ചോദ്യം- മുഖത്ത് ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ശരിയാണോ?

ഉത്തരം- വിയർപ്പ്, വീക്കം, പഫിനെസ്സ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഐസ് മസാജ് ഉത്തമമാണ്. വേനൽക്കാലത്ത് ചർമ്മം തണുപ്പിക്കുന്നതിനും ഇത് നല്ലതാണ്. എന്നിരുന്നാലും ചർമ്മത്തിൽ നേരിട്ട് ഐസ് കൊണ്ട് മസാജ് ചെയ്യുന്നത് അഭികാമ്യമല്ല. കാരണം ഇത് ചർമ്മത്തെ പ്രകോപിപ്പിക്കുകയും ചർമ്മം ചുവക്കുകയും തിണർപ്പ് ഉണ്ടാവുകയും ചെയ്യും. മൃദുവായ കോട്ടൺ തുണിയിൽ ഐസ് പൊതിഞ്ഞ് വൃത്താകൃതിയിൽ മുഖത്ത് മൃദുവായി തടവുന്നതാണ് നല്ലത്. ചർമ്മം വളരെ വരണ്ടതോ സെൻസിറ്റീവായതോ ആണെങ്കിൽ ഐസ് ക്യൂബ് മസാജ് ഒഴിവാക്കുക.

ചോദ്യം- 26 വയസുണ്ട്. മറ്റ് ശരീര ഭാഗങ്ങളേക്കാൾ നെറ്റി വളരെ ഇരുണ്ടാണിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?

ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി വൃത്തിയാക്കിയശേഷം നെറ്റിയിൽ പച്ചപ്പാൽ പുരട്ടുക. ചർമ്മത്തെ പോഷിപ്പിക്കുന്നതിന് പച്ചപ്പാൽ ഉത്തമമാണ്. പയർ കുതിർത്തരച്ച് അതിൽ കറ്റാർ വാഴ ജെൽ ചേർത്ത് ഫ്രിഡ്‌ജിൽ സൂക്ഷിച്ച് വയ്ക്കുക. ഈ പേസ്റ്റ് നിത്യവും നെറ്റിയിൽ പായ്ക്കായി ഇടുക. 10 മുതൽ 15 സെക്കൻഡ് വരെ സ്ക്രബ് ചെയ്യുക. ആഴ്‌ചയിൽ മൂന്ന് തവണ ഈ പായ്ക്കിടാം. ഒരു ടീസ്‌പൂൺ കലാമൈൻ പൊടിയിൽ ഒരു ടീ‌സ്പൂൺ തക്കാളി ജ്യൂസ്, 2-3 തുള്ളി നാരങ്ങ നീര് എന്നിവ ചേർത്ത് നെറ്റിയിൽ പുരട്ടുന്നതും നല്ലതാണ്. എല്ലാ രാത്രിയിലും എഎച്ച്എ ക്രീം പുരട്ടുക. ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം.

ചോദ്യം- എന്‍റേത് എണ്ണമയമുള്ള ചർമ്മമാണ്. അതു കൊണ്ട് മുഖക്കുരു വരാൻ തുടങ്ങിയിരിക്കുന്നു. അതിനുള്ള മികച്ച ഫേഷ്യൽ നിർദ്ദേശിക്കാമോ? ഓർഗാനിക് ഫേഷ്യൽ നല്ലതാണോ? മുഖക്കുരു പാടുകൾ മാറി കിട്ടുമോ? ദയവായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫേസ് പാക്ക് നിർദ്ദേശിക്കാമോ?

ഉത്തരം- ഹോർമോൺ പ്രശ്നം മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. എൻഡോക്രൈനോളജിസ്റ്റ‌ിനെ കണ്ട് ഫലപ്രദമായ ചികിത്സ നേടുക. പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള ഓർഗാനിക് ഫേഷ്യലുകൾ നല്ലതാണ്. എന്നാൽ മുഖക്കുരു ഉള്ള സ്‌ഥിതിയ്ക്ക് ഫേഷ്യലുകൾ ഒഴിവാക്കുക. കാരണം ഫേഷ്യലുകളിൽ സ്ക്രബ്ബിംഗ് ചേരുവകൾ ഉൾപ്പെടുന്നതിനാലാണ്. അത്തരം ചേരുവകൾ ചർമ്മത്തിൽ ഉരസി മുഖക്കുരു പ്രശ്നത്തെ കൂടുതൽ വഷളാക്കാം. മുഖത്ത് നിന്ന് അധിക എണ്ണ നീക്കം ചെയ്യാൻ ദിവസം 2-3 തവണ ആസ്ട്രിജന്‍റ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ഒരു ടീസ്‌പൂൺ മുൾട്ടാണി മിട്ടിയിൽ ആര്യവേപ്പില അരച്ചതും റോസ് വാട്ടറും ചേർത്ത് മുഖത്ത് പുരട്ടുക. മുഖം വൃത്തിയോടെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ചോദ്യം- ദിവസവും മേക്കപ്പ് ഇടുന്നത് ചർമ്മത്തിന് ദോഷം ചെയ്യുമോ?

ഉത്തരം- ദിവസവും മേക്കപ്പ് ഇടുന്നതുകൊണ്ട് ചർമ്മത്തിന് ദോഷമൊന്നുമുണ്ടാവുകയില്ല. എന്നാൽ അത് ശരിയായി നീക്കം ചെയ്തതില്ലെങ്കിൽ ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകുകയോ മുഖക്കുരുവിന് കാരണമാകുകയോ ചർമ്മനിറം മങ്ങിയതായി തോന്നിപ്പിക്കുകയോ ചെയ്യും. വാസ്തവത്തിൽ മേക്കപ്പ് മൂലം ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുകയില്ല. മറിച്ച് രാത്രിയിൽ മേക്കപ്പ് നീക്കം ചെയ്യാതിരിക്കുന്നതാണ് പ്രശ്നമുണ്ടാക്കുക. മേക്കപ്പിനുശേഷം ശരിയായ ക്ലെൻസർ, ടോണർ, മോയ്സ്ചറൈസർ എന്നിവ ഉപയോഗിച്ച് മുഖം വൃത്തിയാക്കുകയാണെങ്കിൽ ചർമ്മത്തിന് യാതൊരുവിധ ദോഷവും ഉണ്ടാവുകയില്ല. കൂടാതെ സ്വന്തം ചർമ്മത്തിനനുസരിച്ചുള്ള മികച്ച ക്വാളിറ്റിയിലുള്ള മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുകയെന്നുള്ളതും പ്രധാനമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...