അഞ്ജു, കാവേരി, വന്ദന, ശീതൽ... കാമ്പസിൽ നാലാളറിയുന്ന വലിയ ഗ്യാങ്ങൊന്നുമല്ല ഇവരുടേത്. എന്നാൽ ഇവർക്കിടയിൽ നല്ല സൗഹൃദമാണ്. ഒഴിവുവേളകളിലും ഉച്ചയൂണിനുശേഷമുള്ള ചെറിയ ഇടവേളകളിലുമൊക്കെ കാമ്പസിലുള്ള വലിയ പേരാൽ തറയിൽ അവർ ഒത്തുകൂടും. പിന്നെ തമാശകളും കുറ്റംപറച്ചിലുമൊക്കെയായി സമയം നീങ്ങുന്നതറിയില്ല.

ഒരു വൈകുന്നേരം നാലാളും പതിവുസ്ഥലത്ത് ഒത്തുകൂടി. അഞ്ജു ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് എല്ലാവരെയും കാണിച്ചു. “ഇതുകണ്ടോ പ്രശസ്ത പാമിസ്റ്റ് കീറോയുടെ ബുക്കാണ്. വാങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു, കുറെയൊക്കെ ഞാൻ മനഃപാഠമാക്കിയിട്ടുണ്ട്. ങാ, ഞാനുമൊരു കൈനോട്ടക്കാരിയാണ്. ഭാവിയെക്കുറിച്ച് അറിയേണ്ടവർക്ക് കൈ നീട്ടാം. കാശൊന്നും വേണ്ട, ഫ്രീ സർവീസാണ്.” അഞ്ജു ഗമയോടെ കൂട്ടുകാരികളെ നോക്കി.

കാവേരിയും വന്ദനയും മത്സരിച്ച് കൈ നീട്ടി. അവരുടെ കൈ നോക്കി ഭാവി പ്രവചിച്ചശേഷം അഞ്ജു ശീതളിനെ നോക്കി. “എവിടെ, നിന്‍റെ കൈയൊന്ന് കാണട്ടെ.” അഞ്ജു ശീതളിന്‍റെ കൈ വലിച്ചു. “ഇത് ലവ് മാര്യേജ് തന്നെ.”

“ലവ് മാര്യേജോ... എനിക്കോ?” ശീതൾ നെറ്റി ചുളിച്ചു. “അഞ്ജു നിനക്ക് തെറ്റി. എന്‍റെ കാര്യത്തിൽ നിന്‍റെ പ്രവചനം ശരിയാകാൻ പോകുന്നില്ല. നിനക്കെന്‍റെ വീട്ടിലെ അവസ്ഥ അറിയാമല്ലോ. എന്‍റെ വീട്ടുകാർ കോളേജിലേക്ക് അയക്കുന്നത് തന്നെ എന്‍റെ ഭാഗ്യം. പഠിത്തം കഴിഞ്ഞാലുടൻ എന്‍റെ കല്യാണം നടത്തും.”

“എങ്കിൽ കേട്ടോ, എന്‍റെ പ്രവചനം തെറ്റാൻ വഴിയില്ല. വിവാഹശേഷം നീ ധാരാളം യാത്രകൾ നടത്തും. പ്രത്യേകിച്ച് വിദേശയാത്രകൾ.” തന്നെ വെല്ലാൻ ആരുമില്ലെന്ന ഭാവത്തോടെയാണ് അഞ്ജു പറഞ്ഞത്.

“കൊള്ളാം, മനസ്സിന് സന്തോഷം തോന്നുന്ന ഒരു കാര്യമെങ്കിലും നീ പറഞ്ഞല്ലോ.” ശീതൾ സന്തോഷത്തോടെ അഞ്ജുവിന്‍റെ തോളിൽ തട്ടി. പക്ഷേ, പെട്ടെന്ന് തന്നെ അവളുടെ മുഖം വാടി. “അഞ്ജു, ഈ പ്രവചനവും ശരിയാകാൻ വഴിയില്ല. ഞാൻ ഈ കൊച്ചി നഗരം പോലും ശരിക്കും കണ്ടിട്ടില്ല. പിന്നയല്ലേ വിദേശയാത്ര...”

“അങ്ങനെ നിരാശപ്പെടല്ലേ, നിനക്ക് വിദേശത്ത് പോകാൻ യോഗമുണ്ട്. അതുനടക്കും.”

അടുത്ത അവറിനുള്ള മണി മുഴങ്ങി. പ്രതീക്ഷാഭരമായ ഭാവി സ്വപ്നങ്ങളും പേറി അവർ ക്ലാസ് ലക്ഷ്യമാക്കി നടന്നു.

അവസാനവർഷ പരീക്ഷ കഴിഞ്ഞു. ഫെയർവെൽ പാർട്ടിക്കു ശേഷം അവർ പിരിഞ്ഞു. ഉപരിപഠനത്തിനൊന്നും പോകാതെ ശീതൾ വീട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. തുടർന്ന് പഠിക്കാനുള്ള ചുറ്റുപാടില്ലായിരുന്നു വീട്ടിൽ. അഞ്ജുവും വന്ദനയും യൂണിവേഴ്സിറ്റിയിൽ ചേർന്നു. കാവേരി വിവാഹിതയായി മുംബൈയിൽ താമസമാക്കി.

കൂട്ടുകാരികൾ നാലുപേരും ജീവിതത്തിന്‍റെ നാലുവഴിക്ക് പോയി. സമയം പോയിക്കൊണ്ടിരുന്നു. അഞ്ജുവിന്‍റെ പ്രവചനം മാത്രം ശീതൾ മറന്നില്ല.

വാസ്തവത്തിൽ സ്വപ്നലോകത്തിൽ നീന്തിത്തുടിക്കാൻ കൊതിക്കുന്ന മനസ്സായിരുന്നു ശീതളിന്‍റേത്. ഉയർന്ന ഉദ്യോഗവും വിദേശയാത്രകളുമൊക്കെ നടത്തുന്ന ഭാവിവരനെക്കുറിച്ച് അവൾ സുവർണ്ണ സ്വപ്നങ്ങൾ നെയ്തുകൂട്ടി.

“ചേച്ചി വേഗം തന്നെ മണവാട്ടിയാകാൻ ഒരുങ്ങിക്കോ. ഇളയമ്മായി നല്ലൊരു ആലോചന കൊണ്ടുവന്നിട്ടുണ്ട്. അമ്മക്കും അച്ഛനും ഇഷ്ടമായി.” ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ശീതളിനോട് സഹോദരി പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...