കാലത്തിന്‍റെ ചിലങ്ക കിലുങ്ങുന്നത് എങ്ങനെയാണെന്ന് ആർക്കും പറയാനാവില്ല. 1993ലെ കേരള യുവജനോത്സവത്തിൽ ഭരതനാട്യത്തിന് രണ്ടാം സ്‌ഥാനം നേടിയ ദീപാ കർത്തയ്‌ക്ക് അന്ന് മാറ്റുരയ്‌ക്കേണ്ടി വന്നത് മഞ്‌ജുവാര്യരോടായിരുന്നു. മഞ്‌ജു പിന്നീട് വെള്ളിത്തിരയിലെത്തി. ദീപ വർഷങ്ങൾക്കിപ്പുറം സിനിമയ്‌ക്ക് കൊറിയോഗ്രാഫി ചെയ്‌തു. കാവ്യാ മാധവനേയും അമലാ പോളിനേയും നൃത്തം പഠിപ്പിച്ചു. ഇന്ന് കേരളത്തിലെ ഏക കഥക് നൃത്ത അധ്യാപികയാണ് ദീപാ കർത്ത.

ഗുരുവന്ദനം

മൂന്നാം വയസ്സിൽ കലാക്ഷേത്ര ഉഷാ മേനോന്‍റെ കീഴിലാണ് ഞാൻ ആദ്യമായി ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയത്. പന്ത്രണ്ടു കൊല്ലത്തോളം ടീച്ചറുടെ കൂടെ പഠിച്ചു. പിന്നീട് ചെന്നൈയിൽ കലാക്ഷേത്ര എൻ. എസ്. ജയലക്ഷ്‌മി, കലാക്ഷേത്ര വിജയലക്ഷ്‌മി കൃഷ്‌ണ സ്വാമി എന്നിവരുടെ കീഴിൽ പഠനം തുടർന്നു. എന്നാൽ മോഹിനിയാട്ടത്തിൽ എന്‍റെ ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകൾ കലാ വിജയനായിരുന്നു. കുച്ചിപ്പുടി കലാമണ്ഡലം മോഹന തുളസിയുടെ കീഴിലാണ് അഭ്യസിച്ചിരുന്നത്.

കഥക് നൃത്ത പഠനം

എന്‍റെ നൃത്ത ക്ലാസിൽ കഥക് നൃത്തം പഠിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരു പാട് പേർ അന്വേഷിച്ചെത്തിയിരുന്നു. അങ്ങനെയാണ് കഥക് പഠിക്കണമെന്ന ആഗ്രഹം മനസ്സിലുദിക്കുന്നത്. പലപ്പോഴും നൃത്ത പരിപാടികൾക്കായി ഞാൻ ബാംഗ്ലൂർ പോകാറുണ്ടായിരുന്നു. അവിടെയുള്ള തുഷാർ ഭട്ട് എന്ന കഥക് ആർട്ടിസ്‌റ്റാണ് എന്നെ ആദ്യമായി കഥക് നൃത്തം പഠിപ്പിക്കുന്നത്. ഔറംഗബാദിലുള്ള പാർവ്വതി ദത്തയാണ് എന്‍റെ ഗുരു. കഴിഞ്ഞ കുറേ വർഷമായി കഥക് ചെയ്യുന്നു. ഒരു നോർത്തിന്ത്യൻ കലാ രൂപം പഠിക്കണമെന്ന ആഗ്രഹവും കഥക് പഠിക്കുന്നതിനു പിന്നിലുണ്ടായിരുന്നു.

കഥക് നൃത്തത്തിന്‍റെ പ്രത്യേകത

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ മൂന്ന് നൃത്ത രൂപങ്ങളുടേയും അടിസ്‌ഥാനം ഏകദേശം ഒരു പോലെയാണ്. അര മണ്ഡലം ഫോക്കസ് ചെയ്‌തുള്ള നൃത്ത രൂപങ്ങൾ ആണ്. എന്നാൽ കഥക് ഏറെ വ്യത്യസ്‌തമാണ്. സ്‌റ്റാൻഡിംഗ് പൊസിഷനിലാണ് കഥക് ചെയ്യുന്നത്. അഭിനയം കൂടുതലും ചടുതലയും കഥക് നൃത്തത്തിന്‍റെ പ്രത്യേകതയാണ്. കേരളീയർക്കിഷ്‌ടം ആളുകൾക്ക് വലിയ ബഹുമാനമാണ്. കാരണം ഒരു പാട് കാലമായി അവർ കണ്ടുകൊണ്ടിരിക്കുന്ന നൃത്ത രൂപങ്ങളിൽ നിന്ന് വ്യത്യസ്‌തമാണല്ലോ കഥക് നൃത്തം. സ്‌റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നത് കാണുവാനും പഠിക്കുവാനും ഇപ്പോൾ കൂടുതൽ ആളുകൾ വരുന്നുണ്ട്. കേരളത്തിൽ നിന്നുള്ളവരാണ് പഠിക്കുവാനായി എത്തുന്നവരിൽ കൂടുതലും.

നൃത്തം ഒരഭിനിവേശം

ഞാൻ ബി. എസി. മാത്തമാറ്റിക്‌സ് പഠിച്ചത് എറണാകുളം മഹാരാജാസ് കോളേജിലാണ്. അതിനു ശേഷം ഡി. എയ്‌ക്കു പോയെങ്കിലും ഇന്‍റർ വരെ പോകാൻ പറ്റിയുള്ളൂ. നൃത്തത്തോടുള്ള ഇഷ്‌ടം കൊണ്ട് അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിഞ്ഞില്ല. അതിനു ശേഷം ട്രിച്ചി ഭാരതി ദാസൻ യൂണിവേഴ്‌സിറ്റിയിൽ ഭരതനാട്യം എം. എയ്‌ക്കു ചേർന്നു. പഠിക്കുന്ന സമയത്ത് ഏതു പ്രൊഫഷനിലേക്ക് ഞാൻ പോയാലും നൃത്തം ഒപ്പമുണ്ടാവണമെന്നുണ്ടായിരുന്നു. എന്നാൽ കഥക് നൃത്തം പഠിക്കണമെന്ന മോഹം പഠന കാലയളവിൽ ഉണ്ടായിരുന്നില്ല. കാരണം അതിനുള്ള അവസരം കേരളത്തിൽ കുറവായിരുന്നു. അന്ന് സ്‌റ്റേജ് ഷോയ്‌ക്കു വേണ്ടി ഞാൻ കൊറിയോഗ്രാഫി ചെയ്യുമായിരുന്നു. അതിനു നല്ല റെസ്‌പോൺസ് ആണ് കിട്ടിയത്. അങ്ങനെയാണ് കൂടുതൽ ആളുകൾ നൃത്തം പഠിക്കുവാനായി വന്നു തുടങ്ങിയത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...