ഭൂരിഭാഗം പേരും മഴക്കാലത്ത് അൽപമൊന്ന് മടിപിടിച്ചിരിക്കാറുണ്ട്. വീട്ടമ്മയായാലും ഉദ്യോഗസ്‌ഥകളായാലും പുറത്തുപോയി വർക്കൗട്ട് ചെയ്യാൻ മഴക്കാലത്ത് ഇഷ്ടപ്പെടാറില്ല. ഈ സാഹചര്യത്തിൽ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതിനൊപ്പം മറ്റ് ചില അസ്വസ്‌ഥതകളും ഉണ്ടാകും. മഴക്കാലത്ത് പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈസി ഫിറ്റ്നസ് ടിപ്സുകളുണ്ട്.
മുംബൈ സൈബോൾ ഡാൻസ് ആന്‍റ് ഫിറ്റ്നസ് സെന്‍ററിലെ ഫിറ്റ്‌നസ് എക്സ്പെർട്ട് മനീഷാ കപൂർ നിർദ്ദേശിക്കുന്ന ചില ഫിറ്റ്നസ് ടിപ്‌സുകളിതാ.
- ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ അമിതമായി വിയർക്കാറുണ്ട്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടതാവശ്യമാണ്. പകൽ 10-12 ഗ്ലാസ് വെള്ളം കുടിക്കണം.
- കുക്കുംബർ, സീസൺ ഫലങ്ങളാ യ തണ്ണിമത്തൻ മുതലായവ ധാരാളമായി കഴിക്കുക
- വർക്കൗട്ട് ആസ്വാദ്യകരമായ രീതിയിൽ ചെയ്യുക. ഡാൻസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഡാൻസും ചെയ്യാം. കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ വർക്കൗട്ട് ചെയ്യാം.
- വേനൽക്കാലത്തും മഴക്കാലത്തും അടിക്കടി പുറത്തിറങ്ങാനാവില്ലല്ലോ. അതുകൊണ്ട് വീട്ടിലിരുന്ന് ബോഡി വെയ്റ്റ് എക്സർസൈസ്, സ്ട്രച്ചസ് തുടങ്ങിയവ ചെയ്യാം.
- വർക്കൗട്ടിന് മുമ്പായി പ്രോപ്പർ വാം അപ്പ് ചെയ്യാൻ മറക്കരുത്. അല്ലെങ്കിൽ പേശികളിൽ പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്.
- വർക്കൗട്ടിനുശേഷം കൂൾ ഡൗൺ പൊസിഷൻ അവലംബിക്കണം.
- ഏത് സമയത്തും വർക്കൗട്ട് ചെയ്യാം. എന്നാലും രാവിലെയും വൈകുന്നേരവുമാണ് വർക്കൗട്ട് ഉചിതം. ഈ സമയം അന്തരീക്ഷത്തിൽ അൽപം തണുപ്പുണ്ടാകും.
- വർക്കൗട്ട് ചെയ്യുന്ന വേളയിൽ എപ്പോഴും മൂക്കിലൂടെ ശ്വാസമെടുക്കുക. മൂക്കിലൂടെ ശ്വാസമെടുക്കുന്നതുകൊണ്ട് മൂവ്മെന്‍റ്സ് അൽപം സ്ലോ ആകാമെങ്കി ലും തളർച്ചയൊന്നുമില്ലാതെ വളരെ വേഗം കലോറി എരിച്ച് കളയപ്പെടും.
- വർക്കൗട്ട് ചെയ്യുന്ന വേളയിൽ ഇളം നിറത്തിലുള്ളതും ആശ്വാസപ്രദവുമായ വസ്ത്രമണിയുക.
- വർക്കൗട്ട് ചെയ്യുന്ന വേളയിൽ തളർച്ച തോന്നുന്നുണ്ടെങ്കിൽ ഉടനടി ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക. അതുവഴി മനസ്സിൽ ഉണ്ടായ നെഗറ്റീവ് വിചാരത്തിൽ നിന്നും മുക്‌തി നേടാം. പകൽ മുഴുവൻ ഓടി നടന്ന് ജോലി ചെയ്യുമ്പോൾ അത് തീർക്കുന്നതിന്‍റെ ടാർജറ്റിലായിരിക്കും മനസ്സ്. വർക്കൗട്ട് ചെയ്യുന്ന വേളയിൽ മനസ്സിൽ ജോലിയെപ്പറ്റിയുള്ള ചിന്തകൾ വരാം.
- വീട്ടുകാർക്കൊപ്പം വ്യായാമം ചെ യ്യാം. ഇത് മടുപ്പുളവാക്കുകയില്ലെന്ന് മാത്രമല്ല വർക്കൗട്ട് ആവേശകരവുമാക്കാം.
