ബോംബ് പൊട്ടുന്നതു പോലല്ലേ ദിവസവും ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിക്കുന്നത്... പത്രം തുറന്നാൽ, ടിവി ഓണാക്കിയാൽ ഞെട്ടിക്കുന്ന ഈ വാർത്തകളേയുള്ളൂ... ഇതൊക്കെ എത്രയോ വട്ടം കണ്ടും കേട്ടുമിരിക്കുന്നു. എന്നുകരുതി ഗ്യാസ് സിലിണ്ടർ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ഇല്ലല്ലോ...

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നാട്ടിൽ സിലിണ്ടർ ക്ഷാമം രൂക്ഷമാണ്. ഗ്യാസ് സ്റ്റൗവില്ലാതെ ഒരു പാചകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ശ്രിമതി തയ്യാറല്ല. വിശന്ന് കുടൽ കരിഞ്ഞാലും വിറക് അടുപ്പും മണ്ണെണ്ണ സ്റ്റൗവുമൊന്നും ഈ വീട്ടിൽ പുകയുകയില്ല.

കഷ്ടകാലം എന്നലാതെന്ത് പറയാൻ... വീട്ടിലെ ഗ്യാസ് സിലിണ്ടർ തീർന്നു. പരാതി പറഞ്ഞ് പറഞ്ഞ് ശ്രീമതി ക്ഷീണിച്ചു. ഗ്യാസ് ഏജൻസിയിൽ പരാതി ബോധിപ്പിച്ച് ഞാനും അവശനായി. സിലിണ്ടർ സ്റ്റോക്കില്ലെന്ന ഏജൻസിയുടെ സ്ഥിരം പല്ലവിക്ക് മുന്നിൽ നിസ്സഹായനായി മടങ്ങുകയല്ലാതെന്ത് ചെയ്യാൻ... ഗ്യാസ് തരമാകാത്തതിനാൽ ശ്രീമതി ഇൻഡക്ഷനിൽ ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി. കറന്‍റ് ബിൽ വന്നപ്പോൾ കണ്ണുതള്ളി. മാസാമാസമുള്ള ബിൽ തുകയുടെ നാലിരട്ടി. ഇത് വീട്ടാവശ്യത്തിനു തന്നെയാണോ അതോ ഇതിന്‍റെ മറവിൽ ചെറുകിട ബിസിനസ് സംരംഭം വല്ലതും പ്രവർത്തിക്കുന്നുണ്ടോയെന്ന് ഇലക്ട്രിസിറ്റി ബോർഡിന് സംശയം.

അല്ല, സിലിണ്ടർ ക്ഷാമമാണല്ലോ വിഷയം. ഒടുവിൽ ഞാനെന്‍റെ വിഷമം ഏറ്റവും അടുപ്പമുള്ള സുഹൃത്തിനോട് പറഞ്ഞു. ആദ്യം മറുപടിയൊന്നും പറയാതെ സുഹൃത്ത് എന്നെ നോക്കി വെറുതയങ്ങ് ചിരിച്ചു, “വീട്ടിൽ കിട്ടേണ്ട ഗ്യാസൊക്കെ ഹോട്ടലുകളിലല്ലേ കൊടുക്കുന്നത്. പിന്നെ ക്ഷാമമെങ്ങനെ മാറാനാ?”

എന്‍റെ മുഖത്തെ അമ്പരപ്പ് അവഗണിച്ച് സുഹൃത്ത് തുടർന്നു, “നീ എന്തായാലും വിഷമിക്കേണ്ട, നമുക്ക് സമാധാനമുണ്ടാക്കാം. ഗ്യാസ് ഏജൻസിയുടെ മാനേജർ എന്‍റെ സുഹൃത്താണ്. വാ... നമുക്ക് അയാളുടെ വീട് വരെയൊന്നു പോയി നോക്കാം. സംസാരിച്ചാൽ തീരാവുനന പ്രശ്നങ്ങളേയുള്ളൂ. വെറുതേ പോലീസിനെയും വക്കീലിനെയും കണ്ട് വഷളാക്കേണ്ട. വഴക്കും വക്കാണവും കൊണ്ട് ഒരു കാര്യവുമില്ല....” ഒരു ശാന്തിദൂതനെപ്പോലെ അയാൾ പറഞ്ഞു.

കുറേയാളുകൾ ഗ്യാസ് ഏജൻസിക്ക് നേരെ കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചു. പോലീസ് റെയ്ഡ് വരെ നടന്നു. എന്നിട്ടോ... പരാതിപ്പെട്ടവർ മോശക്കാരുമായി. നിയമവശങ്ങളാണ് പറഞ്ഞത്. അത് ഭീഷണിയാക്കി മാറഅറി. ഒരു തവണയല്ലല്ലോ... ജീവിതകാലം മുഴുവനും വേണ്ടി വരുന്നതല്ലേ ഗ്യാസ് കണക്ഷൻ. സുഹൃത്ത് എന്‍റെ തോളി. കൈ വെച്ചു.

ഒറ്റയ്ക്കായിരുന്നെങ്കിൽ ഹോട്ടലിൽ നിന്നും കഴിക്കാമായിരുന്നു. ിതിപ്പോ കുഞ്ഞുകുട്ടി പ്രാരാബ്ധമുള്ള ആളായിപ്പോയില്ലേ!

സിലണ്ടറില്ലാതെ വീട്ടിൽ പോയാൽ ശ്രീമതി പൊട്ടിത്തെറിക്കുമെന്ന കാര്യം ഉറപ്പാ... കൂടുതലൊന്നും ആലോചിക്കാതെ സുഹൃത്തിനൊപ്പം മാനേജരുടെ വീട് ലക്ഷ്യമാക്കി നടന്നു. വെറും കൈയോടെ പോകുന്നതെങ്ങനെയാ, കുട്ടികൾക്ക് കൊടുക്കാനായി ചെറിയൊരു പാക്കറ്റ് ചോക്ലേറ്റും വാങ്ങി.

സുഹൃത്തിനെ കണ്ട് മാനേജർ ഭവ്യതയോടെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

“പറയൂ.. ഞാനെന്ത് സഹയമാണ് ചെയ്യേണ്ടത്?”

“സാർ, ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്തിട്ട് ഒരുപാട് നാളായി. പക്ഷേ, ഇതുവരെ സിലിണ്ടർ കിട്ടിയിട്ടില്ല. ബില്ലിൽ 447 എന്നാണ് കാണിക്കുന്നത്. പക്ഷേ 460 കൊടുക്കാറുണ്ട്. എപ്പോ ചോദിച്ചാലും സ്റ്റോക്കില്ല എന്നേ പറയൂ. ഹോട്ടലിലൊക്കെ... നിയമപരമായി പറഞ്ഞാൽ....”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...