മത്സ്യം കഴിക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങളെന്താണ് കഴിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാസവസ്‌തുക്കൾ മനുഷ്യ വിസർജ്യങ്ങൾ അല്ലെങ്കിൽ പിന്നെ പ്ലാസ്‌റ്റിക്!

കുറച്ച് നാള്‍ മുമ്പ് മറൈൻ പൊല്യൂഷൻ ബുള്ളറ്റിനിൽ പ്ലിമോത്ത് യൂണിവേഴ്സിറ്റി ഒരു റിപ്പോർട്ട് നൽകുകയുണ്ടായി. ഇംഗ്ലണ്ടിലെ സമുദ്ര തീരങ്ങളിൽ പിടിക്കുന്ന മൂന്നിലൊന്ന് മത്സ്യങ്ങളിൽ നിറയെ പ്ലാസ്‌റ്റിക് കാണപ്പെടുന്നു എന്നായിരുന്നു റിപ്പോർട്ട്. ഇത് അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ മാത്രം കാര്യമല്ല.

ലോകത്തെ മുഴുവൻ സമുദ്രതീരങ്ങളിലും സമുദ്രോപരിതലത്തിലും പ്ലാസ്‌റ്റിക് അംശങ്ങൾ വലിയ അളവിൽ വ്യാപിച്ചിരിക്കുന്നു എന്നാണ് ശാസ്‌ത്രജ്‌ഞനായ റിച്ചാർഡ് തോംസൺ നടത്തിയ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്ലാസ്‌റ്റിക് അംശങ്ങൾ ജീവികളുടെ ശരീരത്തിൽ സ്വന്തമായ ഒരിടമുണ്ടാക്കുന്നുവെന്ന് ഇതിൽ വ്യക്‌തമാക്കുന്നു.

ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം

പ്ലിമോത്ത് സമുദ്ര തീരത്ത് നിന്നും 10 കി.മീ. ഉള്ളിൽ ചെന്ന് 504 മത്സ്യങ്ങളെ പിടിക്കുകയുണ്ടായി. മത്തി, അയല, ഡോറി, റെഡ് ഗനാർഡ് തുടങ്ങിയ മത്സ്യങ്ങൾ... ഇവയിൽ 184 മത്സ്യങ്ങളുടെ ദഹനേന്ദ്രിയത്തിൽ നിന്നും 1 മുതൽ 15 വരെ പ്ലാസ്‌റ്റിക് കഷണങ്ങൾ കണ്ടെത്തിയിരുന്നു. മറ്റ് തരത്തിലുള്ള 351 പ്ലാസ്‌റ്റിക് അംശങ്ങളും മത്സ്യങ്ങളുടെ ശരീരത്തിൽ കണ്ടെത്തുകയുണ്ടായി.

പ്ലാസ്‌റ്റിക് കുപ്പി, പോളിത്തീൻ, സ്‌റ്റെറോഫോം (ഒരു തരം തെർമോകോൾ) പ്ലാസ്‌റ്റിക് കയ്യുറ, അടപ്പ്, ഫോമിന്‍റെ പാക്കേജിംഗ് ഐറ്റം, പ്ലാസ്‌റ്റിക് ചരട്, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് വല, മുട്ട വയ്‌ക്കുന്ന പ്ലാസ്‌റ്റിക് അറ, ലൈറ്റർ, സ്‌ട്രോ, കോസ്‌മെറ്റിക്, സാനിറ്ററി ഉൽപന്നങ്ങൾ മുതലായവയാണ് അവയിലധികവും ഉണ്ടായിരുന്നത്.

ഇത് കൂടാതെ സിഗരറ്റ് അവശിഷ്‌ടങ്ങളും വലിയ അളവിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചത്ത ചില മത്സ്യങ്ങളുടെ ശരീരത്തിൽ നിന്നും മെറ്റൽ കൊണ്ടുള്ള അടപ്പും ചില്ല് കഷണങ്ങളും പുറത്തെടുത്തിരുന്നു. ഈ മത്സ്യങ്ങളെല്ലാം തന്നെ മനുഷ്യരുടേയും മറ്റ് ജീവികളുടെയും പ്രിയപ്പെട്ട ഭക്ഷ്യവസ്‌തുവാണ്.

പ്ലാസ്‌റ്റിക്കിന്‍റെ സ്രോതസ്സ്

2011ൽ യുകെയിലെ സൂപ്പർ മാർക്കറ്റുകൾ ഏകദേശം എട്ട് കോടി നേർത്ത പോളിത്തീൻ ബാഗുകളാണ് ആളുകൾക്ക് നൽകിയത്. 2010ൽ ഉപയോഗിച്ച ബാഗുകളെ അപേക്ഷിച്ച് 5.4 ശതമാനം കൂടുതലായിരുന്നുവത്. ഇന്ന് യുകെയിലെ ഓരോ കടയും മാസത്തിൽ ഏകദേശം പതിനൊന്ന് പ്ലാസ്‌റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്. ഒടുവിൽ അത് മത്സ്യങ്ങളുടെ തീറ്റയായി മാറാറുമുണ്ട്.

കോസ്‌മെറ്റിക് ഉൽപാദിപ്പിക്കുന്ന കമ്പനികൾ ചെറിയ ചെറിയ പാർട്ടിക്കിൾസിന്‍റെ രൂപത്തിൽ പ്ലാസ്‌റ്റിക് ഉപയോഗിക്കാറുണ്ട്. ഇത് കടലിൽ ചെല്ലുമ്പോൾ അനായാസം മത്സ്യങ്ങളുടെ ഭക്ഷണമായി മാറുന്നു.

പ്ലാസ്‌റ്റിക് വേസ്‌റ്റ് അപകടകരം

2010ൽ അമേരിക്കയിൽ 31 ലക്ഷം ടൺ പ്ലാസ്‌റ്റിക് വേസ്‌റ്റാണ് കുന്നുകൂടിയത്. അവയിൽ 92 ശതമാനം ഭാഗം സമുദ്രത്തിൽ തള്ളുകയാണ് ഉണ്ടായത്. 2011ൽ ശാസ്‌ത്രജ്‌ഞർ പസിഫിക് മഹാ സമുദ്രത്തിൽ നിന്നും പിടിച്ച 10 ശതമാനം ലാന്‍റേൺ മത്സ്യങ്ങളിലും പ്ലാസ്‌റ്റിക് കണ്ടെത്തിയിരുന്നു. ലാന്‍റേൺ മത്സ്യങ്ങളിൽ ഭൂരിഭാഗത്തേയും വലിയ മത്സ്യങ്ങൾ തിന്നുകയാണ് ചെയ്യുക. ഈ മത്സ്യങ്ങളാകട്ടെ മനുഷ്യന്‍റെ പ്രിയ ഭക്ഷണവുമാണ്.

സാൻഡിയാഗോയിലെ സ്‌ക്രിപ്‌സ് ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഓഷിയാനോഗ്രാഫി നടത്തിയ ഒരു പഠനത്തിൽ വടക്കൻ പസിഫിക് സമുദ്രത്തിന്‍റെ മധ്യഭാഗത്തെ ആഴമേറിയ ഭാഗങ്ങളിൽ കണ്ടെത്തിയ മത്സ്യങ്ങൾ വർഷത്തിൽ 24,000 ടൺ പ്ലാസ്‌റ്റിക് തിന്നുന്നതായി കണ്ടെത്തിയിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...