ഹിന്ദി ചിത്രമായ “ഉപ്കാർ” എന്ന ചിത്രത്തിലെ "കമ്മേ വാദേ പ്യാർ വഫാ...” എന്ന ഗാനം ഒരു സിറ്റുവേഷനിസം ബന്ധത്തെയാണ് ചിത്രീകരിക്കുന്നത്. അതിലെ നായികയ്ക്കും നായകനുമിടയിലെ ബന്ധത്തെ എന്ത് പേര് ചൊല്ലി വിളിക്കണമെന്ന ആശങ്കയെ ഇല്ലാതാക്കുകയാണ് സിറ്റുവേഷനിസം എന്ന ബന്ധം. ഇതിൽ രണ്ടുപേർ പരസ്‌പരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരുമിച്ച് ജീവിക്കുന്നു. ഇതിൽ രണ്ടുപേർക്കും ഒരുമിച്ച് പുറത്തു പോകാം. ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാം. എന്നാൽ ഈ ബന്ധത്തിന് പ്രണയത്തിന്‍റെതായ ഒരു സ്‌റ്റാറ്റസും ഉണ്ടായിരിക്കുകയുമില്ല. അങ്ങനെ പ്രണയത്തിന്‍റെതായ യാതൊരു അടയാളവും ഉണ്ടായിരിക്കുകയുമില്ല.

ഇവിടെ നിരുപാധികമായി അതും ഒരാൾ ആഗ്രഹിക്കുന്നിടത്തോളം കാലം ഈ സിറ്റുവേഷൻഷിപ്പ് ബന്ധത്തിൽ തുടരാം. മടുക്കുമ്പോൾ അവസാനിപ്പിക്കുകയും ചെയ്യാം. ഇക്കാര്യത്തിൽ മറ്റേ പങ്കാളിയോട് പ്രതിബദ്ധതയൊന്നും കാട്ടേണ്ടതുമില്ല. മറ്റൊന്ന് ഈ ബന്ധത്തെക്കുറിച്ച് അവർ ആരോടും പറയാൻ ആഗ്രഹിക്കുകയുമില്ല. അതിന് ഒരു പേരും നൽകാൻ ആഗ്രഹിക്കുന്നില്ല. അധികമാർക്കും സുപരിചിതമല്ലാത്ത ഈ സിറ്റുവേഷൻഷിപ്പ് ബന്ധം എങ്ങനെയുള്ളതാണെന്ന് അറിയണ്ടേ.

"മേനെ പ്യാർ കിയ" "ബാഘി" “ഖയാമത് സെ ഖയാമൽ തക്" തുടങ്ങിയ നിരവധി സിനിമകളിൽ കാണിച്ചിരിക്കുന്നതുപോലെ പ്രണയത്തിനുവേണ്ടി ആളുകൾ മത്സരിക്കുകയും അതിനായി മരിക്കുകയും സ്വന്തം വീടുകൾ ഉപേക്ഷിക്കുകയും ചെയ്തത് ഒരു കാലമുണ്ടായിരുന്നു. വാസ്തവത്തിൽ ഈ സിനിമകൾ സമൂഹത്തിന്‍റെ യഥാർത്ഥ കണ്ണാടിയായിരുന്നു.

എന്നാൽ ഇപ്പോൾ പ്രണയം അങ്ങനെ സ്വാഭാവികമായി "സംഭവിക്കുന്നില്ല.” മറിച്ച് ശ്രദ്ധാപൂർവ്വമായ പരിഗണനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും വിധേയമായ ശേഷമാണ് അത് സംഭവിക്കുന്നത്. പരസ്പരം പ്രതിബദ്ധത ഉണ്ടാകുന്നതിനു മുമ്പായി ഇന്നത്തെ യുവാക്കൾ ആ ബന്ധത്തെ കുറിച്ച് നൂറ് തവണ ചിന്തിക്കുകയും ആ ബന്ധത്തിൽ കുറച്ചുകാലം ഒരുമിച്ച് താമസിച്ചുകൊണ്ട് പരസ്പ‌രം ജഡ്‌ജ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് എല്ലാം ശരിയാണെന്ന് തോന്നുകയാണെങ്കിൽ അത് തുടർന്നുപോകാം. അല്ലാത്ത പക്ഷം അവർ സ്വന്തം റൂട്ട് മാറ്റാൻ അധികം സമയമെടുക്കില്ല. എന്നാൽ പിന്നീട് അവർ അവരുടെ റൂട്ട് മാറ്റിയാൽ തന്നെ വേർപിരിയലിനെ നേരിടാൻ അവർക്ക് ശക്തിയുണ്ടാകണമെന്നില്ല. അതിനാലാണ് ഒരു മിഡ് പാത്ത് എന്ന നിലയിൽ ഈയൊരു ആശയം ഉയർന്നുവരുന്നത്. അവിടെ വേർപിരിയലോ പ്രതിബന്ധതയോ ഇല്ല. മറിച്ച് ഒരുമയുണ്ട്. ഇതിനെയാണ് നമ്മുടെ പുതിയ തലമുറ ഇപ്പോൾ സിറ്റുവേഷൻഷിപ്പ് റിലേഷൻ എന്നുവിളിക്കുന്നത്.

അതായത് അത്തരമൊരു ബന്ധമുണ്ട്. പക്ഷേ അതിന്‍റെ പേര് അനുസരിച്ച് "സിറ്റുവേഷൻ" "റിലേഷൻ" എന്നീ രണ്ട് വാക്കുകൾ ചേർന്നതാണ്. ഈ ബന്ധം സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് ഇവിടെ ബന്ധം നിലനിർത്താൻ പരസ്പരമുള്ള സമ്മർദ്ദമുണ്ടായിരിക്കുകയില്ല. കാരണം അവർക്കിടയിൽ പ്രതിബദ്ധതയുണ്ടായിരിക്കുകയില്ല. ഈ ബന്ധത്തിൽ സ്വന്തം പ്രണയവും ശാരീരിക ആവശ്യങ്ങളും നിറവേറ്റുന്നതിനായി അവർ ഒത്തുചേരുന്നു അത്രമാത്രം.

ചിലർ സമയം കളയാൻ വേണ്ടി പോലും ഈ ബന്ധത്തിൽ ഏർപ്പെടാറുണ്ട്. ഈ ബന്ധത്തിൽ നിന്നും വേർപിരിയാൻ വളരെ എളുപ്പമാണ്. ഒരു വിശദീകരണവുമില്ലാതെ അതും ഒരു ചോദ്യവുമില്ലാതെ പങ്കാളിയെ ഉപേക്ഷിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...