- ശരിയായ ഡയറ്റ് പാലിക്കുക. അമിതമായി മധുരപലഹാരങ്ങളോ വറുത്ത് പൊരിച്ച ഭക്ഷ്യവസ്‌തുക്കളോ കഴിക്കുന്നത് ഒഴിവാക്കാം. ഭക്ഷണത്തിൽ കൂടിയ അളവിൽ പച്ചക്കറികളും ഫലങ്ങളും ഉൾപ്പെടുത്തണം.
- മഴക്കാലത്ത് പുറത്ത് പോകുന്ന അവസരങ്ങളിൽ വാഴപ്പഴം, തണ്ണിമത്തൻ, ആപ്പിൾ എന്നിവ മുറിച്ച് കയ്യിൽ കരുതുക. ഇതിന് പുറമേ നാരങ്ങാവെള്ളം, മോര്, കുടംപുളി ജ്യൂസ് എന്നിവ കുടിക്കുക.
- പുറത്ത് പോകുമ്പോൾ വെള്ളം കുപ്പിയിൽ കരുതുക. ഈ വെള്ളത്തിൽ പൊതീനയില, കുക്കുംബർ, നാരങ്ങ എന്നിവ ചെറിയ കഷ്ണങ്ങളാക്കി ഇടുക. വെള്ളം കുടിക്കുമ്പോൾ അവയുടെ എല്ലാം സ്വാദും തണുപ്പും കിട്ടും. ഒപ്പം ഫ്രഷുമാകും.
- ഉപ്പിന്‍റെ അളവ് ഏറെയുള്ളതും എണ്ണയിൽ പൊരിച്ച ഭക്ഷ്യവസ്‌തുക്കളും ഒഴിവാക്കുക. അച്ചാർ. ചിപ്‌സ്, ചട്‌നി എന്നിവ ഒഴിവാക്കാം.
- ഭക്ഷണം തയ്യാറാക്കുമ്പോൾ മല്ലി കൂടുതലായി ഉപയോഗിക്കണം. ശരീരത്തിന് ഇവ തണുപ്പ് നൽകും. ഗരം മസാല അമിതമായി ഉപയോഗിക്കേണ്ടതില്ല.
- ദീർഘസമയം മുറിച്ച് വച്ചതും തുറന്ന് വച്ചതുമായ പഴങ്ങൾ മഴക്കാലത്ത് കഴിക്കാൻ പാടില്ല. ഈ സമയത്ത് ബാക്ടീരിയ വേഗം പെരുകും.
- പാകം ചെയ്യുന്നതിനുമുമ്പ് പച്ചക്കറികൾ നന്നായി കഴുകുക.
- ആവശ്യം വരികയാണെങ്കിൽ ഇളം ചൂട് വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് അതിൽ പച്ചക്കറി ഇട്ട് വയ്ക്കാം.
- 7-8 മണിക്കൂർ ഉറങ്ങുക.
- ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിക്കും.
- മഴക്കാലത്ത് എന്തെങ്കിലും പുതുതായി ഒരു ഹോബി കണ്ടെത്തുക.
- പുറത്തുപോയി വരുന്ന അവസരങ്ങളിൽ മെഡിക്കേറ്റഡ് സോപ്പ് ഉപയോഗിച്ച് കൈയും കാലും കഴുകുക. വ്യക്തി ശുചിത്വത്തിൽ ഇത് പ്രധാനമാണ്.
- ഈ കാലാവസ്‌ഥയിൽ പാദങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. മഴക്കാലത്ത് അഴുക്ക് വെള്ളത്തിൽ ചവിട്ടി കാലുകളിൽ ഇൻ ഫക്ഷൻ ഉണ്ടാകാം. അതുകൊണ്ട് പാദങ്ങളിൽ നനവേൽക്കാതെ നോക്കുക. ആവശ്യമുള്ളപ്പോൾ പാദങ്ങളിൽ ബോറിക് ആസിഡ് അല്ലെങ്കിൽ പൗഡർ വിതറുക.
- അനാവശ്യമായി മഴ നനയുന്നത് പനി പോലെയുള്ള അസുഖങ്ങൾക്ക് കാരണമാകും. പനി വരാതെ സൂക്ഷിക്കുക.
- കാലാവസ്‌ഥ എത്ര തന്നെ മോശ മായാലും ശരി ആ സമയമത്രയും ആസ്വാദ്യകരമാക്കാൻ ഇഷ്ടപ്പെട്ട സംഗീതം കേൾക്കുക. പുസ്‌തകങ്ങൾ വായിക്കുക. ഒപ്പം സന്തോഷത്തോടെയിരിക്കാൻ പരിശ്രമിക്കുക. ഇത് മാനസികാരോഗ്യം വർദ്ധിപ്പിക്കും. ഇനി ഈ മഴക്കാലത്തെ സന്തോഷത്തോടെ വരവേൽക്കാം.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और