ജാതിയുടെ പേരിലും മതത്തിന്‍റെ പേരിലും നിറത്തിന്‍റെ പേരിലും പേരിന്‍റെ പേരിലും വിവേചനം അനുഭവിക്കുന്നവർ അനവധിയാണ്. സോഷ്യൽ മീഡിയകളിലും ഈ വിവേചനം ശക്‌തമാണ്. നവമാധ്യമ കാലഘട്ടത്തിലും ദളിതനെ നശിപ്പിക്കുക, പാർശ്വവൽക്കരിക്കുക എന്ന?ഉദ്ദേശത്തോടുകൂടി ആസൂത്രണം ചെയ്യുന്ന കാര്യങ്ങൾ പലരേയും തളർത്തുന്നു. ചിലർ പക്ഷേ ഇതിനെയെല്ലാം മറികടന്ന് സംഘശക്‌തിയുടെ ബലത്തിൽ പടപൊരുതുന്നുണ്ട്. കാർത്തു രമ്യ അതിലൊരാളാണ്. ഒറ്റയ്ക്കും അല്ലാതെയും എല്ലാത്തരം മനുഷ്യവിരുദ്ധമായ കാര്യങ്ങളോടും ഉറക്കെ ശബ്ദിക്കുന്നവൾ.

സാഹിത്യ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും ഒരേപോലെ കൊണ്ടുപോവുന്ന  രമ്യ തയ്യൽക്കാരിയാണ്. ഇപ്പോൾ ആങ്ങള രാജീവും (28) അമ്മൂമ്മ ഓമനയ്ക്കും (86)  ഒപ്പമാണ് കഴിയുന്നത്. ആങ്ങള കൂലിപ്പണിക്കാരനാണ്. അമ്മൂമ്മയ്ക്ക് വാർദ്ധക്യകാല അവശതകൾ ഏറെയുണ്ട്. രണ്ട് അപകടങ്ങൾ സംഭവിച്ചത് മൂലം രമ്യയ്ക്ക് കുറേയേറെ ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ വലിയ ജോലികൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇപ്പോഴും ചികിത്സ നടക്കുന്നുണ്ട്. കാർത്തു രമ്യ തന്‍റെ സംഘർഷഭരിതമായ ദളിത് ജീവിതം വിവരിക്കുന്നു.

രമ്യയുടെ കുട്ടിക്കാലം, പഠനകാലം അതു കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചു പറയാമോ?

ആങ്ങളയുടെ വരുമാനത്തിലാണ് ഇപ്പോൾ ഞങ്ങള് ജീവിച്ചു പോകുന്നത്. എന്‍റെ കുട്ടിക്കാലം പട്ടിണിയും അതിലുപരി അവഗണനകൾ നിറഞ്ഞതുമായിരുന്നു. അമ്മയുടെ കണ്ണീരും രോഗാവസ്‌ഥകളും വീട്ടിലെ അനിശ്ചിതാവസ്‌ഥകളും കണ്ടുള്ളൊരു കുട്ടിക്കാലം. പക്ഷേ വയലേലകളും കശുമാവിടങ്ങളും മാങ്ങാച്ചുനകളുമറിഞ്ഞ് ആഘോഷിച്ചിരുന്നു ഞാനെന്‍റെ ബാല്യം. നാളത്തെ എന്‍റെ വരുംതലമുറയ്ക്ക് സ്വപ്നം പോലും കാണാനാവാത്തൊരു ബാല്യ-കൗമാര കാലങ്ങൾക്കുടമയാണ്. ഞാനതിൽ അഭിമാനിക്കുന്നു. ആ നല്ല കാലങ്ങളും പ്രകൃതിയും മാറിയതിൽ സങ്കടവുമുണ്ട്, പഠനകാലത്ത് നോട്ടെഴുതാൻ ബുക്കില്ലാതെയും  പുസ്തകങ്ങളില്ലാതെയും ക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെടുകയും പരീക്ഷയെഴുതുമ്പോൾ പേനയിലെ മഷി തീർന്ന് പരീക്ഷാഹാളിൽ നിന്ന് ഇറങ്ങി പോരേണ്ട അവസ്‌ഥകളും അനുഭവിച്ചിട്ടുണ്ട്.

വീട്ടിലെ ദരിദ്രാവസ്‌ഥയിൽ മനംനൊന്ത് പതിനൊന്നാം വയസ്സിൽ പഠിത്തം നിർത്തി അണ്ടിയാപ്പീസിൽ ജോലിക്ക് പോയിട്ടുണ്ട്. അവിടെ നിന്ന് അമ്മയുടെ ഒരകന്ന ബന്ധുവും സുപ്രഭ ടീച്ചറും ചേർന്നാണെന്നെ വീണ്ടും സ്ക്കൂളിലെത്തിച്ചത്. പത്താം ക്ലാസ്സിൽ വലുതായി പഠിക്കാതെ പോയി പരീക്ഷയെഴുതീട്ടും ഞാൻ ജയിച്ചു. അപ്പോഴേക്കും അമ്മയ്ക്ക് കാൻസർ മൂർച്ഛിച്ചിരുന്നു. വേദന സഹിക്കാനാവാതെ ഞങ്ങളുടെ അമ്മ ആത്മഹത്യ ചെയ്യുന്നത് ഓണാഘോഷസമയത്താണ്. പിന്നീട് കുഞ്ഞനുജനെയും രോഗിയായ അമ്മൂമ്മയെയും സംരക്ഷിക്കേണ്ട ചുമതല എനിക്കായി.

തുടർപഠനമെന്നത് ആഗ്രഹം മാത്രമായി ഞാൻ ജോലിക്ക് ഇറങ്ങി. ആദ്യം പോയത് അടുക്കള ജോലിക്കാണ്. പഠിച്ച് ഒരു നഴ്സാകണമെന്ന ആഗ്രഹം മനസ്സിലങ്ങനെ കിടപ്പുണ്ടായിരുന്നു. അങ്ങനെയിരിക്കെ കൊല്ലം റോട്ടറി ക്ലബ്ബും സേവാഭാരതിയും ചേർന്ന് ഹോം നഴ്സിംഗ് കോഴ്സ് നടത്തുന്നതറിഞ്ഞത്. അടുക്കളപ്പണികളോടൊപ്പം ഞാൻ ഹോം നഴ്സിംഗ് ക്ലാസ്സിനും പോയി ത്തുടങ്ങി, കോഴ്സ് പാസ്സായി കൊല്ലത്ത് തന്നെ ജോലിക്ക് കയറി.

കാർത്തു എന്ന പേരെങ്ങനെയാണ് വന്നത്?

ഇനി കാർത്തു എന്ന പേരിനെക്കുറിച്ച്... ഫേസ്ബുക്കിൽ നിന്ന് എനിക്ക് കിട്ടിയ ജ്യേഷ്ഠനാണ് കവിയും എഴുത്തുകാരനുമായ കുറത്തിയാടൻ പ്രദീപ്. അതേ പോലെ ഫേസ്ബുക്കിലെ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ് സജി കല്യാണി, കുറത്തിയാടനെയും കല്യാണിയെയും പോലെ കയിൽ തുടങ്ങുന്ന പേര് വേണമെന്ന് എന്‍റെ സ്നേഹവാശിക്ക് സജി കല്യാണി സമ്മാനിച്ചതാണ് കാർത്തു എന്ന ചെല്ലപ്പേര്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...