ബോളിവുഡ് പ്രേക്ഷകർക്ക് ഇമ്രാൻ ഹാഷ്‌മി എന്ന പേര് സുപരിചിതമാണ്. മർഡർ, ആവാരപ്പൻ, ജന്നത്, ഹമാരി അധൂരി കഹാനി, ദി ഡേർട്ടി പിക്‌ചർ തുടങ്ങി ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്‍റേതായ ഇടം കണ്ടെത്തിയ പ്രതിഭ. അഭിനയ മികവിലൂടെ പലതരം വേഷങ്ങൾ വെള്ളിത്തിരയിൽ എത്തിച്ചെങ്കിലും കരിയറിന്‍റെ തുടക്കത്തിൽ മല്ലിക ഷെരാവത്തിനൊപ്പം മർഡർ എന്ന ചിത്രത്തിലഭിനയിച്ച ചൂടൻ രംഗങ്ങളും തുടർച്ചയായി വന്ന ചുംബന രംഗങ്ങളും അദ്ദേഹത്തിന് സീരിയൽ കിസ്സർ എന്നൊരു ലേബൽ നേടിക്കൊടുത്തു. വൈവിധ്യമാർന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ പിന്നീട് അമ്പരപ്പിച്ചപ്പോഴും പ്രേക്ഷകമനസ്സിൽ ഒരു റൊമാന്‍റിക് ചോക്ലേറ്റ് ഹീറോയുടെ പരിവേഷം അദ്ദേഹത്തിന് ബാക്കിയായി. എന്നാൽ വെള്ളിത്തിരയിലെ ഈ കാമുകവേഷങ്ങൾക്കപ്പുറം, യഥാർത്ഥ ജീവിതത്തിൽ ഇമ്രാൻ ഹാഷ്‌മി സ്നേഹനിധിയായ ഒരു കുടുംബനാഥനാണ്. താരലോകത്തെ പതിവ് ഗോസിപ്പുകളോ അനാവശ്യ വിവാദങ്ങളോ ഒരിക്കലും അദ്ദേഹത്തിന്‍റ കുടുംബജീവിതത്തെ സ്പർശിച്ചിട്ടില്ല. പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ തനിക്കേറ്റവും പ്രിയപ്പെട്ട പെൺകുട്ടിയെ ജീവിതസഖിയാക്കിയ ഇമ്രാൻ പിന്നീട് അയാൻ എന്ന ആൺകുഞ്ഞിന്‍റെ അച്ഛനായി.

ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ കരിനിഴൽ വീഴുന്നത്. മകൻ അയാന് വെറും നാലു വയസ്സ് മാത്രമുള്ളപ്പോൾ അവന് കാൻസറാണെന്ന ഞെട്ടിക്കുന്ന സത്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ഏത് അച്ഛഛനെയും തകർത്തു കളയാൻ പോന്ന വാർത്തയായിരുന്നു അത് എന്നിട്ടും ഇമ്രാൻ പതറിയില്ല. ഷൂട്ടിംഗും തിരക്കുകളും മാറ്റിവെച്ച് മകന്‍റെ ജീവശ്വാസത്തിനായി അദ്ദേഹം ആശുപത്രി വരാന്തകളിൽ തുണയായി നിന്നു.

മകൻ കീമോതെറാപ്പിയുടെ കഠിനമായ വേദനകളിലൂടെ കടന്നുപോയ ആ നാളുകളെക്കുറിച്ച് ഇമ്രാൻ ഹാഷ്‌മി ഓർത്തെടുക്കുന്നത് ഒരു നോവോടെയാണ്. മകൻ അയാന് സൂപ്പർ ഹീറോയായ ബാറ്റ്മാനെ ജീവനായിരുന്നു. കുഞ്ഞായിരുന്നപ്പോൾ ഭക്ഷണം കഴിക്കാൻ മടികാണിക്കുമ്പോൾ പോലും ബാറ്റ്‌മാനെപ്പോലെ കരുത്തനാകണമെങ്കിൽ നന്നായി ഭക്ഷണം കഴിക്കണമെന്ന് ബാറ്റ്മാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് അവനെക്കൊണ്ട് ഭക്ഷണം കഴിപ്പിച്ചിരുന്നത്. ആ ഒരു വാക്ക് കേട്ടാൽ അവൻ അനുസരണയോടെ ഭക്ഷണം കഴിക്കുമായിരുന്നു. എന്നാൽ കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്യേണ്ടി വന്നപ്പോൾ കഠിനമായ വേദനയും ഭയവും കാരണം കുഞ്ഞ് അയാൻ നിയന്ത്രണം വിട്ടു കരയാനും സാധനങ്ങൾ വലിച്ചെറിയാനും തുടങ്ങി. സൂചി വെയ്ക്കാൻ പോലും അവൻ ഡോക്ടർമാരെ അനുവദിച്ചില്ല. ആ നിസ്സഹായാവസ്ഥയിലാണ് ഇമ്രാനും ഭാര്യ പർവീണും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കിയത്.

ഇമ്രാൻ തന്‍റെ മൊബൈൽ നമ്പർ ഭാര്യയുടെ ഫോണിൽ ബാറ്റ്മാൻ എന്ന പേരിൽ സേവ് ചെയ്‌തു. ഡിസ്പ്ലേ ചിത്രമായി ബാറ്റ്‌മാൻ ഫോട്ടോയും വെച്ചു. കുഞ്ഞ് അയാൻ ശാന്തനാകാതെ കരഞ്ഞു ബഹളം വെച്ചപ്പോൾ ഐസിയുവിന് പുറത്തിറങ്ങി ഭാര്യ ഇമ്രാന്‍ ഫോൺ വിളിച്ചു. ഫോൺ സ്ക്രീനിൽ സാക്ഷാൽ ബാറ്റ്‌മാൻ ചിത്രം തെളിഞ്ഞതും കുട്ടി അത്ഭുതത്തോടെ കരച്ചിൽ നിർത്തി. അപ്പുറത്ത് ഫോണിലൂടെ ഇമ്രാൻ ബാറ്റ്‌മാന്‍റെ ശബ്ദം അനുകരിച്ചു സംസാരിച്ചു. “എന്നെപ്പോലെ ഒരു സൂപ്പർ ഹീറോ ആകണമെങ്കിൽ നീ ഈ കീമോതെറാപ്പിക്ക് വഴങ്ങണം നീ ധൈര്യശാലിയായ ഒരു പോരാളിയാകണം."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...