ഓട്ടോറിക്ഷ മുറ്റത്ത് വന്നുനിൽക്കുന്ന ശബ്ദം കേട്ടിട്ടാവണം അടുക്കളയിൽ നിന്നും അമ്മ തിടുക്കപ്പെട്ട് കോലായിലേക്ക് വരുന്നത് ഹരികൃഷ്ണൻ കണ്ടു.

“ങാ നീയായിരുന്നോ?" എന്ന ചോദ്യവും പിറകെ വന്നു.

“ഇന്ന് ഓഫീസ് അവധിയാ.. രണ്ടാം ശനിയുടെ. ഇവിടന്ന് എന്‍റെ കൊറച്ച് സാധനങ്ങൾ കൊണ്ടുപോകാനുണ്ട്. അതിനാ ഞാൻ.."

"അപ്പോ ഹേമ വന്നില്ലേ?"

"ഇല്ല ടൗണിൽ പോയിരിക്ക്യാ. എന്തൊക്കെയോ വാങ്ങാനുണ്ടെന്ന്.. അമ്മുവിനേം രമ്യേം കൂട്ടി." അയാൾ അതും പറഞ്ഞുകൊണ്ട് വരാന്തയിലേക്ക് കയറി. ഉടനെ വന്നു അമ്മയുടെ അടുത്ത ചോദ്യം.

“നെനക്കെന്താ സുകൂലേ ഹരീ... കണ്ണും മൊകോക്കെ വല്ലാതിരിക്ക്?"

ഹരികൃഷ്ണൻ മറുപടിയും പെട്ടെന്നുണ്ടായി.

"അതമ്മേ രാത്രീല് നല്ല തല വേദനയായിരുന്നു. പഴയ മൈഗ്രേൻ... ശരിക്കൊറങ്ങില്ല്യ. ഇപ്പോ കൊഴപ്പുല്യ."

അതും പറഞ്ഞ് അമ്മയുടെ മുഖത്തു നിന്നും കണ്ണെടുത്ത് അയാൾ വരാന്തയിലെ കസേരയിൽ ചാരിയിരുന്നു. കൂട് മാറിയ കിളി വീണ്ടും തന്‍റെ പഴയ കൂട്ടിലേക്ക് വന്നുകയറിയതിന്‍റെതായ ഒരു പരുങ്ങലോടെ അയാളങ്ങനെ ഇരിക്കുമ്പോൾ...

"നെനക്ക് കുടിക്കാനെന്തെങ്കിലും എടുക്കാം." എന്നും പറഞ്ഞ് അമ്മ അകത്തേക്ക് കയറിപ്പോയി. ഇവിടുന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം അയാൾ ഒരു പുതിയ വീടുവച്ച് താമസം തുടങ്ങിയിട്ട് രണ്ടു ദിവസം ആകുന്നതേയുള്ളൂ. ഇന്ന് അവധി ആയതിനാലും കുടുംബ വീട്ടിൽ നിന്ന് ചില അതാവശ്യ സാധനങ്ങൾ എടുക്കാനുള്ളതു കൊണ്ടും അമ്മ വിളമ്പിത്തരുന്ന ഉച്ചയൂണ് കഴിക്കാനുള്ള കൊതികൊണ്ടും വന്നിരിക്കയാണ്. അയാളുടെ ഭാര്യ ഹേമയാകട്ടെ ചില വീട്ടുസാധനങ്ങളും മറ്റും വാങ്ങുന്നതിനായി പ്ലസ്‌ടുക്കാരി മകളെയും സ്വന്തം അനിയത്തി രമ്യയേയും കൂട്ടി ടൗണിലെ സുപ്പർ മാർക്കറ്റിൽ പോയിരിക്കുന്നു.

