ഉച്ചച്ചൂട് അലിഞ്ഞു തീർന്നെങ്കിലും അന്തരീക്ഷത്തിലെ ചൂടപ്പോഴും ശമിച്ചിരുന്നില്ല. പൂമരപൂക്കളും പഴുത്ത ഇലകളും കൊഴിഞ്ഞുവീണ വഴിത്താരകളിലൂടെ ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഞാൻ എന്‍റേതായ മനോവ്യാപാരങ്ങളിലും ട്രീസ അവളുടേതായ ചിന്തകളിലും മുഴുകി ഉരിയാടാതെ നടന്നു ഫ്ലാറ്റുപറ്റി. ശർക്കരയും നാളികേരവുമിട്ട മധുരഅട അമ്മയുണ്ടാക്കി ടേബിളിൽ അടച്ചുവച്ചിരിക്കുന്നു. വാഴയിലയിൽ വിലയിച്ചു ചേർന്ന ഹരിതകത്തിന്‍റെ ജൈവ സാന്ദ്രതയുൾക്കൊണ്ട് വെന്ത അട എനിക്കേറെ ഇഷ്ടമുള്ള വിഭവമാണ്. രണ്ടുമൂന്നെണ്ണം കഴിച്ച് ഒരു കടുംകാപ്പിയും കുടിച്ച് റൂമിൽ വന്ന് കിടന്നു. വെയിലേറ്റിട്ടാണോ എന്തോ? നേരിയ തലവേദനയുണ്ട്.

ട്രീസ അമ്മയെ സഹായിക്കാനായി അടുക്കളയിലേക്ക് പോയി. മിയ തന്ന ഫയലുകൾ അലമാരയിൽ എടുത്തുവച്ചു. ഇന്ന് അവരുടെ വിഷയത്തെക്കുറിച്ച് ഒന്നുംതന്നെ ചിന്തിക്കേണ്ടതില്ലെന്ന് മനസ്സിലുറപ്പിച്ചിരുന്നെങ്കിലും അത് തീർത്തും ഫലവത്തായില്ല.

അടക്കാൻ ശ്രമിച്ചിട്ടും ഒരുപാട് ചോദ്യങ്ങൾ കടൽത്തിരപോലെ മനസ്സിൽ തിരയടിച്ചെത്തി. ഇതിൽ വിരുന്നിന്‍റെ ദിവസം ബഹളത്തിനു കാരണക്കാരനായ ആൽഫ്രഡ് ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.

മിയയുടെ അമ്മയുടെ രഹസ്യ കാമുകൻ. അയാളാണ് ഭാര്യയുടെ കാമുകനെന്ന് റൊസാരിയോ എങ്ങനെ അറിഞ്ഞു? കാമുകി കാമുകന്മാർ തമ്മിലുള്ള രഹസ്യ സമാഗമനങ്ങൾ അയാൾ കണ്ടുകാണുമായിരിക്കും. അയാളുടെ ഭാര്യ തന്നെ ആൽഫ്രഡിനെ വിരുന്നിനു ക്ഷണിച്ചതാവാം. അവർ തമ്മിൽ നിഗൂഢമായ എന്തെങ്കിലും പരസ്പര ധാരണകൾ ഉണ്ടാകും ഏതായാലും വിരുന്നിനു ശേഷമുള്ള റോസ് വില്ലയിലെ രാത്രി സംഭവബഹുലമാണ്. അതെല്ലാംനടക്കുമ്പോൾ ഒന്നുമറിയാതെ മിയ മുകളിലെ കിടപ്പുമുറിയിൽ തളർന്നുറങ്ങുകയാണ്.

അന്ന് വിരുന്നിനു വന്നവരിൽ മിയക്കു പരിചയമുള്ളവരും കാണില്ലേ അവരിൽ ആരെയെങ്കിലും അൽപ്പനേരം സംസാരിക്കാൻ കിട്ടുമെങ്കിൽ ആൽഫ്രഡിനെകുറിച്ചുള്ള വിവരമെന്തെങ്കിലും കിട്ടിക്കൂടായ്കയില്ല. പക്ഷേ ഇത്രയേറെ വർഷം മുൻപുള്ള സംഭവം. മാത്രമല്ല കേസും കൂട്ടവും. ആരുംതന്നെ സഹകരിക്കില്ല. അതുറപ്പാണ്. ആർക്കാണ് ഇത്തരം മലീമസത പുറത്തെടുത്തു ചർച്ച ചെയ്യാൻ താല്പര്യം? പ്രത്യേകിച്ചു ഈ വിഷയത്തിന്‍റെ ഗുണഭോക്താവ് ഞാൻ മാത്രമായ സ്ഥിതിക്ക്. ആൽഫ്രഡ് അങ്ങനെ ദുരൂഹമായിത്തന്നെ തുടരുന്നു. റിസ്വാന....

മിയയുടെ അന്വേഷണത്തിൽ നിന്നു തന്നെ അവരെന്നേ രക്ഷപ്പെട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. ഈ വിഷയത്തിൽ ദുരൂഹതയുടെ ഇരുമ്പു മറയെല്ലാം കനത്ത താഴിട്ടു പൂട്ടിയിട്ടിരിക്കുകയാണ്. പൂട്ടു തുറക്കാൻ ഏറെ പണിപ്പെടേണ്ടിവരും.

ട്രീസ പകർന്നു തന്ന ഒരു കടുപ്പമുള്ള ചായയിൽ തലവേദന തെല്ലു ശമിച്ചപ്പോൾ മിയ ഏൽപ്പിച്ച പേപ്പർ കട്ടിംഗുകൾ എല്ലാം എടുത്തു വായിച്ചു. ഡോക്ടറുടെ ഫോട്ടോയുണ്ട്. മിയ പറഞ്ഞത് ശരിയാണ്. കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായ മുഖം. ഇയാൾക്ക് സ്വന്തം ഭാര്യയെ വധിക്കുക എന്നത് തികച്ചും അചിന്തനീയമായിരിക്കും. നിലവറയിൽ നിന്നും കണ്ടെത്തിയത് ചില വെട്ടിമുറിക്കപ്പെട്ട മാംസപിണ്ഡങ്ങളാണ്.

ശരീരഭാഗങ്ങളോടൊപ്പം നിലവറയിൽ നിന്നും മൃതദേഹത്തിന്‍റെ തല കണ്ടെത്തിയില്ല. കുറെ മുടിയിഴകൾ കണ്ടെത്തിയതായി പറയുന്നു. മാംസഭാഗങ്ങൾ ഏറെ ഇല്ല, ഒരു സ്ത്രീയുടെ മാംസഭാഗങ്ങൾ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . അവയുടെ പഴക്കത്തിന്‍റെ കാലയളവ് ഡൊമനിക് തിരോഭവിച്ച ദിവസവുമായി ഒത്തുചേരുന്നുണ്ട് എന്നാൽ അതു മാർഗരീറ്റയുടെ ആണെന്നുള്ളതിനു തെളിവില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...