കാലുകളിലെ വേദന ഞരമ്പുകളിലൂടെ മുകളിലേക്ക് പടർന്നിട്ടും അയാൾ നടന്നു. അയാളുടെ ലക്‌ഷ്യം ആ വൃദ്ധ മന്ദിരമായിരുന്നു. വാർധക്യത്തിൽ ഓർമകൾക്ക് മങ്ങലേറ്റിട്ടും ആ വീട് മാത്രം അയാൾ മറന്നില്ല. ആ വീട്ടിലേക്കുള്ള വഴികൾ അയാൾക്ക്‌ ചിരപരിചിതമായിരുന്നു.

ഏതോ ജന്മാന്തര ബന്ധം പോലെ അവിടേക്ക് ഏതോ അദൃശ്യശക്തി അയാളെ നയിച്ചുകൊണ്ടിരുന്നു. “ഇയാൾക്കെന്താ കണ്ണ് കാണില്ലേ? എങ്ങോട്ടാണോ വച്ചു പിടിക്കുന്നത്? അല്ല, മക്കളോടെല്ലാം അവസാന യാത്ര പറഞ്ഞിട്ടാണോ പോന്നത്.” ഒരു ചെറുപ്പക്കാരനായ സ്കൂട്ടർ യാത്രികൻ മുന്നിലെത്തി സഡൻബ്രേക്ക് ഇട്ടു. അയാൾ പരിഹാസ്യതയോടെ നന്ദൻമാഷിനെ നോക്കി.

ചീത്തപറയുന്നതു കേട്ടു നന്ദൻമാഷ് അയാളെ പകച്ചുനോക്കി. പിന്നെ ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. “അല്ലാ... സൗദാമിനിയെ... മിനി... അവൾ എന്നെ ഗോപികയിൽ കാത്തു നില്ക്കാമെന്നു പറഞ്ഞിട്ടുണ്ട്... അവൾ കാത്തു നിന്ന് മുഷിഞ്ഞു കാണും... ഞാൻ വേഗം ചെല്ലട്ടെ.” അങ്ങനെ അയാളുടെ വാക്കുകൾക്ക് മറുപടി എന്നോണം, പറഞ്ഞ് നന്ദൻമാഷ് മുന്നോട്ടു നടന്നു.

“ഉം... ചെല്ല്... ചെല്ല്‌... വയസ്സുകാലത്ത് കെളവൻ ആളൊട്ടും മോശമല്ലല്ലോ... സൗദാമിനി കാത്തു നില്ക്കും പോലും...” അങ്ങനെ പുഛരസത്തിൽ പറഞ്ഞ് ആ ചെറുപ്പക്കാരൻ ചുറ്റും നോക്കി. അപ്പോൾ ഒരു മെലിഞ്ഞു നീണ്ട മനുഷ്യൻ സ്കൂട്ടർ യാത്രികനോടു പറഞ്ഞു.

“അങ്ങേരുടെ പേര് നന്ദൻമാഷ് എന്നാണ് മോനെ. ഇവിടെ അടുത്ത് ഗവൺമെന്‍റ് സ്ക്കൂളിലെ മാഷായിരുന്നു. പാവം ഇപ്പോൾ ശരിക്ക് ഓർമ്മയില്ല. അതാണിങ്ങനെ നടക്കുന്നത്.”

“ഓ... അതാണല്ലെ കാര്യം.എങ്കിൽപ്പിന്നെ ഇയാളെ ഇങ്ങിനെ ഒറ്റക്കു പറഞ്ഞുവിട്ടിരിക്കുന്നത് എന്തിനാണ്? ഇങ്ങേർക്ക് ബന്ധുക്കളാരുമില്ലേ?”

“ഒരു മകനുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് ഏതു മക്കളാ അച്ഛനമ്മമാരെ കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കുന്നത്. ആരും കാണാത്തപ്പോ അങ്ങേര് ഇറങ്ങി നടക്കുന്നതാ.”

“ഓ... അതു കഷ്ടമാണല്ലോ. എങ്കിൽപ്പിന്നെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിട്ടു കൂടെ? ചുമ്മാ മനുഷ്യനെ മെനക്കെടുത്താനായിട്ട് ഇറങ്ങി നടന്നോളും.”

അവൻ ബൈക്ക് മിന്നൽ വേഗത്തിൽ പായിച്ച് അവിടെ നിന്നും പോയി. വഴിയാത്രക്കാരൻ ആ പോക്കു നോക്കി അന്തിച്ചു നിന്നു. എന്നിട്ട് അയാൾ സ്വയം പറഞ്ഞു “ഇവന്‍റെ പോക്കു കണ്ടിട്ട് നരകത്തിലേക്കാണെന്നാ തോന്നുന്നേ... സുബോധമുള്ള ഇവന്‍റെ സ്ഥിതി ഇതാണെങ്കിൽപ്പിന്നെ മറവിരോഗം ബാധിച്ചു തുടങ്ങിയ അങ്ങേരെ പറഞ്ഞിട്ട് എന്തിനാ?” എന്ന് പറഞ്ഞ് അയാൾ നിരത്തിലൂടെ നടന്നു മറഞ്ഞു.

“അല്ലാ... ഞാൻ പോകുന്നത് എങ്ങോട്ടാണെന്ന് ഇയാളോടെന്തിനാ പറയുന്നത്. ഇനിയും വൈകിയാൽ ഒരുപക്ഷെ സൗദാമിനി എന്നെക്കാണാതെ പോയാലോ? വർഷങ്ങളോളം തന്‍റെ ഭാര്യയായിരുന്ന്, പിന്നെപ്പോഴോ തന്നെ ഉപേക്ഷിച്ച് എങ്ങോപോയി മറഞ്ഞവൾ. ഈയിടെയായി അവൾ എല്ലാ ദിനവും രാത്രിയും, പകലും തന്‍റെ അടുത്ത്എത്തുന്നു. പൊടുന്നനെ അപ്രത്യക്ഷയാകുന്നു. അപ്പോൾ മറ്റൊന്നും ഓർത്തെടുക്കാനാവാത്ത സ്ഥിതിയിൽ ബുദ്ധി മരവിച്ചതുപോലെ തോന്നും. പിറ്റേന്ന്, അവൾ തന്നെ കാത്ത് തങ്ങളുടെ പഴയവീടിന്‍റെ മുറ്റത്തുള്ള പവിഴമല്ലിച്ചോട്ടിൽ നിൽക്കാമെന്ന് ആ കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. അവളെക്കാണുവാൻ തനിക്ക് ധൃതിയായി.” അങ്ങനെ ആത്മഗതം ചെയ്ത് നന്ദൻമാഷ് ധൃതിയിൽ മുന്നോട്ടു നടന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...