അമ്മ കൊണ്ടുവന്ന "സംഭാരം" വാങ്ങിക്കുടിച്ച് ഹരികൃഷ്‌ണൻ തെക്കെ മുറ്റത്തും പറമ്പിലുമായി അഞ്ചാറ് ചാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഏറെ വർഷങ്ങൾക്കുശേഷം തറവാട്ടിൽ തിരിച്ചെത്തിയ ഒരാളുടെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് രണ്ടുനാൾ മുമ്പ് പുതിയ വീട്ടിലേക്ക് മാറിപ്പോയ ഹരികൃഷ്ണൻ ആ വീട്ടുപരിസരം മുഴുവൻ കണ്ടുനടന്നത്.

അപ്പോഴേക്കും അമ്മ ഉണ്ണാൻ വിളിച്ചു. അയാൾ മുറ്റത്തെ പൈപ്പിൽ നിന്ന് കൈ കഴുകി അടുക്കളയിലേക്ക് നടന്നു.

ചുരുങ്ങിയനേരം കൊണ്ട് തനിക്കായി അമ്മ തയ്യാറാക്കിയ ഊണ് വിഭവങ്ങൾ മേശപുറത്ത് നിരത്തിയിരിക്കുന്നു. കൺ നിറയെ അയാളത് കണ്ടു. കുത്തരിയുടെ ചോറ്. പപ്പായ ഉപ്പേരി. കടുമാങ്ങ അച്ചാർ. പരിപ്പും മുരിങ്ങയിലയും ചേർത്തുണ്ടാക്കിയ ഒഴിച്ചുകറി. പപ്പടം, മോര്... പിന്നെ തനിക്കേറ്റവും ഇഷ്ടമുള്ള കയ്പ്‌പക്കാ കൊണ്ടാട്ടം.

തന്നോടുള്ള അമ്മയുടെ സ്നേഹ വാത്സല്യം മുഴുവനും ആ മേശപ്പുറത്ത് ഇത്തിരി വട്ടത്തിൽ... പാത്രത്തിൽ നിന്നും ഓരോ ഉരുള വാരിത്തിന്നുമ്പോഴും ഹരികൃഷ്ണൻ കണ്ണുകൾ ഈറനണിയുകയായിരുന്നു. ഊണ് കഴിഞ്ഞതും അയാൾ നേരെ ചെന്നത് രണ്ടു ദിവസം മുമ്പുവരെ താൻ കിടന്നുറങ്ങിയ പത്തുമുപ്പതു വർഷം തന്‍റെ സാമ്രാജ്യമായിരുന്ന മുറിയിലേക്കാണ്. ചില പ്രധാന വസ്‌തുക്കൾ ഇവിടുന്ന് പുതിയ വീട്ടിലേക്കു കൊണ്ടു പോകേണ്ടതുണ്ട്. മുറിയിലെ പഴയ ഇരുമ്പ് ഷെൽഫിൽ അടുക്കി കെട്ടിവച്ചിരിക്കുന്ന പഴയ മാസികകൾ കുറച്ച് പത്ര കട്ടിങ്ങുകൾ താൻ എഴുതിയ കവിതകൾ അച്ചടിച്ചുവന്ന മാസികകളും വാരാന്തപ്പതിപ്പുകളും. കോളേജ് പഠന കാലത്ത് സുഹൃത്തുക്കൾ അയച്ചിട്ടുള്ള കുറച്ചു കത്തുകൾ... പിന്നെയുള്ളത് താൻ ഈ വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചില ലൊട്ടുലൊടുക്ക് സാധനങ്ങളാണ്. ഷേവിംഗ് സെറ്റ്, ടൂത്ത് ബ്രഷ്, കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത്, പേന, ലെറ്റർ പാഡ്, രണ്ട് മൂന്ന് പഴയ ഡയറി കൾ ഒരു മൊബൈൽ ചാർജർ. അങ്ങനെയങ്ങനെ കുറേ വസ്തുക്കൾ. ഇവിടുത്തെ എണ്ണമയമുള്ള പഴയ തോർത്തുകൊണ്ട് തോർത്തിയാലേ കുളിച്ചെന്ന തോന്നൽ തനിക്കുണ്ടാവൂ എന്നാലോചിച്ചപ്പോൾ ഹരികൃഷ്ണന് ഉള്ളിൽ ചിരിവന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...