മൊബൈൽ ഫോൺ തുടർച്ചയായി റിംഗ് ചെയ്യുന്നു.... ആരാവും ഇങ്ങനെ വിളിക്കുന്നത്? അസ്വസ്‌ഥതയോടെ മമത സ്‌കൂട്ടർ നിർത്തി. സംശയിച്ചത് ശരിയായിരുന്നു, അത് മുത്തശ്ശി വിളിക്കുന്നതായിരുന്നു. നിരാശയോടെ മമത ഫോൺ കട്ട് ചെയ്‌ത് യാത്ര തുടർന്നു.

“എന്തിനാണ് എന്നെ വിളിച്ച് ശല്യപ്പെടുത്തുന്നത്? നിങ്ങൾ ദിവസം മുഴുവൻ വെറുതെ ഇരിക്കുകയായിരിക്കും..പക്ഷേ എനിക്ക് ഒരു ജോലിയുണ്ട്... അതും ഒരു സ്വകാര്യ സ്‌ഥാപനത്തിലാ ണ്. എന്‍റെ അച്ഛ‌ന്‍റെ കമ്പനിയല്ല, എനിക്ക് ഇഷ്‌ടമുള്ളത് ചെയ്യാൻ..." അര മണിക്കൂറിനുശേഷം മമത വീട്ടിലേക്ക് എത്തിയപ്പോൾ മുത്തശ്ശിയോട് ദേഷ്യപ്പെട്ടു.

“നീ ക്ലോക്ക് നോക്കു? രാത്രി 10 മണിയായി...ഞാൻ പിന്നെ വിഷമിക്കില്ലേ?" മുത്തശ്ശി ഗൗരി അവളുടെ കൈ പിടിച്ച് ക്ലോക്കിനടുത്തേക്ക് കൊണ്ടുപോയി.

"ഇങ്ങനെ ക്ലോക്ക് നോക്കി ബന്ധിക്കാൻ ഞാൻ കുഞ്ഞു കുട്ടിയല്ല... പിന്നെ മുത്തശ്ശി? എത്ര കാലം ഞാൻ നിങ്ങളെ നോക്കുംന്നാണ്?" എന്‍റെ ജീവിതകാലം മുഴുവൻ നിങ്ങളെ നോക്കിയേക്കാം എന്ന ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തിട്ടില്ല... എനിക്ക് സമാധാനമായി ജീവിക്കണം... മുത്തശ്ശിക്ക് അമ്മായിയുടെ വീട്ടിൽ പോയിക്കൂടെ.." മമത ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു. അവൾക്ക് മുത്തശ്ശിയുടെ പെരുമാറ്റം കണ്ടപ്പോൾ വെറുപ്പ് തോന്നി. അവൾ കൈ തട്ടിമാറ്റി. ഗൗരിക്ക് വേദന തോന്നി. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നിശബ്ദമായി കട്ടിലിൽ കിടന്നു. മമത ഇങ്ങനെ പെരുമാറുമെന്ന് അവർ പ്രതിക്ഷിച്ചിരുന്നില്ല. ശരീരത്തേക്കാൾ വേദനിച്ചത് അവരുടെ മനസ്സായിരുന്നു.

“കഴിഞ്ഞ പത്ത് വർഷമായി ഞാൻ എന്‍റെ ഹൃദയത്തോട് ചേർത്തുവെച്ച അതേ മമതയാണിത്." എന്‍റെ മകനെയും മരുകളെയും അപകടത്തിൽ നഷ്‌ടപ്പെട്ടത്തിനുശേഷം അവരുടെ അവസാനത്തെ ഈ ഓർമ്മക്കുറിപ്പ് സൂക്ഷിച്ചുവെക്കാൻ ഞാൻ എന്‍റെ ജീവിതം ചെലവഴിച്ചു, ഇപ്പോൾ, എനിക്ക് വയസായപ്പോൾ ഞാൻ അവൾക്ക് ഒരു ഭാരമായി തോന്നാൻ തുടങ്ങിയിരിക്കുന്നു.." ഗൗരി രാത്രി മുഴുവൻ അതൊക്കെ ഓർത്ത് ചിന്തിച്ചു കരഞ്ഞു. അവർ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. മമത അത് കാര്യമാക്കിയില്ല.

രാവിലെ ഗൗരി മകൾ രമയെ വിളിച്ച് രാത്രിയിലെ സംഭവങ്ങൾ വിവരിച്ചു. രമ ഉടൻ തന്നെ ഫോണിലൂടെ മമതയെ വിളിച്ചു വഴക്ക് പറഞ്ഞു. പക്ഷേ മമതയും അങ്ങോട്ട് ശകാരിച്ചു. കോപാകുലയായ രമ ഉച്ചകഴിഞ്ഞ് വീട്ടിലെത്തി ഗൗരിയെക്കൂടെ കൊണ്ടുപോയി. ഇതായിരുന്നു മമതയും ആഗ്രഹിച്ചത്. ഇപ്പോൾ അവൾ പൂർണ്ണമായും സ്വതന്ത്രയായിരുന്നു. അവൾക്കും ലോകേഷിനും ഇടയിൽ ഒരു തടസ്സവും ഉണ്ടാകില്ല. അവൾക്ക് അവനോടൊപ്പം സ്വതന്ത്രമായി കറങ്ങാം. ലോകേഷിനെ കുറിച്ച് ഓർത്തപ്പോൾ തന്നെ അവളുടെ കവിളുകൾ ചുവന്നു. ലോകേഷാണ് അവളുടെ ബോസ്. 40 വയസ്സുള്ള ലോകേഷിന്‍റെയും 25 വയസ്സുള്ള മമതയുടേയും പ്രണയം പ്രായം നോക്കുന്നില്ലല്ലോ. എങ്ങനെയോ അത് സംഭവിക്കുന്നു...

ലോകേഷ് വിവാഹിതനാണ്, പക്ഷേ ഭാര്യയെ നഗരത്തിൽ അയാൾ കൂടെ നിർത്താറില്ല. ഗ്രാമത്തിലുള്ള മാതാപിതാക്കളെ ഭാര്യയാണ് പരിപാലിക്കുന്നത്. ലോകേഷിന് രണ്ട് കുട്ടികളുണ്ട്. പക്ഷേ മമതയ്ക്ക് അവരുമായി ഒരു ബന്ധവുമില്ല. ലോകേഷിനോട് അവൾക്ക് പ്രണയ ഭ്രാന്താണ്. ലോകേഷിന്‍റെ ആലിംഗനത്തിൽ നിന്ന് മോചിതയായി ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവൾക്ക് അവനെ വിട്ടുപിരിയാൻ പോലും വിഷമം തോന്നുന്നു. കാരണം അവൻ ഒരു ഭ്രാന്തനെപ്പോലെ അവളെ തുറിച്ചുനോക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...