ബോഡി കോൺഷ്യസായ ന്യൂ ഏജ് അമ്മമാർ തങ്ങളുടെ ആറും ഏഴും വയസ്സായ കുട്ടികൾക്ക് കലോറി ഫിക്‌സ് ഡയറ്റ് ചാർട്ട് തയ്യാറാക്കിക്കുന്നതിനു വേണ്ടി ഡോക്ടർമാരെ സമീപിച്ച് കാണാറുണ്ടെന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു പീഡിയാട്രിഷ്യൻ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളിലുണ്ടാവുന്ന അമിത വണ്ണത്തെ ചൊല്ലിയുള്ള ആശങ്കയിൽ നിന്നാണ് അമ്മമാർ ഇത്തരത്തിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.

കുഞ്ഞിന് അമിതവണ്ണമുണ്ടാകുമോയെന്ന ഭയത്താൽ നല്ല ആരോഗ്യവും കരുത്തുമുള്ള കുഞ്ഞുങ്ങൾക്കും ഡയറ്റ് കൺട്രോൾ ഏർപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നത്. ഒരു പുഴുങ്ങിയ മുട്ട അല്ലെങ്കിൽ രണ്ട് ഇഡ്ഡലി എന്നിങ്ങനെ വളരെ നിയന്ത്രിതമായ അളവിൽ കുട്ടികൾക്ക് പ്രാതൽ നൽകുന്നവരാണിവർ. ഉച്ചയ്ക്ക് അൽപം ചോറ് പുഴുങ്ങിയ പച്ചക്കറികൾ എന്നിങ്ങനെയാവും മെനു.

മാനസിക സമ്മർദ്ദം

അമ്മമാരുടെ ഇത്തരം ആശങ്ക കോർപ്പറേറ്റ് ലോകവും മുതലെടുക്കുകയാണ്. കുഞ്ഞുങ്ങൾ എന്തെങ്കിലും ഇഷ്‌ടപ്പെട്ട് കഴിക്കാനോ കുടിക്കാനോ ശ്രമിച്ചാൽ അമ്മമാർ അതെല്ലാം തടയും. പകരം പരസ്യത്തിൽ കണ്ട പാക്കറ്റ് ഫുഡ് നൽകുന്നു. നാടൻ ഭക്ഷണത്തിന് കലോറി കൂടുതലാണ്. കൊഴുപ്പുണ്ട്. കാത്സ്യം കൂടുതലാണ് എന്നിങ്ങനെ ഓരോന്ന് പറഞ്ഞ് അവർ കുട്ടികളെ കഴിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കും. എന്തിനേറെ കുഞ്ഞുങ്ങൾ വെണ്ണ കഴിക്കുന്നതു പോലും അവർ ഭയക്കുകയാണ്. ഇക്കാരണത്താൽ കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടതായ ഒന്നും ലഭിക്കാതെ പോകുന്നു. കുട്ടികൾ മാനസിക സമ്മർദ്ദത്തിന് വരെ വശംവദരാകുന്ന കേസുകളുമുണ്ട്.

കുട്ടികൾ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുകയോ അവരെ നിർബന്ധിച്ച് ഇഷ്ടമില്ലാത്ത ഭക്ഷണം കഴിപ്പിക്കുന്നതിന് പകരം ചില കാര്യങ്ങൾ അമ്മമാർ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

മുഴുവൻ നിരോധനം വേണ്ട

പിസ്സാ, ബർഗർ, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ കഴിക്കാൻ കുട്ടികൾ നിർബന്ധം പിടിക്കാം. ഈ സാഹചര്യത്തിൽ അവ പൂർണ്ണമായും നിരോധിക്കുന്നതിന് പകരമായി അവർക്കിഷ്ടമുള്ളത് രുചിക്കാനുള്ള അവസരവും കൂടി നൽകുക. മാത്രവുമല്ല അത്തരം ഭക്ഷ്യവസ്‌തുക്കൾ ഏറെക്കുറെ അതെ രുചിയിൽ വീട്ടിൽ തയ്യാറാക്കി നൽകാനും അമ്മമാർ ശ്രമിക്കണം. വേണമെങ്കിൽ സ്വന്തമിഷ്ട പ്രകാരം പോഷക സമ്പന്നമായ ഭക്ഷ്യ വസ്‌തുക്കൾ - പച്ചക്കറികൾ, ഡ്രൈഫ്രൂട്ട്സ് എന്നിവ അതിൽ ചേർക്കുന്നതും നല്ലതായിരിക്കും.

അതുപോലെ കുട്ടികൾക്കായി ആകർഷകങ്ങളായ ചില പാക്കറ്റ് ഫുഡുകളും മാതാപിതാക്കൾ വാങ്ങാറുണ്ട്. കാഴ്ചയിൽ മാത്രമല്ല അവ കഴിക്കുന്നതും പ്രയോജനമുണ്ടാക്കാം. ഉദാ: റെഡി ടു ഈറ്റ് ഉപ്പുമാവ്, ഇൻസ്റ്റന്‍റ് വീറ്റ് ന്യൂഡിൽസ്, ഇഡ്ഡലി മിക്‌സ് മുതലായവ. കുട്ടികൾക്ക് പഞ്ചസാരയ്ക്കു പകരം മധുരമുള്ള മറ്റ് ഭക്ഷ്യ വസ്‌തുക്കൾ നൽകാം. ഉദാ: മാമ്പഴം, ഈന്തപ്പഴം, ശർക്കര, തണ്ണിമത്തൻ, മുന്തിരി, മാതളം മുതലായവ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...