ക്ലോക്കിൽ സൂചി അഞ്ച് മുപ്പത് എന്ന് കാണിച്ചപ്പോഴേ ഇറങ്ങിയതാണ്. കൃത്യം ഗേറ്റിലെത്തിയപ്പോൾ അന്നു ഫുൾ ഡേ ലീവിലായിരുന്ന എംഡി ഒരു ദിവസം മുഴുവനും നിർത്താതെ ചെയ്‌താലും തീരാത്ത അത്ര പണിയുമായിട്ട് മുൻപിൽ. അതും ഇന്നു തന്നെ തീർക്കേണ്ടതാണത്രേ. “താൻ ഇറങ്ങിയാരുന്നോ?" ഒരു വളിച്ച ചിരിയുമായിട്ട് അയാളുടെ ചോദ്യം കേട്ടപ്പോൾ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്. പക്ഷേ പറ്റില്ലല്ലോ തന്‍റെ പണി ഇതായിപ്പോയില്ലേ, പിന്നെ ഒന്നര മണിക്കൂർ നിർത്താതെ ലെറ്റർ ഡ്രാഫ്റ്റിംഗ്, അതും ആ ബോറന്‍റെ ക്യാബിനിൽ.

ഒരു വിധത്തിൽ ചടങ്ങു കഴിച്ച് പുറത്തുചാടിയപ്പോൾ നേരം ഏഴുമണി. ഈ സമയം സാധാരണ ഒന്നുരണ്ടു കടകളെങ്കിലും ഉണ്ടാവേണ്ടതാണ്. പക്ഷേ, ഇന്നങ്ങനെയല്ലല്ലോ ഗതികെട്ട ഈ ജന്മം താമസിച്ചിറങ്ങിയതല്ലേ, അതുകൊണ്ട് ഒരൊറ്റ കട പോലും തുറന്നിട്ടില്ല. സാരിത്തുമ്പ് പൊക്കിക്കുത്തി ഇടംവലം നോക്കാതെ നടപ്പുതുടങ്ങി. ഭാഗ്യം, ലൈറ്റ് പണി മുടക്കിയിട്ടില്ല. അത്രയും നന്നായി. വഴി അവസാനിക്കുന്നിടത്താണ് ബസ്‌സ്‌റ്റോപ്പ്. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ വേഗത്തിൽ മുന്നോട്ടു നടന്നു. തൊട്ടെതിർ വശത്ത് തന്നേക്കാൾ വേഗത്തിൽ ഒരു ബാഗും തൂക്കിപ്പിടിച്ചോടുന്ന ചുരിദാർ അപ്പോഴാണ് ശ്രദ്ധിച്ചത്. ഈ കാലക്കേട് തനിക്കു മാത്രമല്ല. ഒരു ചെറിയ ചിരിയിൽ അത് ഒതുക്കി നടപുമത്സരം വീണ്ടും തുടർന്നു.

ബസ്‌‌സ്റ്റോപ്പിലേക്കടുക്കാറായപ്പോൾ ഒരു വണ്ടി പുറപ്പെടാൻ തയ്യാറായി നിൽക്കുന്നത് അവർ കണ്ടു. "അയ്യോ, ആ വണ്ടിയല്ലേ അത്?" അറിയാതെ നാവിൽ നിന്നു വീണ വാക്കിനൊപ്പം ഒരു മരണപ്പാച്ചിലായിരുന്നു പിന്നീട് അതിനടുത്തേക്ക്.

"ദേവമാത തന്നെയാണോ ചേച്ചി?" കൂടെ ഓടുന്നതിനിടയിൽ ചുരിദാർ ചോദിച്ചു.

“അതെയെതെ" ബോർഡ് ഒന്നൂടെ വ്യക്തമായപ്പോൾ അവൾ പറഞ്ഞു. വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു.

“ഓ... രക്ഷയില്ല ചേച്ചീ, അതു പോയി." ചുരിദാർ ഓട്ടം നിർത്തി.

നിർത്താതെ ഓടിയിട്ടും വണ്ടിപോയി. കിതച്ച് കിതച്ച് ശ്വാസം വിടാൻ പോലുമാകാതെ രണ്ടുപേരും റോഡിന്‍റെ അരികിൽ കുത്തിയിരുന്നു പോയി.

“ഒരു കാര്യോം ഇല്ലാണ്ട് വെറുതേ ഓടി." ബാഗ് നേരെയിട്ട് പുതിയ കഥാപാത്രം പറഞ്ഞു.

"ഇനീപ്പോ ഏഴേമുക്കാലിനല്ലേ വണ്ടിയുള്ളൂ " ചോദ്യഭാവത്തിൽ അവർ പെൺകുട്ടിയെ നോക്കി. “അതെയതെ, ദേവമാത പോയാ പിന്നെ ഏഴമ്പത്." അവൾ അവരെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു.

“എന്താ പേര്?" വേച്ച് വേച്ച് അടുത്ത വെയ്റ്റിംഗ് ഷെഡിലെത്തി ഇരുമ്പു പൈപ്പിൽ ചാരി നിൽക്കുമ്പോൾ അവർ പെൺകുട്ടിയോട് ചോദിച്ചു.

“അനിത ചേച്ചീടെയോ?"

“എന്‍റെ പേര് ഷൈനി നിങ്ങടെ കമ്പനിടെ ഇടതുവശത്താ ഞങ്ങളുടെ ഓഫീസ്. അല്ല സാധാരണ അഞ്ചിനു കഴിയാറുള്ളതല്ലേ, ഇന്നെന്തുപറ്റി?" ഷൈനി ചോദിച്ചു.

“കാലക്കേടെന്നല്ലാതെ എന്തു പറയാനാ, രണ്ടാമത്തെ വാൻ ഡെലിവറിയെടുക്കാൻ വന്നപ്പോ മൂന്ന് പായ്ക്കറ്റിൽ എന്തോ തകരാറ്, പിന്നെ അതഴിച്ച് ഒന്നൂടെ തിട്ടപ്പെടുത്തേണ്ടി വന്നു" അവൾ പറഞ്ഞു.

സംഭവം പാഴ്സൽ സർവീസാണ്. അനിതയെപ്പോലെ മൂന്നാല് പെൺകുട്ടികൾ ഓഫീസിൽ ഉണ്ട്. ഡെലിവറി വാനിൽ മിക്കവാറും ആൺകുട്ടികളാണ്, പക്ഷേ, പാഴ്സൽ സീൽ ചെയ്‌ത് എല്ലാം കൃത്യമായി ആളുകളുടെ മേൽവിലാസത്തിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ജോലി ഓഫീസിൽ ഇരിക്കുന്നവർക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...