹോട്ട് ബാഗുകൾ വളരെ ഫലപ്രദമാണ്. വേദന അനുഭവപ്പെടുന്ന ഭാഗത്ത് ഇത് വയ്ക്കുക . ചൂട് വെയ്ക്കുമ്പോൾ ആശ്വാസം ലഭിക്കും.

കഫീൻ കുറയ്ക്കുക

ഈ കാലയളവുകളിൽ കഫീനിൽ നിന്ന് അകലം പാലിക്കുക. ഈ സമയത്ത്, വയറിൽ ഗ്യാസ് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.

പപ്പായ

മാസമുറ തുടങ്ങുന്നതിനു ഒരാഴ്ച മുൻപ് എല്ലാ ദിവസവും പപ്പായ പഴം കഴിക്കുന്നത് ശീലമാക്കുക. വേദന കുറയാൻ സഹായിക്കും.

പതിവായി വ്യായാമം

ദിനചര്യയിൽ വ്യായാമം ഉൾപെടുത്തിയാൽ നിങ്ങൾക്ക് വേദന ഒഴിവാക്കാനാകും. ശരീരത്തിലെ ഹോർമോൺ ബാലൻസ് ചെയ്യാൻ വ്യായാമം സഹായിക്കും. പീരിയഡ് ഉള്ള സമയത്തു ലഘു ആയ വ്യായാമം മതി.

ഉപ്പ് കുറയ്ക്കാം

പീരിയഡ് സമയത്തു വയറിൽ ബ്ലോട്ടിംഗ് സാധാരണ കണ്ടുവരുന്നു. അത്തരമൊരു സാഹചര്യത്തിൽ, പീരിയഡിനു തൊട്ടു മുമ്പ് നിങ്ങൾ ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, ഇത് വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനൊപ്പം വേദനയിലും ആശ്വാസം നൽകും

ഹിമോഗ്ലോബിൻ

ശരീരത്തിൽ രക്തം കുറവാണെങ്കിൽ അതി കഠിനമായ വേദന സ്വാഭാവികമായും ഉണ്ടാകും. അതിനാൽ ശരീരത്തിലെ ഹിമോഗ്ലോബിൻ പരിശോധിച്ചു രക്തക്കുറവ് ഉണ്ടെങ്കിൽ പരിഹരിക്കുക. രക്തം വർദ്ധിക്കുന്ന ഭക്ഷണം ഉൾപെടുത്തുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...