എന്തായി ആന്‍റോച്ചാ പോയ കാര്യം? സോണിച്ചൻ ചോദിച്ചു. ഡാ ഉവ്വേ, ആ ബ്രോക്കർ പറയുന്നത് മണിമണി പോലൊരു ചെക്കൻ ഉണ്ടെന്നാ. തെങ്ങുമ്മൂട് കഴിഞ്ഞു കാരിച്ചാലിൽ കുര്യന്‍റെ മകൻ രമിത്ത്. അവനും നേരിട്ടറിയാവുന്നതും നൂറു ശതമാനവും ഉറപ്പ് ഉള്ളതുമായ കുടുംബമാണ്. പയ്യനിപ്പോൾ കോളേജിൽ സാറാവാനുള്ള പരീക്ഷ പാസ്സായി ഇന്‍റർവ്യൂ കഴിഞ്ഞു സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും റാങ്ക് ലിസ്‌റ്റും പ്രതീക്ഷിച്ചു നിൽക്കുവാ, ആ ജോലി ഇല്ലെങ്കിലും നൂറ് തലമുറയ്ക്കു തിന്നാനുള്ള വക കുര്യൻ ഉണ്ടാക്കി വച്ചിട്ടുണ്ട്.

"നിനക്കറിയില്ലല്ലോ സോണിച്ചാ കഴിഞ്ഞവർഷം കുരിശുപള്ളിയുടെ അവിടെ വച്ചു കാർ ആക്സിഡന്‍റിൽ മരിച്ചുപോയ പ്ലാന്‍റർ കുര്യനെ?"

“അറിയാം. അങ്ങേരെ അറിയാത്തതായി ആരാ ഉള്ളത് ഈ കോട്ടയത്ത് തന്നെ" സോണിച്ചൻ മറുപടി പറഞ്ഞു.

“ചെക്കൻ മാത്രെയുള്ളൂ. അവന് കൊള്ളാവുന്ന ബന്ധുബലവും പള്ളി ചർച്ചയും ഉള്ള ഒരു കുടുംബത്തിലെ പെണ്ണു മതിയെന്നാ പറഞ്ഞിരിക്കുന്നത്. ഞാൻ പറഞ്ഞു, വന്നു പെണ്ണിനെ കണ്ടോളാൻ. നാളെ വൈകുന്നേരം അവരിങ്ങു വരും ആലീസിനെ ഒന്നുകാണാൻ." "അതിനെന്താ ആന്‍റച്ചായാ വരട്ടെ. എല്ലാം ആന്‍റച്ചായാൻ തന്നെ നോക്കിയാൽ മതിയെന്ന് സോണിച്ചൻ മറുപടി പറഞ്ഞു.

പപ്പാ... ഇത്രേം പെട്ടെന്നൊരു പെണ്ണുകാണലോ.. എനിക്കൊന്നു ഒരുങ്ങാനുള്ള സമയം പോലുമില്ലാതെ? പിറകെ നിന്ന ആലീസ് ചോദിച്ചു.

പെണ്ണുകണ്ടിട്ട് അവരങ്ങുപോകും. പിന്നേ നിനക്കീ ചന്തം മതി ഈ കോട്ടയത്തുള്ള ഒരുമാതിരി ആൺപിള്ളാർക്ക് നീ സൗന്ദര്യത്തിൽ ക്ലിയോപാട്രയാണ്... അതുപോരെ എന്‍റെ മോൾക്ക്? സോണിച്ചൻ കനപ്പിച്ചുകൊണ്ട് ആലീസ്സിനോട് ചോദിച്ചു.

മ്മ്... അവളൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു. അവളെ നോക്കി ജോമോൻ അപ്പോൾ ചിരിച്ചുകൊണ്ട് കൊഞ്ഞനം കുത്തിക്കാണിച്ചു. അവൾ തിരിച്ചും. ഉച്ചക്കൊരു പ്ലേറ്റിൽ നിന്നും ആലീസും ജോമോനും ഭക്ഷണം വിളമ്പി കഴിക്കുന്നത് കണ്ട ആനി പറഞ്ഞു.

കല്യാണം നോക്കി തുടങ്ങി. ഇനിയെങ്കിലും അവന്‍റെ ചോറ് കട്ടുതിന്നാതെ നിനക്ക് വേറെ ഒരു പ്ലേറ്റിൽ നിന്നും കഴിച്ചൂടെ?

ഓ വേണ്ട മമ്മീ. അവൾ ചിരിച്ചു. ഇച്ചിരി കക്ക കൂടിയിങ്ങു ഇട്ടേക്കൂ...

ങാഹേ...? ആനി അവളുടെ ആർത്തി കണ്ടമ്പരന്നു.

അവള് കഴിക്കട്ടെ ഞങ്ങളിങ്ങനെ പണ്ടേ ശീലിച്ചു പോയതാ. ആനിയെ നോക്കി ജോമോൻ പറഞ്ഞു.

മ്മ് ഗുഡ്ബോയ്! ആലീസ് ചിരിച്ചു. രാത്രി പ്രാർത്ഥനയ്ക്ക് മുമ്പുള്ള ടിവി കാണലിൽ പതിവുപോലെ ജോമോന്‍റെ നെഞ്ചിൽ ചാരി സെറ്റിയിൽ ഇരുന്നു കൊണ്ട് ആലീസ് പറഞ്ഞു. എടാ ജോമോനെ...

എന്താ?

നാളെ വരുന്നവന് എന്നെ ഇഷ്ടപ്പെടുമോടാ?

ഇഷ്‌ടപ്പെടും.

അതെന്താ നിനക്കിത്രയുറപ്പ്?

നീ സുന്ദരിയാണ്.

പോ കള്ളം പറയാതെ.

സത്യം നീ ഭയങ്കര സുന്ദരിയാണ്. ഇത്രേം ഭംഗിയുള്ള വേറെയൊരു നസ്രാണി കൊച്ച് നമ്മുടെ പള്ളിയിൽ പോലുമില്ല. അപ്പോ പിന്നെ വരുന്നവൻ ആരായാലും നിന്നെ ഇഷ്ടപ്പെടും.

ഉറപ്പാണോ? അതോ നീ ഇങ്ങനെ പറഞ്ഞത് വിശ്വസിച്ചിട്ട് അവസാനം ഞാൻ ശശിയാകോ? ഞാൻ പറഞ്ഞത് സത്യമാണ്... നീ ഭയങ്കര സുന്ദരിയാണ് പോരെ.

മ്മ്.. അതുപറഞ്ഞ് അവന്‍റെ മുഖത്തേക്ക് അവൾ തലയുയർത്തി നോക്കി...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...