വിജയ് ജോസഫ് ചന്ദ്രശേഖർ തമിഴ്‌നാട് മുഖ്യമന്ത്രിയായതോടെ തമിഴ് രാഷ്ട്രീയം പുതു ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ബ്ലോക്ക് ബസ്‌റ്റർ മൂവി ക്ലൈമാക്സിനെപോലും വെല്ലുന്നതായിരുന്നു സൂപ്പർ സ്‌റ്റാർ ഇളയ ദളപതിയുടെ മുഖ്യമന്ത്രി കസേരയിലേക്കുള്ള ജൈത്രയാത്ര. കേവലം രണ്ട് വർഷംപോലും പ്രായമില്ലാത്ത ആ തമിഴഗ വെട്രി കഴകം എന്ന സ്വന്തം പാർട്ടിയുമായി മൊത്തം 108 സീറ്റുകളിലാണ് ടീം വിജയ് മിന്നുന്ന വിജയമുറപ്പിച്ച് അധികാരത്തിലേറിയത്. ബ്ലാക്ക് സ്യൂട്ട് അണിഞ്ഞ് സത്യപ്രതിജ്‌ഞ ചടങ്ങിന് എത്തിയതുപോലും സിനിമയിലെ രോമാഞ്ചജനകമായ രംഗം പോലെ ആവേശമുണർത്തുന്നതായി.

ആ ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗം വൈറലായി മാറിയിരുന്നു. ആക്ഷനും കട്ടുമില്ലാതെ സിനിമാ രംഗത്തെ വെല്ലുന്ന ഭാവപ്രകടനങ്ങളോടെയുള്ള തീപ്പൊരി പ്രസംഗം. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ വിജയ് പറഞ്ഞത് ജനമനസ്സുകളെ കോരിത്തരിപ്പിച്ചു. "ഞാൻ ദൈവത്തിന്‍റെ സന്ദേശവാഹകനല്ല. സാധാരണ ഒരു മനുഷ്യനാണ്. പക്ഷേ ജനങ്ങൾ എനിക്കൊപ്പം നിലകൊള്ളുകയാണെങ്കിൽ നമുക്ക് എന്തും നേടാനും എല്ലാ വെല്ലുവിളികളേയും ഒരുമിച്ച് നേരിടാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

വിജയ് എന്ന നടന്‍റെ ജീവിതയാത്ര ഒരു വമ്പൻ ഹിറ്റ് സിനിമ ക്ലൈമാക്സ് പോലെയാണ്. സത്യപ്രതിജ്‌ഞ ചടങ്ങിന് ശേഷം മുഖ്യമന്ത്രി കസേരയിലേക്കുള്ള സ്ളോമോഷനിനുള്ള വരവിനുമുണ്ടായിരുന്നു ഹീറോയിക് പരിവേഷം. വിജയ് ഏറ്റവും ഒടുവിലായി ചെയ്‌ത ചിത്രമാണ് ജനനായകൻ. ആ പേരും വിസ്‌മയമാവുകയാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയരുന്നത് മനസ്സിലുറപ്പിച്ചുള്ള മുന്നേറ്റത്തെയാണ് ആ പേര് സൂചിപ്പിക്കുന്നതെന്നാണ് നിരീക്ഷകരുടെ കണ്ടെത്തൽ.

ഒരു കാലത്ത് വിമർശനങ്ങൾ നേരിട്ട യുവതാരമായിരുന്നു വിജയ്, പിന്നീട് തമിഴ് സിനിമയിലെ "ഇളയ ദളപതിയായി മാറി. തമിഴ്നാട്ടിൽ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എംജിആർ, ജയലളിത തുടങ്ങിയവർക്ക് ശേഷം ജനഹൃദയങ്ങളിൽ നിന്ന് അധികാരത്തിലേക്കെത്തിയ പുതിയ മുഖമായി വിജയുടെ പലരും കാണുന്നു. ഒരുപാട് വൈകാരിക നിമിഷങ്ങൾ നിറഞ്ഞതായിരുന്നു സത്യപ്രതിജ്‌ഞ ചടങ്ങ്. മുഖ്യമന്ത്രി വിജയിയെ പൊതുസമൂഹവുമായി ഇഴചേർക്കുന്നതിൽ അച്‌ഛൻ എസ്.എ ചന്ദ്രശേഖർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സിനിമയിലൂടെ തുടക്കം. പിന്നീട് ഫാൻസ് സംഘടന. ശേഷം തമിഴഗ വെട്രി കഴകം (ടിവികെ) എന്ന പാർട്ടിയുടെ രൂപീകരണം. ഒടുവിലിതാ ഇപ്പോൾ മുഖ്യമന്ത്രി പദവിയും. 2009-ൽ വിജയ് മക്കൾ ഇയക്കം എന്ന ഫാൻസ് സംഘടന രൂപീകരിച്ചതിന് പിന്നിൽ ചന്ദ്രശേഖറായിരുന്നു. 2011-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്ക് വിജയ് മക്കൾ ഇയക്കം പിന്തുണ നൽകിയതോടെ സംഘടനയ്ക്ക് രാഷ്ട്രീയ നിറം ലഭിച്ചു. പിന്നീട് അദ്ദേഹം ഫാൻസ് സംഘടനയെ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ രാഷ്ട്രീയപ്പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ നീക്കം നടത്തുകയായിരുന്നു. ഇത് വിജയിയുടെ അറിവോടെ ആയിരുന്നില്ല. എന്നാൽ ഈ നീക്കത്തിൽ നീരസം തോന്നിയ വിജയ് പരസ്യപ്രസ്‌താവനയുമായി രംഗത്തെത്തി. തന്‍റെ പേരോ ചിത്രമോ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മാതാപിതാക്കൾക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തു. അതോടെ അവർക്കിടയിൽ അകൽച്ചയുണ്ടായി. 2023-ൽ അച്ഛ‌നും മകനും തമ്മിൽ വീണ്ടും അടുത്തു. ഒരു വർഷത്തിനകം തന്നെ അവർ ടിവികെ പാർട്ടി രൂപവൽക്കരിച്ചു. ചന്ദ്രശേഖറിന്‍റെ അസാധാരണ സ്വപ്നങ്ങളുടെ ഫലമായി വിജയ് മുഖ്യമന്ത്രി പദത്തിലേറി, ആ സ്വപ്നങ്ങൾ സാക്ഷാൽകരിക്കുന്നതിനായി അദ്ദേഹം മകനൊപ്പം അണിചേർന്നു. ചെന്നൈയിലെ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ വിജയ് സത്യപ്രതിജ്‌ഞ ചെയ്യുമ്പോൾ വേദിയുടെ മുൻ നിരയിലിരുന്ന ചന്ദ്രശേഖർ ആനന്ദക്കണ്ണീർ പൊഴിക്കുന്ന കാഴ്ച അഭിമാനത്തിന്‍റെയും വിജയത്തിന്‍റെയും പ്രതിഫലനമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...