ഗീതു മോഹൻദാസിന്‍റെ ടോക്സിക്

മലയാള സിനിമയിൽ വേറിട്ട വഴിയിലൂടെ 'സഞ്ചരിക്കുന്ന സംവിധായികയാണ് ഗീതു മോഹൻദാസ്. അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്കെത്തിയ ഗീതു, ഓരോ സിനിമയിലും തന്‍റെ സ്വന്തം സിനിമാ ഭാഷ അടയാളപ്പെടുത്താറുണ്ട്. ചെറിയ ബജറ്റിലുള്ള, കഥാപാത്ര കേന്ദ്രീകൃതമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഗീതു, ഇത്തവണ വലിയ താരവും വലിയ ക്യാൻവാസും ഉൾപ്പെടുന്ന പ്രോജക്ടിലാണ് കൈ വെച്ചത്. അതുകൊണ്ടുതന്നെ ടോക്‌സിക് ഗീതുവിന്‍റെ കരിയറിലെ മറ്റൊരു വലിയ പരീക്ഷണമായാണ് സിനിമാലോകം ഉറ്റുനോക്കിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോക്‌സിക്‌ എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാ പ്രേമികളുടെ ചർച്ചകളിൽ നിറയുകയാണ് താരം.

കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ടോക്സിക് പ്രഖ്യാപിച്ച നാൾ മുതൽ തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചയാണ് സൃഷ്ട‌ിച്ചത്. ഗീതുവിന്‍റെ മുൻ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു ലോകമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് എന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. യഷിന്‍റെ കരിയറിലെ തന്നെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാകുമെന്ന പ്രതീക്ഷയ്ക്കൊപ്പം ഗീതുവിന്‍റെ സംവിധാന ശൈലി ചിത്രത്തിന് എത്രത്തോളം വ്യത്യസ്‌തമായ ഭാവം നൽകുമെന്ന ആകാംക്ഷയും ആരാധകർക്ക് ഉണ്ടായിരുന്നു. ആക്ഷൻ, ഡ്രാമ, ഡാർക്ക് മോഡ് എന്നിവയുടെ ചേരുവകളുള്ള ചിത്രമെന്ന നിലയിൽ ടോക്‌സിക് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വിധേയമായി.

വർഷങ്ങളായി മലയാള സിനിമയിലെ ഏറ്റവും ശക്തമായ ഫെമിനിസ്‌റ്റ് ശബ്ദങ്ങളിൽ ഒന്നായിരുന്ന ഗീതു. മുമ്പ് മമ്മൂട്ടി അഭിനയിച്ച കസബയെ ചൊല്ലിയുണ്ടായ വിവാദങ്ങളൊക്കെ നമ്മൾ കണ്ടതാണല്ലോ. എന്നാൽ റോക്കിംഗ് സ്‌റ്റാർ യഷ് നായകനാകുന്ന ടോക്‌സിക് എന്ന വൻകിട പ്രോജക്റ്റിലൂടെ കാര്യങ്ങൾ ആകെ മാറിയിരിക്കുകയാണ്. മുൻപ് എതിർത്ത അതേ ഹൈപ്പർ -മാലിൻ രീതികൾ തന്നെയാണ് ഗീതുവും ഇപ്പോൾ ചെയ്തിരിക്കുന്നത് എന്നാണ് വിമർശകരുടെ ആരോപണം. ലീല, മൂത്തോൻ പോലുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച ഗീതു, ഇത്തവണ നടത്തിയ വമ്പൻ പരീക്ഷണം ബോക്‌സ് ഓഫീസിൽ അമ്പേ പരാജയമടയുകയായിരുന്നു. ഗീതുവിന്‍റെ സിനിമകളിൽ പതിവായി കാണുന്ന ശക്തമായ കഥാപാത്രങ്ങളും വ്യത്യസ്ത‌മായ അവതരണവും ടോക്സികിലും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എത്തിയ ആരാധകരെ ചിത്രം തീർത്തും നിരാശപ്പെടുത്തി. യഷിന്‍റെ താര പ്രഭയും ഗീതുവിന്‍റെ സംവിധായക മികവും ഒന്നിക്കുമ്പോൾ സ്ക്രീനിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച പ്രേക്ഷകർ നിരാശയോടെയാണ് തീയറ്റർ വിട്ടത്.

ഒരു കാര്യം ഉറപ്പാണ്, ടോക്സ‌ിക്‌ എത്തുന്നതിന് മുമ്പേ തന്നെ ഗീതു മോഹൻദാസും ടോക്‌സികും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.

നിലപാടുകളുടെ റാണി

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കാനും അതേസമയം തനിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കാനും പാർവതി തിരുവോത്തിനോളം പോന്ന മറ്റൊരു നടിയുണ്ടോ? ഇല്ലെന്ന് തന്നെ പറയാം. അത്രത്തോളം ധീരമായ നിലപാടുള്ള വ്യക്‌തിയാണ് അവർ. ക്യാരക്ടർ റോളായാലും നായികാവേഷമായാലും ഒരു കഥാപാത്രത്തെ ഏറ്റെടുത്താൽ അത് സ്ക്രീനിൽ ജീവിച്ചു കാണിക്കുന്ന ശൈലിയാണ് പാർവതിയുടേത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...