സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശാരീരികവും മാനസികവുമായ ക്ഷമതകളേയും വൈവിധ്യങ്ങളേയും സംബന്ധിച്ച് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമൊക്കെ പഠനങ്ങൾ നടന്നു വരികയാണ്. അമേരിക്കകാരനായ ഡോ. മരിയൻ ലിഗേറ്റോയുടെ ഇത് സംബന്ധിച്ചുള്ള വൈ മെൻ നെവർ റിമംബർ ആന്‍റ് വുമൺ നെവർ ഫോർഗറ്റ് (പുരുഷൻ എന്തുകൊണ്ട് ഒരിക്കലും ഓർക്കുന്നില്ല സ്‌ത്രീകളെന്തുകൊണ്ട് ഒരിക്കലും മറക്കുന്നില്ല) എന്ന പുസ്‌തകം വൈദ്യശാസ്‌ത്രത്തിന്‍റെ മുഖം തന്നെ മാറ്റിയിരിക്കുകയാണ്. ഇത് സ്‌ത്രീയുടെയും പുരുഷന്‍റെയും ശാരീരികവും മാനസികവുമായ വ്യത്യസ്‌തതകൾക്കനുസരിച്ച് ചികിത്സാ മാനദണ്ഡം തയ്യാറാക്കുന്നതിൽ വൈദ്യശാസ്‌ത്രം വിജയിച്ചു. അത് ലോകത്തിന് തന്നെ മഹത്തായ നേട്ടമായി.

79 കാരനായ ലിഗേറ്റോ ഹൃദ്‌രോഗ സംബന്ധമായ പഠനത്തിനു ശേഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും മസ്‌തിഷ്‌കത്തെക്കുറിച്ച് പഠിക്കുകയുണ്ടായി. ലിഗേറ്റോയുടെ പുസ്‌തകങ്ങളിൽ സ്‌ത്രീപുരുഷന്മാരുടെ ക്ഷമതയേയും വ്യത്യസ്‌തതകളേയും കുറിച്ച് കൗതുകകരമായ നിരീക്ഷണങ്ങൾ ഉണ്ട്. അവയിൽ എടുത്ത് പറയുന്ന ചില യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്.

ഓർമ്മ

പൊതുവെ സ്‌ത്രീകളുടെ ഓർമ്മശക്‌തി പുരുഷന്മാരെ അപേക്ഷിച്ച് മികച്ചതായിരിക്കുമത്രേ. സ്‌ത്രീകളുടെ മസ്‌തിഷ്‌കത്തിന്‍റെ ഏതാനും ഭാഗങ്ങളിൽ രക്‌തപ്രവാഹ നിരക്ക് കൂടുതലായിരിക്കുന്നതാണ് ഇതിന് കാരണം.

ഭാഷ സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിക്കുന്ന മസ്‌തിഷ്‌കത്തിന്‍റെ ഭാഗത്ത് രക്‌തപ്രവാഹ നിരക്ക് കൂടുതലായിരിക്കും. കുട്ടിക്കാലത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ, പ്രത്യേകിച്ചും വികാരതീവ്രമായ അനുഭവങ്ങൾ അതുകൊണ്ടാണ് സ്‌ത്രീകൾ കൂടുതൽ ഓർത്തുവയ്‌ക്കുന്നത്.

ഭാഷാ നൈപുണ്യം

ഭാഷയുമായി ബന്ധപ്പെട്ടുള്ള വ്യാകരണം, ലേഖനം, സംഭാഷണം തുടങ്ങിയ കാര്യങ്ങളിൽ സ്‌ത്രീകൾ വളരെ വിദഗ്‌ദ്ധരായിരിക്കും. സ്‌ത്രീകളുടെ മസ്‌തിഷ്‌കത്തിന്‍റെ ഭാഗത്ത് നെർവ് ട്രാൻസ്‌മിറ്റർ ഡോപമൈനിന്‍റെ അളവ് കൂടുതലായിരിക്കും. ഭാഷ സംബന്ധിച്ചുള്ള സജീവങ്ങളായ നെർവ് കോശങ്ങൾ സ്‌ത്രീകളുടെ മസ്‌തിഷ്‌കത്തിൽ അധികമായിരിക്കും.

സിക്‌സ്‌ത് സെൻസ്

ത്രീഡി വസ്‌തുക്കളുടെ ചലനങ്ങൾ അല്ലെങ്കിൽ സഞ്ചാരത്തെക്കുറിച്ച് പുരുഷന്മാർ നല്ലവണ്ണം മനസ്സിലാക്കും. ഗ്ലാസ് ചരിച്ചുവച്ചാൽ വെള്ളത്തിന്‍റെ ഉപരിതലം എങ്ങനെയാവും ഉണ്ടാവുകയെന്ന് പുരുഷന്മാരോട് ചോദിച്ചാൽ വെള്ളത്തിന്‍റെ ഉപരിതലം പ്രതലത്തിന് സമാന്തരമായിരിക്കുമെന്ന ശരിയായ ഉത്തരമാവും ഭൂരിഭാഗം പുരുഷന്മാർക്കും പറയാനുണ്ടാവുക. എന്നാൽ സ്‌ത്രീകളിൽ 50 ശതമാനം പേർ തെറ്റായ ഉത്തരമാവും നൽകുക.

ഭാവ പ്രകടനങ്ങൾ

മുഖത്ത് പ്രകടമാവുന്ന ഭാവഹാവാദികളെ പ്രത്യേകിച്ചും നിശ്ശബ്‌ദമായിരിക്കുമ്പോഴുള്ളവയെ മനസ്സിലാക്കാൻ പുരുഷന്മാർക്ക് പ്രയാസമായിരിക്കും. എന്നാൽ സ്‌ത്രീകളാകട്ടെ ഇക്കാര്യത്തിൽ വളരെ കാര്യക്ഷമമായിരിക്കും. പുരുഷന്മാർക്ക് പിടികിട്ടാത്ത രീതിയിലാവും സ്‌ത്രീകൾ സ്വന്തം മുഖഭാവങ്ങൾ പ്രകടമാക്കുക. അതുകൊണ്ട് സ്‌ത്രീകൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവരത് പുരുഷന്മാരോട് തുറന്ന് പറയാനാവും ആഗ്രഹിക്കുക.

കേൾവി ശക്‌തി

എന്തെങ്കിലും കാര്യം കേൾക്കുമ്പോൾ പുരുഷന്മാർ തങ്ങളുടെ മസ്‌തിഷ്‌കത്തിന്‍റെ ഒരു വശത്തെ ഒരു മേഖലയാവും വിനിയോഗിക്കുക. എന്നാൽ സ്‌ത്രീകൾ മസ്‌തിഷ്‌കത്തിന്‍റെ രണ്ട് ഭാഗത്തുള്ള മേഖലകൾ വിനിയോഗിക്കും. അതുകൊണ്ട് ശ്രദ്ധയില്ലെങ്കിൽ കൂടി കേൾക്കുകയെന്ന ധർമ്മം അവർക്ക് എളുപ്പമുള്ള ജോലിയായിരിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...