ഐവറി വില്ല അതായിരുന്നു വില്ലിയങ്കിളിന്‍റെ വീടും നഴ്സറിയും ഉൾക്കൊള്ളുന്ന വിശാലമായ ഭൂമികക്ക് നല്കിയിരിക്കുന്ന പേര്. ഗേറ്റിനടുത്തുതന്നെ കമാനാകൃതിയുള്ള മരക്കാതൽ കൊണ്ടുണ്ടാക്കിയ പരസ്യപ്പലക കാണാം. പഴയ മട്ടിലുള്ള ആ എഴുത്തിലേക്ക് നോക്കി തെല്ലിട നിന്നശേഷം ഞാൻ ഗേറ്റു തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചു.

കൽപ്പാളികൾ വിരിച്ച നടപ്പാതക്കിരുവശവും പച്ചപ്പിന്‍റെ വിസ്തൃതിയും ഇളം തണവും. ജലം പുരണ്ട ഇളങ്കാറ്റ് അവിടമാകെ പടർന്നു പിടിച്ചിരുന്നു. ഞാൻ ആ പ്രദേശമാകെ ഒന്നു കണ്ണോടിച്ചു.

പച്ചമുറ്റിയ ചെടിപ്പടർപ്പുകളുടെ പെരുക്കം. രണ്ടു സ്ത്രീ ജോലിക്കാരികൾ മിറ്റത്തിരിക്കുന്നു.അവർ മണ്ണു നിറക്കലിന്‍റേയും തൈച്ചെടികളെ ചട്ടികളിലേക്ക് മാറ്റുന്നതിന്‍റെയും തിരക്കിലാണ്. പടർന്നു പന്തലിച്ചിരിക്കുന്ന മണിപ്ലാന്‍റുകൾ, പിന്നെ പല നിറമുള്ള പൂക്കളും തൂക്കിയിട്ടിരിക്കുന്ന പൂമുഖത്ത് ഞാൻ തെല്ലുനേരം സംശയിച്ചു നിന്നപ്പോഴേക്കും വാതിൽ തുറന്ന് വില്ലിയങ്കിൾ പ്രത്യക്ഷപ്പെട്ടു.

പഴയ കൗബോയ് വസ്ത്രധാരണത്തോടെ തന്നെ. അപ്പനൊടൊപ്പമുള്ള പഴയ കാലത്തിൽ നിന്നും അയാൾ ഇന്നിലേക്ക് പൊടുന്നനെ ഇറങ്ങി വന്നെന്ന പോലെ തോന്നിപ്പോയി. ക്ഷീണം മുഖത്തുണ്ട്, നെറ്റിയിൽ ചുളിവുകളുണ്ട്. പിന്നെ തലയിൽ ആ പഴയ വട്ടത്തൊപ്പിയില്ല, വസ്ത്രങ്ങൾ നിറം മങ്ങി നരച്ചിട്ടുണ്ട് അതേയുള്ളൂ വ്യത്യാസം.

എങ്കിലും അയാളിൽ നിന്ന് പഴയ ചടുലത കൈമോശം വന്നിട്ടില്ലെന്ന് എനിക്ക് തോന്നി. എന്നെക്കണ്ടതും ഞാനാരാണെന്ന് വില്ലിയങ്കിളിന് മനസ്സിലായി.

ചിരപരിചിതനെപ്പോലെ അയാൾ എന്‍റെ പേരു വിളിച്ചു ഹസ്തദാനം നല്കി. ഒറ്റനോട്ടത്തിൽത്തന്നെ എന്നെ മനസ്സിലായതിൽ തെല്ലു വിസ്മയം എനിക്കു തോന്നി.

പ്രായാധിക്യത്തെ മറികടക്കുന്ന അയാളുടെ പ്രസന്നമായ മുഖവും ചുറുചുറുക്കും മങ്ങാത്ത ഓർമ്മയും എനിക്ക് ഇഷ്ടപ്പെട്ടു. ഈ പച്ചപ്പിനിടയിലെ ജീവിതമാകാം ഈ ഊർജ്ജസ്വലതക്ക് നിദാനമെന്ന് എനിക്ക് തോന്നി. ഞാനപ്പോൾതന്നെ അക്കാര്യം പറയുകയും ചെയ്തു.

ഞാൻ വന്ന കാര്യം പറഞ്ഞപ്പോൾ അയാൾ എന്നെ അവിടം ചുറ്റിക്കാണാൻ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച് ഞാൻ അയാൾക്കൊപ്പം നടന്നു.
ഓരോ ചെടിയുടേയും അടുത്തു ചെന്ന് അതിന്‍റെ വിശദാംശങ്ങൾ അയാൾ വിവരിക്കാൻ തുടങ്ങി.

ഓരോ ചെടിയുടേയും സവിശേഷതകൾ വിസ്തരിച്ച് വിശദമാക്കുന്നതു കേട്ടപ്പോൾ ഇനി ഒരാഴ്ച കഴിഞ്ഞാലേ എനിക്ക് വീട്ടിലേക്ക് പോകാൻ കഴിയൂ എന്നെനിക്ക് ബോധ്യമായി. അത്രക്കു വിശദാംശങ്ങളായിരുന്നു ഓരോ ചെടിയെക്കുറിച്ചും അയാൾ പറഞ്ഞു തന്നത്.

ഒടുവിൽ എനിക്ക് വലിയ അളവിലുള്ള ചെടികളൊന്നും ഇപ്പോൾ വേണ്ട, വീട്ടിനകത്തും ബാൽക്കണിയിലും വയ്ക്കാവുന്ന ഏതാനും ചെടികളെ ആവശ്യമുള്ളൂ എന്നെനിക്ക് പറയേണ്ടി വന്നു.

അതുകേട്ടതും അയാളെന്നെക്കൂട്ടി വീടിന്‍റെ പിറകിലേക്ക് ധൃതിയിൽ നടന്നു. അവിടെ മനോഹരങ്ങളായ അലങ്കാരച്ചെടികളുടേയും വള്ളിപ്പടർപ്പുകളുടേയും സങ്കലനം ഞാൻ കണ്ടു.

അവ അടുക്കും വൃത്തിയോടെയും ഒരുക്കി വച്ചിരിക്കുന്നു. വില്ലിയങ്കിൾ വീണ്ടും വിശദാംശങ്ങളിലേക്ക് കടക്കാൻ ഒരുമ്പെട്ടെങ്കിലും ഞാൻ വേഗം പ്രഥമ ദൃഷ്ടിയിൽ ഇഷ്ടം തോന്നിയ ഏതാനും ചെടികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി.

വീടിനകത്തെ വായു ശുദ്ധീകരിക്കുന്നതെന്ന് വില്ലിയങ്കിൾ പറഞ്ഞ തൈ വിഭാഗത്തിലെ പലതരം നിറമുള്ള ചെടികളാണ് ഞാൻ തെരഞ്ഞെടുത്തത്. കാഴ്ചക്ക് അവ ആകർഷകമായിരുന്നു താനും. അതോടൊപ്പം ഒരു കിഴങ്ങു കാണിച്ചു തന്നത് എന്നെ ഏറെ ആകർഷിച്ചു. മുറിക്കകത്തെ വായു ശുദ്ധീകരിക്കാൻ കഴിവുള്ളതാണ് ആ ബൾബിൽ നിന്നും മുളക്കുന്ന വട്ടയിലകൾ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...