നാരങ്ങാ സ്ലൈസ് അച്ചാർ

ചേരുവകൾ

നാരങ്ങ-  500 ഗ്രാം

കടുകെണ്ണ-  400 ഗ്രാം

അച്ചാർ മസാല-  250 ഗ്രാം

കായം-  കാൽ ടീ‌സ്പൂൺ

പച്ചമുളക്-  8 എണ്ണം അരിഞ്ഞത്

ഉപ്പ്-  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നാരങ്ങ കഴുകി തുടച്ച് നേർത്ത വൃത്താകൃതിയിൽ കഷ്ണങ്ങളാക്കി മുറിക്കുക. ഉള്ളിലുള്ള കുരു നീക്കം ചെയ്യുക. ചീനച്ചട്ടിയിൽ കടുകെണ്ണ ചൂടാക്കി തീ ഓഫ് ചെയ്ത ശേഷം എണ്ണയിൽ കായം, അച്ചാർ മസാല, നാരങ്ങ, പച്ചമുളക്, ഉപ്പ് എന്നിവയിട്ട് നന്നായി ഇളക്കി ചേർക്കുക. തയ്യാറാക്കിയ അച്ചാർ തണുത്ത ശേഷം ചില്ല് ഭരണിയിൽ നിറച്ച് വെയിലത്ത് വയ്ക്കുക. 15-20 ദിവസത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.

ബേബി കോൺ അച്ചാർ

ചേരുവകൾ

ബേബി കോൺ-  1 കപ്പ്

പച്ചമുളക്-  2,3 എണ്ണം അരിഞ്ഞത്

മുളകുപൊടി-  കാൽ ടീസ്‌പൂൺ

ഗരം മസാല-  കാൽ ടീസ്‌പൂൺ

വെളുത്തുള്ളി-  2 അല്ലി അരിഞ്ഞത്

മഞ്ഞൾപ്പൊടി-  കാൽ ടീസ്‌പൂൺ

നാരങ്ങാ നീര്-  അര ടീസ്‌പൂൺ

കടുക് പൊടിച്ചത്-  കാൽ ടീസ്‌പൂൺ

കടുകെണ്ണ-  കാൽ കപ്പ്

ഉപ്പ്-  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബേബി കോൺ കഴുകി ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ച് 1-2 മിനിറ്റ് നേരം വെള്ളത്തിൽ തിളപ്പിക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി, പച്ചമുളക്, ബാക്കിയുള്ള മസാലകൾ, ഉപ്പ് എന്നിവ ചേർക്കുക. തുടർന്ന് അതിൽ ബേബി കോൺ, നാരങ്ങാ നീര് എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. തണുത്ത ശേഷം ജാറിൽ നിറച്ച് സൂക്ഷിക്കുക.

ഈന്തപ്പഴം അച്ചാർ

ചേരുവകൾ

ഈന്തപ്പഴം-  ഒരു കപ്പ്

ചെറിയ ഉള്ളി-  അരക്കപ്പ് (അരിഞ്ഞത്)

പച്ചമുളക് നടുവെ പിളർന്നത്-  8 എണ്ണം

ഇഞ്ചി-  രണ്ട് വലിയ കഷ്‌ണം ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി-  2 വലിയ ചുള

കാശ്മീരി മുളകുപൊടി-  ഒരു ടേബിൾ

മഞ്ഞൾപ്പൊടി-  കാൽ ടീസ്‌പൂൺ

കായം-  കാൽ ടീസ്‌പൂൺ

കടുക്-  വറുത്തിടാൻ

ശർക്കര-  50 ഗ്രാം

വാളൻപുളി-  നെല്ലിക്ക വലിപ്പത്തിൽ (കുതിർത്ത് പിഴിഞ്ഞെടുത്തത്)

കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണയൊഴിച്ച് ഉള്ളി ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി അതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവയിട്ട് വഴറ്റി ബാക്കി പൊടികൾ ചേർത്ത് ഒന്നൂടെ വഴറ്റുക അതിലേയ്ക്ക് പുളി പിഴിഞ്ഞത് അരിച്ചൊഴിക്കുക. തുടർന്ന് കുരു കളഞ്ഞ ഈന്തപ്പഴം ചേർത്ത് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ശർക്കരയും ചേർത്ത് നന്നായി കുറുകി വരുമ്പോൾ വാങ്ങി വെച്ച് കടുകും വേപ്പിലയും താളിക്കുക.

സ്റ്റഫ്ഡ് റെഡ് ചില്ലി അച്ചാർ

ചേരുവകൾ

ബജി മുളക്-  ഒരു കിലോ

പെരുംജീരകം-  50 ഗ്രാം

ഉലുവ- 1 ടേബിൾ ‌സ്പൂൺ

മാങ്ങാപ്പൊടി-  ഒന്നേകാൽ ടേബിൾസ്‌പൂൺ

പഞ്ചസാര-  1 ടേബിൾ സ്‌പൂൺ

ഉപ്പ്-  2 ടേബിൾ സ്‌പൂൺ

മഞ്ഞൾപ്പൊടി-  2 ടേബിൾ സ്‌പൂൺ

വിനഗർ-  2 ടേബിൾ സ്പൂൺ

കടുകെണ്ണ-  2 ടേബിൾ സ്പൂൺ

കരിഞ്ചീരകം-  1 ടീസ്‌സ്പൂൺ

കായം-  1 ടീസ്‌പൂൺ

കടുകെണ്ണ-  250 ഗ്രാം മുകളിൽ ഒഴിക്കാൻ

തയ്യാറാക്കുന്ന വിധം

മുളക് കഴുകി തുടച്ച് 2 മുതൽ 3 ദിവസം വെയിലത്തിട്ട് ഉണക്കുക. പാൻ ചൂടാക്കി പെരുംജീരകം ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക. തുടർന്ന് അത് മാറ്റി വച്ച് അതേ പാനിൽ ഉലുവ വറുക്കുക. ശേഷം കരിഞ്ചീരകവും വറുത്ത് മാറ്റി വയ്ക്കുക. പെരുംജീരകം, ഉലുവ, പഞ്ചസാര എന്നിവ മിക്‌സറിൽ പൊടിച്ചെടുക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...