ഗാർഹിക പീഡന സംഭവങ്ങൾ വർഷങ്ങളായി നടക്കുന്ന കാര്യമാണെങ്കിലും അതിനു വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. ആഗോളതലത്തിൽ ഏകദേശം 3-ൽ 1 സ്ത്രീകൾ (30%) അവരുടെ ജീവിതകാലത്ത് ശാരീരികമോ ലൈംഗികമായി അടുപ്പമുള്ള ബന്ധുക്കളിൽ നിന്നോ അല്ലെങ്കിൽ ബന്ധുക്കളല്ലാത്തവരിൽ നിന്നോ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അക്രമങ്ങളിൽ ഭൂരിഭാഗവും അടുത്ത ബന്ധുക്കളിൽ നിന്നുണ്ടായിട്ടുള്ളവയാണ്. ആഗോളതലത്തിൽ, 15-49 വയസ് പ്രായമുള്ള സ്ത്രീകളിൽ ഏകദേശം മൂന്നിലൊന്ന് (27%) പേർ അവരുടെ അടുപ്പമുള്ള ബന്ധുക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിച്ചിട്ടുള്ളവരാണ്. അവർ അവരെ ശാരീരികമായി ആക്രമിച്ചിട്ടുള്ളവരാണ്, ഈ സ്ഥിതിവിശേഷം അവരുടെ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. ചില സന്ദർഭങ്ങളിൽ എച്ച്ഐവി വരാനുള്ള സാധ്യതയും വർദ്ധിപ്പിച്ചേക്കാം.

ഇത്തരം സന്ദർഭത്തിൽ പുറത്ത് വന്ന് തങ്ങൾക്ക് ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയാൻ സത്യത്തിൽ സ്ത്രീകൾക്ക് വലിയ നാണക്കേട് തന്നെയാണ്. വിദ്യാസമ്പന്നരായ സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ മാത്രമാല്ല ഇതിന് ഇരകളാകുന്നത്, അതിനാൽ സ്ത്രീകൾ അവരുടെ അവകാശങ്ങൾ മനസ്സിലാക്കുകയും ഏത് അക്രമത്തിൽ നിന്നും കരകയറുകയും അവരുടെ അവകാശങ്ങൾ നേടിയെടുക്കുകയും നല്ല ജീവിതം നയിക്കുകയും ചെയ്യണമെന്നാണ് 27 വർഷമായി NGO പ്രവർത്തികയായ സാമൂഹിക പ്രവർത്തക സ്മിതാ ഭാരതി സാക്ഷി പറയുന്നു. ഗാർഹിക പീഡനത്തിനും ലൈംഗിക പീഡനത്തിനും ഇരയായവർക്കായി അവർ വിശാഖ വേഴ്സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ, സാക്ഷി vs യൂണിയൻ ഓഫ് ഇന്ത്യ ഹർജി സമർപ്പിച്ചു, അതിന് കീഴിൽ വിശാഖ ഗൈഡ് ലൈനുകൾ 1997 ൽ പുറത്തിറക്കി. ഇതിനുശേഷം, പോഷ് (2013), ലൈംഗികാതിക്രമണ ബിൽ (2010), പോക്‌സോ (2012) നിയമ ഭേദഗതികൾ എന്നിവ പാസാക്കി, ഈ നിയമങ്ങളെല്ലാം തന്നെ സ്ത്രീകളുടെ ക്ഷേത്തിന് വേണ്ടിയുള്ളതാണ്. സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയാകരുത്, അവർക്ക് അവകാശങ്ങളോടെ ജീവിക്കണം എന്നതാണ് അവരുടെ പ്രവർത്തന ലക്ഷ്യം. ഈ ജോലിയിൽ മക്കളും സുഹൃത്തുക്കളും അവരെ പിന്തുണയ്ക്കുന്നു.

പ്രചോദനം

ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 1997 മുതൽ തുടങ്ങിയതാണ് എൻജിഒയുമായുള്ള ബന്ധമെന്നാണ് സ്മിത പറയുന്നത്. ഞാനും ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ട്. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞാൻ ഞാൻ ഗാർഹിക പീഡനത്തിന് ഇരയായി. അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്കറിയില്ലായിരുന്നു, ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും രണ്ട് കുട്ടികളുമായി ഈ നരകത്തിൽ നിന്ന് കരകയറാൻ എനിക്ക് കഴിഞ്ഞു. ആ സമയത്ത് എന്‍റെ മനസ്സിൽ ഒരു ഒരു ചിന്തയുണ്ടായി, ഇത് എന്‍റെ കാര്യത്തിൽ മാത്രമാണോ അതോ മറ്റ് സ്ത്രീകൾക്കും ഇത് സംഭവിക്കുന്നുണ്ടോ എന്ന്. എനിക്കത് അറിയേണ്ടതുണ്ടായിരുന്നു, അത് ഒരു തുടക്കം മാത്രമായിരുന്നു. വിവാഹം ഉപേക്ഷിച്ച് പഠിച്ചു, ജോലി ചെയ്തു, സ്വയം കരുത്താർജ്ജിച്ചു. ഈ സമയത്ത് എനിക്ക് കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിച്ചു, ഞാൻ ഒറ്റയ്ക്കാണെന്ന തോന്നൽ എനിക്ക് ഉണ്ടായില്ല. ഒരു സ്ത്രീയും മാനസികമായോ ശാരീരികമായോ ഗാർഹിക പീഡനത്തിന് ഇരയാകാൻ പാടില്ല. അഥവാ അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് അവർ അറിഞ്ഞിരിക്കുകയും വേണം എന്നതാണ് എന്‍റെ ലക്ഷ്യം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...