ആവർത്തിച്ചുള്ള മൈഗ്രെയ്ൻ തലവേദന പരിഹരിക്കാനാണ് നടൻ ആമിർ ഖാൻ ആന്‍റി- ഇൻഫ്ളമേറ്ററി ഡയറ്റ് തുടങ്ങിയത്... എന്നാൽ താൻ പിന്തുടരാൻ തുടങ്ങിയ ഡയറ്റിന് നന്ദി പറയുകയാണ് അദ്ദേഹം. കാരണം തനിക്ക് 18 കിലോ ഭാരം കുറഞ്ഞതായി താരം അഭിമുഖത്തിൽ വെളിപ്പെടുത്തി. ഭക്ഷണ ക്രമത്തിലൂടെ നടൻ മൈഗ്രെയിൻ ഗണ്യമായി കുറയ്ക്കുക മാത്രമല്ല, അനാവശ്യമായ തടി "സ്വതവേ" ഒഴിവാക്കുകയും ചെയ്തു. “ആരോഗ്യപരമായ കാരണങ്ങളാൽ ഞാൻ പിന്തുടരുന്ന പുതിയ ഡയറ്റ് എനിക്ക് മാജിക് പോലെ പ്രവർത്തിക്കുന്നു." എന്ന് അദ്ദേഹം പറയുന്നു.

എന്താണ് ആന്‍റി-ഇൻഫ്ളമേറ്ററി ഡയറ്റ്?

ആന്‍റി- ഇൻഫ്ളമേറ്ററി ഡയറ്റ് പാറ്റേൺ സൂചിപ്പിക്കുന്ന് പോലെ പ്രത്യേക ഭക്ഷണക്രമമല്ല. ഒരു നിശ്‌ചിത കാലയളവിൽ പൊണ്ണത്തടിയിലേക്ക് നയിച്ചേക്കാവുന്ന നീർവീക്കം നിയന്ത്രണത്തിലാക്കുക എന്നതാണ് ആശയം. അൾട്രാ- പ്രോസസ്സ് ഭക്ഷണങ്ങൾ പോലുള്ള നീർവീക്കം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്ന ഭക്ഷണ രീതി ആണ്. ബ്രെഡ്, ധാന്യങ്ങൾ, പാസ്‌ത പോലുള്ള പോഷകമൂല്യം കുറവുള്ളതും ഉപ്പും പഞ്ചസാരയും കൂടുതലായി ചേർത്തതുമായ എന്തും ശരീരത്തിൽ വീക്കം ഉണ്ടാക്കുമെന്ന് ഹാർവാർഡ് ഹെൽത്ത് പറയുന്നു. “ഏറ്റവും വലിയ കുറ്റവാളി മധുരം ചേർക്കുന്ന എന്തും ആണ്. അത് പഞ്ചസാരയോ മധുരം ചേർക്കാൻ ഉപയോഗിക്കുന്ന ഏതെങ്കിലും സംയുക്‌തങ്ങളോ ആകട്ടെ." ഹാർവാർഡ് ടിഎച്ച്എൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ന്യൂട്രീഷൻ പ്രൊഫസർ എറിക് റിം പറയുന്നു.

ആന്‍റി- ഇൻഫ്ളമേറ്ററി ഡയറ്റ് എങ്ങനെ പ്രവർത്തിക്കുന്നു

ആന്‍റി- ഇൻഫ്ളമേറ്ററി ഡയറ്റ് ശരീരത്തിലെ കുറഞ്ഞ ഗ്രേഡ് വീക്കം ശമിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും, ലീൻ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും (ഒമേഗ-3) പോലുള്ള മുഴുവൻ ഭക്ഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംസ്ക്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ ഉപഭോഗം ഇത് പരിമിതപ്പെടുത്തുന്നു. ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നതിനാൽ ഇത് പലപ്പോഴും മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിന് സമാനമായ തത്വങ്ങൾ പാലിക്കുന്നു.

ആന്‍റി- ഇൻഫ്ളമേറ്ററി ഡയറ്റ് പ്രകാരം ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം ശരീരഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. കാരണം വീക്കം മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് സംഭരണം വർദ്ധിപ്പിക്കുകയും ചെയ്യും. വീക്കം കുറയുമ്പോൾ, ഇൻസുലിൻ നന്നായി പ്രവർത്തിക്കുകയും ശരീരം കൊഴുപ്പ് കൂടുതൽ എളുപ്പത്തിൽ കത്തിക്കുകയും ചെയ്യും. അത്തരം ഭക്ഷണങ്ങൾ പോഷക സമൃദ്ധവുമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു. സ്ഥിരമായ ഭക്ഷണശീലങ്ങൾ, നിയന്ത്രണം, അച്ചടക്കം എന്നിവ കാലക്രമേണ ഫലങ്ങൾ കൂടുതൽ ശക്തമാക്കുന്നു. കൊഴുപ്പ് എളുപ്പത്തിൽ കത്തിക്കാൻ സഹായിക്കുന്ന ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടേയും അടിവയറ്റിൽ കൊഴുപ്പ് സംഭരിക്കുന്ന കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകൾ കുറയ്ക്കുന്നതിലൂടേയും വേഗത്തിൽ വിശപ്പ് മാറ്റുന്ന ഭക്ഷണം കഴിക്കുന്നത് വഴിയും മികച്ച മെറ്റബോളിസത്തിലേക്ക് മാറാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...