21 വർഷത്തിന് ശേഷം 2021 ഡിസംബർ 12 ന് മിസ് യൂണിവേഴ്സ് കിരീടം തന്‍റെ രാജ്യം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ പഞ്ചാബിലെ ഹർനാസ് സന്ധുവിന് കഴിഞ്ഞു. നേരത്തെ 2000-ൽ ലാറ ദത്തയും 1994-ൽ സുസ്മിത സെന്നും മിസ് യൂണിവേഴ്‌സ് പട്ടം നേടി. 79 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ മിസ് യൂണിവേഴ്‌സായി ഹർനാസ് തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേലിലെ എയ്‌ലാറ്റിൽ നടന്ന 70-ാമത് എഡിഷനലിൽ ഈ കിരീടം നേടിയതിലൂടെ കുടുംബത്തിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനം വർദ്ധിപ്പിച്ചിരിക്കുകയാണ് ഹർനാസ്.

പ്രിയ കുടുംബം

പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ബട്ടാലയിലെ കോഹ്‌ലി അർബൻ സ്ട്രീറ്റ് ഗ്രാമത്തില്‍ 2000ല്‍ ഹർനാസ് ജനിച്ചു. കുട്ടിക്കാലം മുതൽ പാട്ടും നൃത്തവും ഇഷ്ടമായിരുന്നു. ഹർനാസ് ചണ്ഡീഗഡിൽ നിന്ന് സ്കൂൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ ഹർനാസ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ എം എ ചെയ്യുന്നു. 2017 ലെ മിസ് ചണ്ഡിഗഡ്, മിസ് മാക്സ് എമർജിംഗ് സ്റ്റാർ ഇന്ത്യ 2018 അവാർഡ്, മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നിവ വെറും 17-ാം വയസ്സിൽ നേടിയിട്ടുണ്ട്. നിരവധി ഫാഷൻ, മോഡലിംഗ് ഇവന്‍റുകളിലും മത്സരങ്ങളിലും അവർ പങ്കെടുത്തിട്ടുണ്ട്. ഹർനാസ് കുടുംബത്തിലെ 17 സഹോദരന്മാരിൽ ഒരേയൊരു പെൺകുട്ടിയാണ്. ഹർനാസിന്‍റെ ജനന സമയത്ത് ആശുപത്രിയിലുടനീളം അച്ഛൻ മധുരപലഹാരങ്ങൾ വിതരണം ചെയ്തിരുന്നു.

അമ്മയാണ് പ്രചോദനം

ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച് വളർന്ന ഹർനാസിന് അവളുടെ അമ്മയിൽ നിന്നാണ് പ്രചോദനം ലഭിച്ചത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പുരുഷാധിപത്യ മനോഭാവം തകർത്താണ് അമ്മ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നത്. അത്തരമൊരു കുടുംബത്തിൽ നിന്ന് പുറത്തു വന്ന ഹർനാസ് ആരോഗ്യ ക്യാമ്പിൽ അമ്മയെ സപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അവിടെ ചെന്ന് ആർത്തവത്തെക്കുറിച്ചും അതിന്‍റെ ശുചിത്വത്തെക്കുറിച്ചും സ്ത്രീകളോട് വിശദീകരിക്കുകയും ചെയ്യുമായിരുന്നു. ചണ്ഡീഗഡിലാണ് ഹർനാസ് താമസിക്കുന്നതെങ്കിലും അവരുടെ കുടുംബം കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കർഷക സമരത്തെ അവർ പിന്തുണക്കുകയും എല്ലാവരും ഒരുമിച്ച് ഇരുന്നു പ്രശ്നം പരിഹരിക്കാൻ വേണ്ട തീരുമാനം എടുക്കാന്‍ ഉപദേശിച്ചതും.

മാനസികാരോഗ്യത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്

വളരെ ശാന്തശീലയായ വ്യക്തിയാണ് ഹർനാസ്. അവൾ വളരെ ചെറുപ്പത്തിൽ തന്നെ മോഡലിംഗ് ചെയ്യാന്‍ ആരംഭിക്കുകയും സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങുകയും ചെയ്തു. ഇത് അവളുടെ ആത്മവിശ്വാസം വളരെയധികം വർദ്ധിപ്പിക്കുകയും മിസ് യൂണിവേഴ്സ് 2021 ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ ഉയരത്തിലെത്തിപ്പെടാൻ ഹർനാസ് മാനസിക ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകി. മനസ് ശക്തമാക്കാൻ ദൈനംദിന ധ്യാനവും യോഗയും ചെയ്തു. എല്ലാവരും തങ്ങളുടെ മാനസിക ആരോഗ്യ കാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

ഹർനാസ് നിരവധി പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ബോളിവുഡിലും അഭിനയിക്കാൻ അവസരം ലഭിക്കും എന്ന് ഈ സുന്ദരി പ്രതീക്ഷിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...